Input your search keywords and press Enter.

Monthly Archives

November 2022

കോന്നിയില്‍ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിനായി വനം- ടൂറിസം – വൈദ്യുതി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും: അടവിയില്‍ അഭയാരണ്യം പദ്ധതി നടപ്പാക്കും

കോന്നിയിലെ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ആനക്കൂട്, അടവി, ഗവി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വനം, ടൂറിസം, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ കോന്നിയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നടത്താന്‍ പോകുന്ന യോഗത്തിന്റെ മുന്നോടിയായി എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിന് തീരുമാനമായത്. മന്ത്രിമാര്‍ നേതൃത്വം നല്കി നടത്തുന്ന…

കണക്ക് പഠനം എളുപ്പമാക്കി നോളജ് വില്ലേജ് ക്ലാസ്; റാന്നി എം എൽഎയുടെ പദ്ധതി സൂപ്പർഹിറ്റ്

പത്തനംതിട്ട: ഗണിതത്തെ ഇനി ഭയപ്പെടേണ്ട, പ്രത്യേകിച്ച് കോളജിലെ ചേട്ടന്മാരും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസ് എടുക്കുമ്പോൾ. അഡ്വ പ്രമോദ് നാരായൺ എം എൽഎയുടെ നേതൃത്വത്തിൽ റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കുട്ടികൾക്ക് കണക്ക് എളുപ്പം മനസിലാക്കി കണക്കിനോടുള്ള ഭയം ഒഴിവാക്കുന്നതിനായി വിവിധ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഏർപ്പെടുത്തിയ പഠന പദ്ധതിയായ ജ്വാല സൂപ്പർ ഹിറ്റായി. ഇൻസൈറ്റിന്റെ സഹകരണത്തോടെ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ എട്ടു മുതൽ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (30/11/2022)

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം: പരാതി പരിഹാര അദാലത്ത് ഇന്ന് (ഡിസംബര്‍ 1) ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ ഇന്ന് (ഡിസംബര്‍ 1) രാവിലെ ഒന്‍പത് മുതല്‍ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്ന വൃദ്ധജനങ്ങള്‍ക്ക് മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള 2007ലെ നിയമപ്രകാരമാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.…

പാലക്കാട് ജില്ലാ വാർത്തകൾ (30/11/2022)

വാഹന ടെന്‍ഡര്‍ ക്ഷണിച്ചു വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുള്ള വാഹനങ്ങളുടെ (കാര്‍, ജീപ്പ്) ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിമാസം പരമാവധി 1500 കിലോമീറ്ററിന് 30,000 രൂപ എന്ന നിരക്കിലാണ് വാഹനത്തിന്റെ വാടക നിശ്ചയിച്ചിട്ടുള്ളത്. ടെന്‍ഡര്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനമായിരിക്കണം. ആര്‍.സി ബുക്ക്, നികുതി, ഇന്‍ഷുറന്‍സ്, ടാക്‌സി പെര്‍മിറ്റ് എന്നിവ…

കല്ലിങ്കല്‍പ്പാടം സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങളുടെയും എസ്.പി.സി പാസിങ് ഔട്ട് പരേഡിന്റെയും ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു

പാലക്കാട്: കണ്ണമ്പ്ര കല്ലിങ്കല്‍പാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെയും എസ്.പി.സി രണ്ടാം ബാച്ച്, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ബുള്‍ബുള്‍ യൂണിറ്റ് എന്നിവയുടെ പാസിങ് ഔട്ട് പരേഡിന്റെയും ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി അധ്യക്ഷയായി. എം.എല്‍.എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറി സമുച്ചയം, ക്ലാസ്…

പി. സെയ്തലവി നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-കോര്‍ഡിനേറ്റര്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഒഴിവുള്ള നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് പി. സെയ്തലവിയെ ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതായി ഡെപ്യൂട്ടി സെക്രട്ടറി എം.എസ് ഷീന അറിയിച്ചു. നിലവില്‍ പഞ്ചായത്ത് വകുപ്പിലെ പാലക്കാട് യൂണിറ്റ്-ഒന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഫോട്ടോ: പി. സെയ്തലവി.…

ഉമ്മിനി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം: പാലക്കാട് ജില്ലാ

പാലക്കാട്: ഉമ്മിനി ഗവ. ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് റൂം കെട്ടിടം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിട്ടാണ് ഒന്‍പത് ക്ലാസ് മുറികളുള്ള കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ഷാബിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു

പാലക്കാട്: കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിക് ചെയര്‍, മിഠായി പെറുക്കല്‍, ചിത്രരചന, ലെമണ്‍ സ്പൂണ്‍, സിംഗിള്‍ ഡാന്‍സ് തുടങ്ങിയ ഇനങ്ങളിലായി 15-ഓളം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. മാനസിക ഉല്ലാസവും പിന്തുണയും അവരിലുള്ള കലയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മേളയില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു. പഞ്ചായത്ത്…

വയോജനങ്ങള്‍ക്കായി വാണിയംകുളം പഞ്ചായത്തില്‍ പകല്‍വീട്

പാലക്കാട്: ഒറ്റപ്പെടലില്‍നിന്ന് വയോജനങ്ങള്‍ക്ക് ആശ്വാസമായി വാണിയംകുളം പഞ്ചായത്തിലെ പകല്‍വീട്. 65 വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് ആദരവും അംഗീകാരവും ഉറപ്പാക്കുന്നതോടൊപ്പം അവര്‍ക്ക് ഭക്ഷണം, ചികിത്സ-വായന സൗകര്യം എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. നിലവില്‍ 16 പേര്‍ ഗുണഭോക്താക്കളായുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പകല്‍വീടിന്റെ പ്രവര്‍ത്തന സമയം. രാവിലെയും വൈകിട്ടും ലഘു ഭക്ഷണവും ഉച്ചഭക്ഷണവും പകല്‍വീട്ടില്‍ ലഭിക്കും. വ്യായാമത്തിനും ചര്‍ച്ചകള്‍ക്കും വയോജനങ്ങളുടെ കൂട്ടായ്മയ്ക്കുമെല്ലാം സ്‌നേഹവീട് എന്ന് പേരിട്ടിരിക്കുന്ന പകല്‍വീട്ടില്‍ സൗകര്യമുണ്ട്.…

ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ വിനോദ് നിര്‍വഹിച്ചു. 420 ചതുരശ്ര മീറ്ററില്‍ 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഡിജിറ്റല്‍ എക്‌സ്-റേ മുറി, കമ്പ്യൂട്ടര്‍ മുറി, റിസപ്ഷന്‍, കാത്തിരിപ്പ് ഏരിയ, അനുബന്ധ ശുചിമുറി സൗകര്യങ്ങള്‍ എന്നിവ കെട്ടിടത്തില്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ്…

error: Content is protected !!