മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും ഭൂവിനിയോഗ ബോര്‍ഡ് സെമിനാര്‍ ( ഒക്ടോബര്‍ 19) സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രകൃതിവിഭവ സംരക്ഷണ- ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെഭാഗമായി ‘ഭൂവിനിയോഗവും കാലാവസ്ഥാ വ്യതിയാനവും’ വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ (ഒക്ടോബര്‍ 19) രാവിലെ 10.15 ന് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പഞ്ചായത്ത്തല പ്രകൃതിവിഭവ ഡേറ്റാബാങ്ക് പ്രകാശനവും അനുബന്ധമായി നടക്കും. സീറ്റ്…
സൗജന്യപരിശീലനം പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രം റാന്നി ബ്ലോക്ക് ഓഫീസില്‍ ആരംഭിച്ച കൂണ്‍വളര്‍ത്തല്‍ പരിശീലനത്തിന് സീറ്റ് ഒഴിവ്്. പ്രായപരിധി 18-44. പങ്കെടുക്കുന്നവര്‍ (18) റാന്നി ബ്ലോക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 8330010232, 04682270243. കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓട്ടോകാഡ് റ്റുഡി ആന്‍ഡ് ത്രീഡി, ത്രീഡി എസ് മാക്സ്, മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
ജില്ലാതല പട്ടയമേള മാറ്റിവെച്ചു ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം (ഒക്ടോബര്‍ 17) രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതിയ കെട്ടിടങ്ങള്‍ മന്ത്രി ആര്‍. ബിന്ദു 18ന് ഉദ്ഘാടനം ചെയ്യും വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതുതായി നിര്‍മിച്ച വര്‍ക്‌ഷോപ്, കാന്റീന്‍, ജിംനേഷ്യം, ഡ്രോയിംഗ് ഹാള്‍, രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി…
സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കണം: അഡ്വ. പി. സതീദേവി സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ റാന്നി പെരുന്നാട് അട്ടത്തോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ ശി ല്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് നയരൂപീകരണ സമിതികളില്‍ സ്ത്രീ…
ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍: വാരാചരണം 17 വരെ കുടുബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 17 വരെയുള്ള പ്രധാന ദിനാചരണങ്ങള്‍ സംഘടിപ്പിക്കും. ലോക മാനസികാരോഗ്യദിനം, അന്തര്‍ദേശീയ ബാലികാദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ദേശീയ ദുരന്ത നിവാരണദിനം, അന്തര്‍ദേശീയ ഗ്രാമീണ വനിതാദിനം, ലോക വിദ്യാര്‍ഥി ദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം എന്നിവ ഉള്‍പ്പെടുത്തിയാണ് വാരാഘോഷ പരിപാടികള്‍. അവോവല്‍ 2024 – ബില്‍ഡിംഗ്…
കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണോദ്ഘാടനം 14 ന് സംസ്ഥാനസര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഒക്ടോബര്‍ 11 ന് വൈകിട്ട് നാലിന് ആനകുത്തി ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി…
നോട്ടീസുകളും ബോര്‍ഡുകളും നീക്കം ചെയ്യണം വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, മറ്റ് പരസ്യങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ അവ അടിയന്തരമായി നീക്കം ചെയ്യണം. മാറ്റാത്തവരില്‍നിന്ന് പിഴഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം മോട്ടര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘സേഫ് സോണ്‍’ പ്രോജക്ടിന്റെ ഭാഗമായി താല്‍ക്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡറാകാന്‍ അവസരം. ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ,…
സിറ്റിംഗ് കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തില്‍ പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശദായംസമാഹരിച്ചത് സ്വീകരിക്കുന്നതിനുമായി വിവിധ താലൂക്കുകളില്‍ നവംബര്‍ നാലു മുതല്‍ 26 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 0468 2327415. തീയതി,സ്ഥലം,ഉള്‍പ്പെടുന്ന വില്ലേജുകള്‍ എന്ന ക്രമത്തില്‍ ചുവടെ. നവംബര്‍ 4, മല്ലപ്പളളി പഞ്ചായത്ത് ഹാള്‍, ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം. 7, റാന്നി പഞ്ചായത്ത് ഹാള്‍,…
ഗതാഗത നിയന്ത്രണം ഇ.വി. റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ ഒക്ടോബര്‍ 20 വരെ ഗതാഗത നിയന്ത്രിച്ചു. ടെന്‍ഡര്‍ റാന്നി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 21. ഫോണ്‍ – 04735 221568. തീയതി നീട്ടി കേരള…
അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍കെട്ടിട ഉദ്ഘാടനം (ഒക്ടോബര്‍ 05) കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിന്റെ പുതിയ കെട്ടിടം ( ഒക്ടോബര്‍ 05) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന സംസ്ഥാനതല പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്‌കൂള്‍ അങ്കണത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം…
Recent Comments