Input your search keywords and press Enter.

Monthly Archives

June 2023

സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു

*റോബർട്ട് ഓവൻ പുരസ്‌കാരം രമേശൻ പാലേരിക്ക് *മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിനർഹമായ് എൻ എസ് ആശുപത്രി *കോപ്ഡേ പുരസ്‌കാരം അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ സംഘത്തിന് *എക്‌സലൻസ് അവാർഡ് വിജയികളായി ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി വിജയികളെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മികച്ച…

മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തണം

  സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി. സംസ്ഥാനത്തെ പല വിദ്യാലയങ്ങളുടെയും വസ്തു സംബന്ധമായ രേഖകൾ സ്‌കൂൾ അധികൃതരുടെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ കൈവശമില്ലെന്ന് കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് അംഗങ്ങളായ പി.പി.ശ്യാമളാദേവി, സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കാസർകോട് തളങ്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾവക വസ്തു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ റവന്യൂരേഖകളിൽ മാറ്റങ്ങൾ വരുത്തി…

അജ്ഞാത വൃദ്ധനെ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു

  അടൂര്‍ : പരുക്കേറ്റ് അവശനായ നിലയിൽ തെരുവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടൂർ പോലീസ് ചികിത്സയ്ക്കായ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച ഏകദേശം 80 വയസ്സ് പ്രായം തോന്നിക്കുന്ന ഷാഹുല്‍ ഹമീദ് എന്ന് പേരു പറയുന്ന അജ്ഞാത വൃദ്ധന് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. ആലപ്പുഴ സ്വദേശിയെന്ന് പറയുന്നെങ്കിലും സ്വന്തം സ്ഥലമോ ബന്ധുക്കളേയോ ഇയാള്‍ക്ക് ഓര്‍മ്മയില്ല. കുറേക്കാലമായി ആക്രി പെറുക്കി വിറ്റ് കടത്തിണ്ണകളിൽ കഴിഞ്ഞുവന്നിരുന്നതായ്…

ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ കണ്ടെത്തി

  സീതത്തോട് കൊച്ചുകോയിക്കലിൽ ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ കണ്ടെത്തി.അവശ നിലയിൽ അയതിനാൽ ആരെയും ആക്രമിക്കാൻ മുതിർന്നില്ല.പിന്നിട് വല ഉപയോഗിച്ച് പിടികൂടി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തി കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു . വനം വകുപ്പ് ഡോക്ടരുടെ സംഘമെത്തി പരിശോധനനടത്തി ചികിത്സ നല്‍കി . വല ഉപയോഗിച്ച് ആണ് പിടികൂടിയത് . തുടർന്ന് ഡോക്ടരുടെ സംഘമെത്തി പരിശോധന നടത്തി…

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അനുമോദന സമ്മേളനം ഞായറാഴ്ച

  കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗത്വമുള്ള കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുന്നതിന് 2023 ജൂലൈ മാസം രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ അനുമോദന സമ്മേളനം നടത്തും . കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും…

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ  പുരോഗമിക്കുന്നു

  കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ  പുരോഗമിക്കുന്നു.  2.45 കോടി രൂപ ചെലവിൽ പണികഴിപ്പിക്കുന്ന ഡിപ്പോയുടെ  നിർമ്മാണ പുരോഗതി  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ  വിലയിരുത്തി. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബു,  കെ എസ് ആർ ടി സി എക്സികുട്ടീവ് എൻജിനീയർ ബാലവിനായകൻ, കെ എസ് ആര്‍ ടി സി  ജില്ലാ ഓഫീസർ തോമസ് മാത്യു, എച്ച്.എൽ.എൽ. പ്രോജക്ട് മാനേജർ അജിത്ത് , അസി. എഞ്ചിനീയർ ഗൗതം,എന്നിവരും  എം.എൽ.എ…

കൃഷിയിൽ രാസവളങ്ങളുടെ പങ്ക് ‘എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു

  കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂൾ യൂ പി വിഭാഗം കുട്ടികൾക്കായി ‘കൃഷിയിൽ രാസവളങ്ങളുടെ പങ്ക് ‘എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും അഗ്രോ സെന്‍റര്‍ സന്ദർശനവും നടത്തി. സ്കൂൾ പ്രഥമഅധ്യാപിക എസ് ബിന്ദു ഉത്ഘാടനം നിർവഹിച്ചു.അധ്യാപകരായ കെ എസ് അജി,രാജികുമാർ,ആർ ശ്രീജ, കെ എസ് സൗമ്യ,ഫൗസിയ, മഞ്ജുഷ, കെ എസ് ശ്രീജ എന്നിവർ പങ്കെടുത്തു…

ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി : യുഎസ് കോസ്റ്റ് ഗാർഡ്

Presumed human remains have been found within the wreckage of the Titan submersible, the US Coast Guard says ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഇംപ്ലോഷൻ സംഭവിച്ച ടൈറ്റന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ഇപ്പോഴാണ്. യുഎസ് ആരോഗ്യവിഭാഗം കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കുംകഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൈറ്റൻ പൊട്ടിയമർന്നുവെന്ന വാർത്ത പുറത്ത് വന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ്…

രണ്ടുകോടി രൂപയുടെ പാമ്പിന്‍ വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍

  രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62)  ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ മുന്‍ പ്രസിഡൻറ്  ഐരവൺ പാഴൂര്‍ പുത്തന്‍ വീട്ടില്‍   ടി.പി കുമാര്‍(63), തൃശൂര്‍ കൊടുങ്ങൂര്‍ വടക്കേവീട്ടില്‍  ബഷീര്‍ (58)എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂന്നു പേരെയും പിടികൂടിയത്. കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത് . മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ്…

മേലുകര-റാന്നി റോഡില്‍: പുതമണ്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു

    റാന്നി താലൂക്കില്‍ മേലുകര-റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന 70 വര്‍ഷത്തോളം പഴക്കമുള്ള പുതമണ്‍ പാലത്തിന്റെ ബീമുകള്‍ക്ക് കാലപ്പഴക്കം മൂലം അപകടകരമാംവിധം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടം ഉണ്ടാകും എന്ന ബോധ്യം ഓരോ വാഹനയാത്രക്കാരും മനസിലാക്കി പാലത്തില്‍ക്കൂടിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം ഉപവിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബാഷ് കുമാര്‍ അറിയിച്ചു.…

error: Content is protected !!