Input your search keywords and press Enter.

Monthly Archives

September 2022

കോന്നി വനത്തില്‍ പോലീസ് പരിശോധന: കോന്നി കുമ്മണ്ണൂർ കേന്ദ്ര ഐ ബി നിരീക്ഷണത്തില്‍

  കോന്നി കുമ്മണ്ണൂരിൽ വീണ്ടും പോലീസ് പരിശോധന. അറസ്റ്റിലായ പോപുലർഫ്രണ്ട് നേതാവ് അജ്മലുമായി കുമ്മണ്ണൂർ വനമേഖലയിൽ ഇന്ന് രാവിലെയോടെ കോന്നി പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. അച്ചൻകോവിൽ നദിയിൽ പ്രതികൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ അടക്കം കണ്ടെത്താനാണ് പരിശോധന നടന്നത്. കെഎസ്ആർടിസി ബസ്സിന് കല്ലെറിയുന്ന സമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും, ബാഗും കണ്ടെത്താനാണ് വനമേഖലയിൽ തിരച്ചിൽ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അച്ചൻകോവിലാറ്റിൽ ഇറങ്ങി തെരച്ചിൽ നടത്തിയെങ്കിലും തൊണ്ടി കണ്ടെത്താനായില്ല. ഇയാൾക്കെതിരേ വനമേഖലയിൽ…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 30/09/2022)

  അന്താരാഷ്ട്ര വയോജന ദിനാചരണം:  സംസ്ഥാനതല ഉദ്ഘാടനം (01.10.2022) മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രാവിലെ 11.30ന് ആരോഗ്യ വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം എന്നതാണ്.   നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ…

ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടത്തി

മലയാലപ്പുഴ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി മുസ്‌ലിയാർ ആർട്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയൻ ഉൽഘാടനം ചെയ്തു. ഫാദർ ജിത്തു തോമസ് അധ്യക്ഷത വഹിച്ചു, വൈസ് പ്രിൻസിപ്പൽ ഡോ.അഞ്ജു എലിസബത് സ്വാഗതം പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വര്ഗീസ് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. വിൽ‌സൺ കോശി, ജനമൈത്രി ബീറ്റ് ഓഫീസർ മനോജ്‌ സി കെ അരുൺ…

തൊഴിലുറപ്പില്‍ കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യണം: ആന്റോ ആന്റണി എംപി

  തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷാ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംപി. സാധാരണക്കാരായ ധാരാളം കുടുംബങ്ങളുടെ വരുമാന മാര്‍ഗമായ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂറു ശതമാനം തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നിലുള്ള പഞ്ചായത്തുകള്‍ പ്രശ്നങ്ങള്‍ കണ്ടെത്തി അപാകതകള്‍ പരിഹരിച്ച്…

ശ്രീമതി കെ. പൊന്നമ്മ (84) നിര്യാതയായി

പരേതനായ, ചിറ്റൂർ തേക്കുകൂട്ടത്തിൽ വാസുദേവൻ നായരുടെ സഹദർമ്മണി, ശ്രീമതി കെ. പൊന്നമ്മ (84) ഇന്ന് (30.09.2022) പകൽ 1:40-ന് നിര്യാതയായി. സംസ്കാരകർമ്മം 01.10.2022-ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ. മക്കൾ: പ്രദീപ്, ശിവപ്രസാദ്. മരുമക്കൾ: പ്രീത കൃഷ്ണൻ, കൃഷ്ണ കുമാരി.…

അടൂർ ജനറൽ ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി നിർദേശം നൽകി

  പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിൽ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഡോക്ടറുടെ അലംഭാവമാണ് കുഞ്ഞ് മരിക്കാൻ ഇടയായതെന്നാണ് ബന്ധുക്കളുടെ പരാതി. വിനീത്, രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം…

പത്തനംതിട്ടയും കോന്നിയും കേന്ദ്രീകരിച്ച് കോടികളുടെ ഇടപാടുകള്‍ : സൂപ്പര്‍മാര്‍ക്കറ്റും ഹോട്ടലും തുണിക്കടയും കേന്ദ്രീകരിച്ച് ഇഡിയുടെ അന്വേഷണം

  പത്തനംതിട്ട: പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ക്ക് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചാരക്കണ്ണുകള്‍. വരുമാനമാര്‍ഗം കാണിക്കാന്‍ കഴിയാതെ ലക്ഷങ്ങള്‍ ചെലവഴിച്ചവര്‍ക്കെതിരേയാണ് ഇഡിയുടെ അന്വേഷണം.പത്തനംതിട്ടയില്‍ അതീവരഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നിരവധി വ്യാപാരികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പത്തനംതിട്ട ടൗണ്‍, കോന്നി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സൂപ്പര്‍മാര്‍ക്കറ്റ്, തുണിക്കട, ഹോട്ടല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി ഓഫീസ് ഉണ്ടായിരിക്കേ കോന്നിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഇവരുടെ യോഗം ചേര്‍ന്നതും സംശയത്തിന് ഇട…

കിണറ്റിലെ മോട്ടോർ പമ്പുകൾ മോഷ്ടിക്കുന്നയാളെ പിടികൂടി

  പത്തനംതിട്ട : കിണറ്റിലെ മോട്ടോർ പമ്പ് മോഷ്ടിച്ചയാളെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോൾ, മുമ്പും ഇത്തരത്തിൽ മോഷണം നടത്തിയതായി കുറ്റസമ്മതമൊഴി. തുടർന്ന് രണ്ട് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട പ്രതി റിമാൻഡിൽ. പന്തളം തെക്കേക്കര പറന്തൽ മൈനാപ്പള്ളിൽ ജംഗ്ഷന് സമീപം കണ്ണൻ കുന്നിൽ പടിഞ്ഞാറേ ചരുവിൽ ഭാരതിയുടെ മകൻ വാഴമുട്ടം അജി എന്ന് വിളിക്കുന്ന അജി കുമാർ (34) യാണ് പന്തളം പോലീസിന്റെ പിടിയിലായത്.   ഞായർ വൈകിട്ട് 4…

മേലേതിൽ ബാബുവിന്റെ കൈയേറ്റ സ്ഥലം ഒഴിപ്പിച്ച് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെൻസിംഗ് ഇട്ട് കൊടുത്തു

പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വത്തിൽ അനധികൃതമായി സ്ഥലം കയ്യേറിയതിനാൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ കൈയേറ്റ സ്ഥലം ഒഴിപ്പിച്ച് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെൻസിംഗ് ഇട്ട് കൊടുത്തു മേലേടത്ത് ബാബുവിന്റെ ആത്മഹത്യയിൽ സി.പി.എം. നേതാക്കളുടെ പങ്ക് അന്വേഷിച്ച് അവരെ അറസ്റ്റ് ചെയ്യുക എന്ന് അവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി പെരുനാട് ഏരിയാ കമ്മിറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി . പെരുനാട്ടിലെ CPM നേതാക്കളുടെ സ്വച്ഛാധിപത്യവും ധാർഷ്ട്യവും കാരണം…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (29/09/2022)

ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എട്ടാംക്ലാസ് പാസായവരും മൂന്ന് വര്‍ഷത്തെ ബാഡ്ജോടുകൂടി എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകരില്‍ നിന്നും…

error: Content is protected !!