Input your search keywords and press Enter.

Monthly Archives

August 2023

മുന്‍പ് പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന മുറിഞ്ഞകല്‍ പാക്കണ്ടം മേഖലയില്‍ വീണ്ടും ആക്രമണം. ഇത്തവണ രണ്ട് ആടുകളെയാണ് പുലി ആക്രമിച്ച് കൊന്നത്

  കോന്നി: മുന്‍പ് പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന മുറിഞ്ഞകല്‍ പാക്കണ്ടം മേഖലയില്‍ വീണ്ടും ആക്രമണം. ഇത്തവണ രണ്ട് ആടുകളെയാണ് പുലി ആക്രമിച്ച് കൊന്നത്. കൂടല്‍ മുറിഞ്ഞകല്‍ പാക്കണ്ടം വള്ളിവിളയില്‍ രണേന്ദ്രന്‍റെ തൊഴുത്തില്‍ നിന്നിരുന്ന രണ്ട് ആടുകളെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഒന്നിനെ കടിച്ചു കൊന്നു അവിടെ തന്നെ ഇട്ടു. മറ്റൊന്നിനെ വലിച്ചിഴച്ച് കൊണ്ടു പോയതായി കരുതുന്നു. മാസങ്ങള്‍ക്കു മുന്‍പ് രണേന്ദ്രന്‍ ആടുകളെ സമീപത്തെ ഫാത്തിമ തോട്ടത്തില്‍…

റെയില്‍വേ ബോര്‍ഡിന്‍റെ പുതിയ അധ്യക്ഷയായി ജയവര്‍മ സിന്‍ഹ

  റെയില്‍വേ ബോര്‍ഡിന്റെ പുതിയ അധ്യക്ഷയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജയ വര്‍മ സിന്‍ഹ നിയമിതയായി. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവി അലങ്കരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസസിലെ ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗം ജയ വര്‍മ സിന്‍ഹയെ റെയില്‍വേ ബോര്‍ഡിന്റെ അധ്യക്ഷയും സിഇഒയുമായി നിയമിക്കുന്നതിനുള്ള ഉത്തരവ് ക്യാബിനറ്റിന്റെ അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മിറ്റി (ACC) അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍…

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ; മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടക

  മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ച് സർക്കാർ. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. നിലവിൽ പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. ഇതു സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും.നേരത്തെ തന്നെ തീരുമാനിക്കുകയും പിന്നീട് ചെലവ് കാരണം ഒഴിവാക്കുകയും ചെയ്ത ഹെലികോപ്റ്റർ ആശയമാണ് വീണ്ടും പൊടിത്തട്ടിയെടുത്തത്. നിത്യ…

കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനഘോഷയാത്ര നടന്നു

  ശ്രീനാരായണ ഗുരുദേവന്റെ 169 – മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി 4677 കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനഘോഷയാത്രയ്ക്ക് പത്തനംതിട്ട എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ . യൂണിയൻ കൗൺസിൽ അംഗം \ പി.വി രണേഷ് . വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ എന്നിവർ ചതയ ദിന…

ഛിന്നഗ്രഹ സാമ്പിളുകളുമായി പേടകം ഭൂമിയിലേക്ക്

  NASA Completes Last OSIRIS-REx Test Before Asteroid Sample Delivery ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ഒസിരിസ്-റെക്‌സ് എന്ന ബഹിരകാശ പേടകം ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യവുമായി നാസ. മോക്ക് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി നാസ അറിയിച്ചു.ഒസിരിസ്-റെക്‌സ് ശേഖരിച്ച സാമ്പിളുകള്‍ ഒരു പേടകത്തിലാക്കി ബഹിരാകാശത്ത് നിന്ന് താഴേക്ക് ഇടുകയാണ് ചെയ്യുക. സുരക്ഷിതമായി താഴെ ഇറക്കുന്ന സങ്കീര്‍ണമായ ദൗത്യത്തിനാണ് നാസ ഒരുങ്ങുന്നത്.മോക്ക് ടെസ്റ്റില്‍ ഒരു വിമാനത്തില്‍ നിന്ന് താഴേക്കിട്ട സാമ്പിള്‍…

ഡോ.എം .എസ്. സുനിലിന്റെ 292 മത് സ്നേഹഭവനം ഓണസമ്മാനമായി ഡെയ്സി ബേബിക്കും കുടുംബത്തിനും

  സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിതു നൽകുന്ന 292 മത് സ്നേഹഭവനം ഓണസമ്മാനമായി നാട്ടുകാരനും വിദേശ മലയാളിയുമായ റോയി നെടുങ്ങോട്ടിലിന്റെ സഹായത്താൽ കടുത്തുരുത്തി അറുനൂറ്റിമംഗലം ആനിസ്ഥാനം ഡെയ്സി ബേബിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് നിർവഹിച്ചു . വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ദുരിത അവസ്ഥയിൽ കഴിയുകയായിരുന്നു. ഡെയ്സിയും ബേബിയും മൂന്ന് കുഞ്ഞുങ്ങളും…

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 31.08.2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 01.09.2023 : ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.   ഇടിമിന്നൽ : ജാഗ്രതാ നിർദേശം 2023 ആഗസ്റ്റ് 31ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.…

ഓണവിൽപനയിൽ റെക്കോർഡിട്ട് മിൽമയും

  ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപന. വെള്ളിയാഴ്ച മുതൽ ഉത്രാടം ദിനം വരെ നാല് ദിവസം കൊണ്ട് 100,57,000 ലിറ്റർ പാലാണ് വിറ്റത്. ഉത്രാടദിനത്തിൽ മാത്രം വിറ്റത് 38 ലക്ഷം ലിറ്റർ പാലെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. 13 ലക്ഷം കിലോ തൈരും ഇക്കാലയളവിൽ വിൽപ്പന നടത്തി. ആഗസ്റ്റ് മാസത്തിൽ മാത്രം മിൽമ വിൽപ്പന നടത്തിയത് 743 മെട്രിക് ടൺ നെയ്യാണ്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്…

സപ്ലൈകോയിൽ 170 കോടിയുടെ ഓണ കച്ചവടം: മുഖ്യമന്ത്രി പിണറായി വിജയൻ

  അത്തം മുതൽ തിരുവോണം വരെ സപ്ലൈകോയിൽ 7 കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പത്ത് ദിവസം 32 ലക്ഷം കാർഡ് ഉടമകളാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങിയത്. സപ്ലൈകോയുടെ വില്പനശാലകൾ ആകെ എടുത്താൽ 170 കോടിയുടെ കച്ചവടം നടന്നുവെന്നും മുഖ്യമന്ത്രി. സപ്ലൈകോയ്ക്ക് എതിരെ വ്യാജപ്രചരണങ്ങൾ നടത്താൻ ഇറങ്ങിയവർക്ക് മുഖത്തേറ്റ അടിയാണിതെന്നും ഇക്കൂട്ടർക്ക് നാണം എന്ന് പറയുന്നത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പളളിയിലെ കൂരോപ്പടയിൽ…

അന്നമ്മ ജോസഫ് (83) നിര്യാതയായി

  സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ മാതാവ് അന്നമ്മ ജോസഫ് (83) നിര്യാതയായി പാലാ:  സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ മാതാവ് അന്നമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 – ന് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയില്‍. ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫിന്റെ ഭാര്യയാണ്. ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ് പരേത. മൃതദേഹം വ്യാഴം രാവിലെ 8 മണിക്ക് വസതിയില്‍ കൊണ്ടുവരും.…

error: Content is protected !!