ശശി തരൂർ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി. രാജ്യസേവനത്തിനുള്ള ഏത് നിർദ്ദേശവും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും? രാഷ്ട്രത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. രാജ്യത്തിനായി എന്ത് സേവനത്തിനും താൻ തയ്യാറാണ്. രാജ്യത്തിനായി തൻ്റെ കഴിവ് സർക്കാർ ഉപയോഗിക്കുന്നുവെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂരിന് കേന്ദ്രസർക്കാർ പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പ്രതികരണം. രാജ്യസ്നേഹമാണ്…
Recent Comments