Input your search keywords and press Enter.

Monthly Archives

January 2023

ആശുപത്രികളെ രോഗീ സൗഹൃദമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു പത്തനംതിട്ട: ആശുപത്രികളെ രോഗീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് അരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2007 ല്‍ നിര്‍മിച്ച എ ബ്ലോക്കിന്റെ രണ്ട്, മൂന്ന് നിലകളിലായാണ് നവീകരിച്ച പേ വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ വിനിയോഗിച്ച്…

കുടിവെള്ള പദ്ധതികള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേല്‍നോട്ടം വഹിക്കും

പത്തനംതിട്ട: കോയിപ്രം, എഴുമറ്റൂര്‍, ഇരവിപേരൂര്‍, തോട്ടപ്പുഴശേരി, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം കുടിവെള്ള പദ്ധതിക്ക് പുതിയതായി നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള, തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള,…

ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യ മുക്തമായ അന്തരീക്ഷം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: മനുഷ്യന്റെ ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യ മുക്തമായ അന്തരീക്ഷം കൂടിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയുടെ ഏകോപനത്തില്‍ ‘ വൃത്തിയുള്ള നവകേരളം, വലിച്ചെറിയല്‍ മുക്ത കേരളം’ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം…

പുതമണ്‍ പാലത്തിലെ വിള്ളല്‍: വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യമന്ത്രിയും എംഎല്‍എയും ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ചു പത്തനംതിട്ട: കോഴഞ്ചേരി – റാന്നി റോഡില്‍ പെരുന്തോടിന് കുറുകെയുള്ള പുതമണ്‍ പാലത്തിന്റെ ബീമിലും അബട്ട്‌മെന്റിലും വിള്ളല്‍ ഉണ്ടായത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതുപ്രകാരം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധനയ്ക്ക് എത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതമണ്‍ പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പാലത്തിലൂടെയുള്ള ഗതാഗതം…

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി

ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും: മന്ത്രി കെ.എന്‍ ബാലഗോപാല്‍ കൊല്ലം: രാജ്യത്തെ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരാനാണ് ഓരോ റിപ്പബ്ലിക് ദിനവും ആവശ്യപ്പെടുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുള്ള യാത്ര തുടരാനാണ് ഓരോ റിപ്പബ്ലിക് ദിനവും ഓര്‍മ്മപ്പെടുത്തുന്നത്. വൈവിധ്യത്തിന്റെ ഒരു ഇന്ത്യയാണ് നിര്‍മ്മിക്കേണ്ടത്.…

തൊഴിൽ അവസരം (25/1/2023)

പാലക്കാട് ജില്ലാ തൊഴിൽ അവസരം സ്റ്റാഫ് നഴ്‌സ് നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക സ്റ്റാഫ് നഴ്‌സ് (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 31 ന് നടക്കും. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/ വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിങ്/മൂന്ന് വര്‍ഷത്തെ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ്…

പാലക്കാട് ജില്ലാ വാർത്തകൾ (25/1/2023)

റിപ്പബ്ലിക് ദിനം: മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തും ആഘോഷപരിപാടികള്‍ കോട്ടമൈതാനത്ത് രാവിലെ ഒന്‍പതിന് തുടങ്ങും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത് ഇന്ന് (ജനുവരി 26) രാവിലെ ഒന്‍പതിന് നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവര്‍ പങ്കെടുക്കും. ചിറ്റൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജെ. മാത്യു പരേഡ്…

മയക്ക് മരുന്നിനെതിരെ ജാഗ്രതാ സദസ് നടത്തി

പാലക്കാട്: ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ആഭിമുഖ്യത്തില്‍ മയക്ക് മരുന്നിനെതിരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജാഗ്രതാ സദസ് നടന്നു. ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജ് കലാം പാഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വിഷയാവതരണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ജയപാലന്‍, വിമുക്തി ജില്ലാ മാനേജര്‍ ഡി. മധു, ജില്ലാ ജഡ്ജിമാര്‍, ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: മയക്ക് മരുന്നിനെതിരെ ജില്ലാ…

കൊല്ലം ജില്ലാ വാർത്തകൾ (25/1/2023)

ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു ദേശീയ സമ്മതിദായക ദിനാഘോഷം ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ടി.കെ.എം എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും സമ്മതിദാനാവകാശം വിനിയോഗിക്കണം. ഓരോ വോട്ടിനുമുള്ള പ്രാധാന്യം യുവവോട്ടര്‍മാര്‍ തിരിച്ചറിയണം. തിരഞ്ഞെടുപ്പില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എ.ഡി.എം ആര്‍. ബീനാറാണി അധ്യക്ഷയായി. കലാകാരനായ ശബരീഷ് സജിന്‍ സമ്മതിദായക പ്രതിജ്ഞ…

ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട: ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലിംഗപദവി സമത്വം സംബന്ധിച്ച ജില്ലാതല ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗ സമത്വം ഒരു പൊതു സാഹചര്യത്തിന്റെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നില നില്‍ക്കുന്ന തെറ്റായ പ്രവണതകളെയും, കാഴ്ചപ്പാടുകളെയും മാറ്റാന്‍ കൃത്യമായ…

error: Content is protected !!