Input your search keywords and press Enter.

Monthly Archives

May 2022

അധ്യയനവർഷാരംഭം : ക്രമീകരങ്ങളൊരുക്കി പോലീസ്

  പത്തനംതിട്ട : പുതിയ അധ്യയനവർഷാരംഭവുമായി ബന്ധപ്പെട്ട്   കുട്ടികളുടെ സുരക്ഷയും മറ്റും ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങളൊരുക്കിയതായി ജില്ലാ പോലീസ് മേധാവി  സ്വപ്‌നിൽ മധുകർ മഹാജൻ IPS. സ്കൂളുകളിൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ വിദ്യാർഥികളെ…

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53 ) അന്തരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കിടെയാണ് കുഴഞ്ഞു വീണായിരുന്നു അന്ത്യം. കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി ഭാഷകളില്‍ പാടിയ രാജ്യത്തെ ഏറ്റവും പ്രമുഖ ഗായകരില്‍ ഒരാളാണ് കെ.കെ. 1990കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍…

തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്ഥിരീകരിച്ചു; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി: ആല്‍ബിന്‍ ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി

  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പൊന്നുരുളി 66-ാം വാർഡിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പ്രിസൈഡിം​ഗ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട സ്വദേശി ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്. സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി എ…

പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുമതി

പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുമതി പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈകോടതി അനുമതി. പങ്കാളികളിലൊരാൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിയ്ക്കൊപ്പം ഹൈക്കോടതി വിട്ടു പതിനെട്ട് വയസ് പൂർത്തിയാക്കിയ ആർക്കും ഒരുമിച്ച് ജീവിക്കാൻ രാജ്യത്ത് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽ‍കിയത്. കോഴിക്കോട് സ്വദേശിനിയായ പങ്കാളിയെ കാണാനില്ലെന്ന് പറഞ്ഞാണ് ആലുവ സ്വദേശിനി ആദില നസ്രിൻ 26ന് പരാതി…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ രവീണ്‍ കെ. മനോഹരന്‍, ഹൃദ്യ എസ്.വിജയന്‍ എന്നിവരെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ആദരിച്ചു.

  സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ രവീണ്‍ കെ. മനോഹരന്‍, ഹൃദ്യ എസ്.വിജയന്‍ എന്നിവരെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ആദരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്ന് രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് വ്യത്യസ്തമായ അനുഭവങ്ങളും സേവനത്തിനുള്ള സാധ്യതകളുമുള്ള പദവിയാണ് സിവില്‍ സര്‍വീസിന്റേതെന്നും ആ സാധ്യതകളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. റാന്നി ഇടക്കുളം ഹൃദ്യം വീട്ടില്‍ റിട്ട. തഹസില്‍ദാര്‍ കെ.എന്‍…

ഷെവലിയാർ ചാക്കോച്ചൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു

  മതസൗഹാർദ്ദത്തിൻ്റെയും, കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന ഷെവലിയാർ ചാക്കോച്ചൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം എറണാകുളം എം 6 സ്റ്റുഡിയോയിൽ നടന്നു. സാഫല്യം ക്രീയേഷൻസിനു വേണ്ടി ബി.സി.മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവിയാണ് നായകൻ. മൃദുല മേനോൻ നായികയാവുന്നു. തിരക്കഥ – സംവിധാനം – ബി.സി.മേനോൻ ,കഥ – കബീർ ഖാൻ, ക്യാമറ -ജറിൻ ജയിംസ്, എഡിറ്റിംഗ് – ഷെബിൻ ജോൺ,…

വാര്‍ത്തകള്‍ :പാലക്കാട് ജില്ല

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം; ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വ്വഹിച്ചു ക്ഷേമനിധി അംഗങ്ങളായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും മക്കള്‍ക്ക് 2021 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ജില്ലാതല വിതണോദ്ഘാടനം നടന്നു. സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി പുതിയ കാര്യങ്ങള്‍ കണ്ടെത്താനും ചെയ്യാനും കഴിയണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാവരും…

വാര്‍ത്തകള്‍ : കൊല്ലം ജില്ല

വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം – മുഖ്യമന്ത്രി സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നാട് സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും അവാര്‍ഡ്…

എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അടക്കം മാനേജ്മെന്റിന്‍റെ  ഒരു അവകാശവും സർക്കാർ കവർന്നെടുക്കില്ല

  എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അടക്കം മാനേജ്മെന്റിന്റെ ഒരു അവകാശവും സർക്കാർ കവർന്നെടുക്കില്ല എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു . സ്‌കൂളുകളിൽ പി.ടി.എ. ഫണ്ട് പിരിവിന്റെ പേരിൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ…

പോപ്പുലർ ഫിനാൻസ് :തട്ടിപ്പിനിരയായ നിക്ഷേപകരുടെ സംഘടന (പി.എഫ്.ഡി.എ.) കളക്ടറേറ്റ് മാർച്ച് നടത്തി

. കോന്നി വകയാർ കേന്ദ്രമാക്കി സംസ്ഥാനത്തും അന്യ സംസ്ഥാനത്തും 257 ശാഖയുള്ളതുമായ പോപ്പുലർ ഫിനാൻസ്സിലെ നിക്ഷേപകരോട് സർക്കാർ കാട്ടുന്ന നിരന്തര അവഗണയെ തുടർന്ന് എണ്ണായിരത്തോളം അംഗങ്ങൾ ഉള്ള പി എഫ് ഡി എ സംഘനയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഗാന്ധിസ്ക്വയറിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ നടപടികൾ സമ്മർദത്തിന് വഴങ്ങി അധികൃതർ വൈകിപ്പിക്കുകയാണെന്ന് പി.എഫ്.ഡി.എ.…

error: Content is protected !!