ഓട്ടോ, ടാക്സി, ബസ് പുതിയ നിരക്കുകൾ ഞായറാഴ്ചമുതൽ നിലവിൽവരും. ഓർഡിനറി ബസുകൾക്ക് കുറഞ്ഞ നിരക്ക് പത്തുരൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും നൽകണം നാലുചക്ര ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കുകളും ഉയരും. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി.യുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും ഉയരും. ഓർഡിനറിയുടെ മിനിമം യാത്രാദൂരം 2.5 കിലോമീറ്ററായി നിലനിർത്തിയെങ്കിലും ഫാസ്റ്റിൽ കുറഞ്ഞനിരക്കിൽ അഞ്ചുകിലോമീറ്റർ സഞ്ചരിക്കാം. സൂപ്പർഫാസ്റ്റുകളുടേത് 10 കിലോമീറ്ററാണ്…
ഒമാനൊഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. ശനിയാഴ്ച ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച റമദാന് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ വന്നുചേരുന്നത്. അതേസമയം ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതുകൊണ്ടുതന്നെ ഒമാനില്‍ റമദാന് 29 ഞായറാഴ്ചയായതിനാല്‍ പെരുന്നാള്‍ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച…
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിനെതിരേ കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്.തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ്…
എന്റെ കേരളം പ്രദര്‍ശന -വിപണന മേള ദൃശ്യ-മാധ്യമ അവാര്‍ഡ്: എന്‍ട്രികള്‍ മെയ് മൂന്ന് വരെ സ്വീകരിക്കും രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മെയ് നാല് വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രിന്റ് – വിഷ്വല്‍ മീഡിയ റിപ്പോര്‍ട്ടര്‍, ക്യാമറമാന്, ഫോട്ടോഗ്രാഫര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നു. പ്രിന്റ് മീഡിയ എന്‍ട്രികള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടും ഫോട്ടോഗ്രാഫി, വിഷ്വല്‍ മീഡിയ, ക്യാമറമാന് എന്‍ട്രികള്‍…
കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചു കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക യുവജന പ്രസ്ഥാനവും പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് അരുൺ ജി (ഇൻസ്പെക്ടർ ഓഫ് പോലീസ് കോന്നി ) ഉദ്ഘാടനം നിർവഹിച്ചു. വെരി. റവ.ഫാ. ജോൺസൻ കോർ -എപ്പിസ്കോപ്പ, ഫാ. ജിത്തു തോമസ്,…
പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിലേയ്ക്കുള്ള 2022-23 അധ്യന വര്‍ഷത്തെ പാഠ പുസ്തകങ്ങള്‍ തിരുവല്ല ഹബില്‍ നിന്നും വിവിധ സ്കൂള്‍ സൊസൈറ്റികളിലേയ്ക്ക് വിതരണം ആരംഭിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാ റാണി തിരുവല്ല ഗവ. മോഡല്‍ ഹൈസ്കൂള്‍ സൊസൈറ്റി സെക്രട്ടറി എം.ജി ബിനു കുമാറിന്് പുസ്തകങ്ങള്‍ നല്കി വിതരണ ഉദ്ഘാടനം നടത്തി. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള വിവിധ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന് നായര്‍, ഹബ്…
ഒറ്റത്തവണ പ്രമാണ പരിശോധന 4ന് (മെയ് 4) പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.ടി മാത്രം) (കാറ്റഗറി നം. 554/2019) തസ്തികയുടെ 2022 ഏപ്രില്‍ ഏഴിന് പ്രസിദ്ധീകരിച്ച 04/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന മെയ് നാലിന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച്…
ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ നിര്‍ജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ചൂടുളളതും ഈര്‍പ്പമുളളതുമായ കാലാവസ്ഥയില്‍ പല കാരണങ്ങളാല്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ട് സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജലീകരണം. നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ അമിതമായ ദാഹം, കടുത്ത ക്ഷീണം, വിയര്‍പ്പ്, വരണ്ട നാവും വായയും, നേരിയ തലവേദന, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ…
രാജ്യത്തിന്റെ പ്രയാണത്തിന് ഏറെ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന പുതിയൊരു കണ്ടുപിടുത്തവുമായി കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആര്.ഐ.) ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, രമിച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുകൊണ്ട് രാജ്യത്തെ ശാസ്ത്രഗവേഷണ രംഗത്തെ മുന്‍നിരയിലുള്ള ഈ സ്ഥാപനം പരീക്ഷണ വിജയം കൈവരിച്ചിരിക്കുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ ആണവോര്‍ജ വകുപ്പിന്റെ സാമ്പത്തിക പിന്തുണയുള്ള പദ്ധതിക്ക് കീഴിലാണ് സി.ടി.സി.ആര്.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ…
മെയ് നാല് വരെ സംസ്ഥാനത്ത് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്ട്രോള് റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍…
Recent Comments