Input your search keywords and press Enter.

Monthly Archives

July 2022

അച്ചൻകോവിലാറിന് ഏറ്റവും കൂടുതൽ ജലം പ്രദാനം ചെയ്യുന്ന പ്രധാന നീർത്തടങ്ങളിലൊന്നാണ് കൊക്കാത്തോട്

അച്ചൻകോവിലാറിന് ഏറ്റവും കൂടുതൽ ജലം പ്രദാനം ചെയ്യുന്ന പ്രധാന നീർത്തടങ്ങളിലൊന്നാണ് കൊക്കാത്തോട്. കൊക്കാത്തോട്, ഒരേക്കർ എന്നി വനാന്തര ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത് ഈ നീർത്തടത്തിനുള്ളിലാണ്. പമ്പയുടെ പോഷക നദിയായ കല്ലാറിൻ്റെ വൃഷ്ടി പ്രദേശവുമായി കൊക്കാത്തോട് നീർത്തടം അതിർത്തി പങ്കിടുന്നു. ഏകദേശം 30.023 ച.കിമിയാണ് ഈ നിർത്തടത്തിൻ്റെ വിസ്തൃതി. 2021 നവംബർ 11 ന് നീർത്തടത്തിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചതു മൂലം കൊക്കാത്തോടിൽ ജലനിരപ്പ് ഉയരുകയും ഒരേക്കറിൽ തോടിനു…

കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു; ഗവിയിലേയ്ക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി

  പത്തനംതിട്ട കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കിൽ പെട്ടതിന്റെ 200 മീറ്റർ താഴെ നിന്നാണ്. മൃതദേഹം എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിശക്തമായ മഴയെ തുടർന്ന് ഗവി കക്കി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പത്തനംതിട്ട കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ്‌ വഴി ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.…

കോട്ടയം മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍ , എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌ക്കൂളുകള്‍ എന്നിവയ്ക്കും അവധിയായിരിക്കും സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്‍ പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനം കടുത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് പലയിടത്തും വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴ…

എം ഡി എം എ പിടിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു, അന്വേഷണത്തിന് പ്രത്യേകസംഘം

  പത്തനംതിട്ട :പന്തളത്തെ ലോഡ്ജിൽ നിന്നും 154 ഗ്രാം എം ഡി എം എ യുമായി 5 പ്രതികളെ പിടികൂടിയ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് അറിയിച്ചു.   ഈ കേസുമായി ബന്ധപ്പെട്ട് പന്തളം പോലീസ് സ്റ്റേഷനിൽ നടത്തിയ സന്ദർശനത്തി നിടെയാണ് ജില്ലാ പോലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. പ്രതികളെ നാലുമണിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ്…

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

  2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്‍നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്.19 വയസ്സ് മാത്രമാണ് ജെറെമിയുടെ പ്രായം എന്നത് താരത്തിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. jeremy lalrinnunga…

പത്തനംതിട്ട ജില്ലയില്‍ വരുന്ന നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓഗസ്ത് 1-ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ജില്ലകളിലും ഓഗസ്ത് 2-ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 1-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 02-08-2022: തിരുവനന്തപുരം, കൊല്ലം,…

തുമ്മലിന് സൗജന്യ ചികിത്സ

  വിട്ടുമാറാത്ത തുമ്മല്‍, അലര്‍ജി മൂലമുളള തുമ്മല്‍, തുമ്മലോടോപ്പം ജലദോഷം, മൂക്കടപ്പ് തുടങ്ങിയവയ്ക്ക് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ ആറില്‍ തിങ്കൾ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍    സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 10 മുതല്‍ 65 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281234782.…

ഓര്‍മ്മക്കുറവിന് സൗജന്യ ചികിത്സ

മധ്യവയസ്കരിലും പ്രായമായവരിലും കണ്ടുവരുന്ന ചെറിയതോതിലുളള ഓര്‍മ്മക്കുറവിന് ഗവ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ കായചികിത്സാ വിഭാഗം ഒന്നാം നമ്പര്‍ ഒ.പി യില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 45 മുതല്‍ 70 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281567659, 9037292159.…

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികം: ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയും പ്രദർശനവും ഇന്നു(31 ജൂലൈ) മുതൽ

വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയ്ക്കും പ്രദർശനത്തിനും ഇന്നു (31 ജൂലൈ) തുടക്കമാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന ശിൽപ്പശാല ഇന്നു (31 ജൂലൈ) രാവിലെ 11.00നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. മൺമറഞ്ഞ വിഖ്യാത കാർട്ടൂണിസ്റ്റുകളുടെ 75-ഓളം…

കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

  കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനുവിന് സ്വര്‍ണം നേടി. സ്വർണ നേട്ടം ഗെയിംസിൽ റെക്കോർഡോടെയാണ്. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടവും. സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്‍റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്.കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഗെയിംസിന്‍റെ രണ്ടാം ദിനത്തില്‍ ഭാരദ്വേഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം…

error: Content is protected !!