Input your search keywords and press Enter.

Monthly Archives

June 2022

ഇന്ന് ഡോക്ടേഴ്സ് ദിനം

  രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനം. 1882 ജൂലൈ ഒന്നിനായിരുന്നു ജനനം. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍ നിന്ന് എംആര്‍സിപിയും എഫ് ആര്‍സിഎസും നേടി ഇന്ത്യയില്‍ തിരിച്ചെത്തി സേവനം ആരംഭിക്കുകയായിരുന്നു. ആരോഗ്യ രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തിന് കാരണം ഡോക്ടർമാരുടെ മികവാണ്. കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും കാംബല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി. പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ അദ്ദേഹം…

കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്

  കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാൽ തെക്കന്‍ കേരളത്തില്‍ നാളെ ദുൽ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു. ദുല്‍ഖഅ്ദ് 29 (ജൂണ്‍ 30) വ്യാഴാഴ്ച…

എ.കെ.ജി സെന്ററിന് നേരെ ബോംബേറ്

  തിരുവനന്തപുരം എ.കെ.ജി സെന്ററിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാത്രി 11 30 ഓടെയാണ് സംഭവം. സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്ന് സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബെറിയുന്ന രംഗമാണ് സി.സി.ടി.വിയില്‍ കാണാനാകുന്നത്.വിവരത്തെത്തുടര്‍ന്ന് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തി. എ.കെ.ജി സ്മാരക ഹാളിലേക്ക് പ്രവേശിക്കുന്ന ഗേറ്റിന് സമീപത്തേക്കാണ് ബോംബെറിഞ്ഞത്.ഈ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍…

കൊല്ലം ജില്ലാ അറിയിപ്പുകള്‍

തലവൂരിലും യാത്രക്കാര്‍ക്കായി വിശ്രമവഴിയിടം യാത്രക്കാര്‍ക്കായി ‘ടേക്ക് എ ബ്രേക്ക്’ വഴിയിടം ഒരുക്കി തലവൂര്‍ ഗ്രാമപഞ്ചായത്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാമധ്യേ വിശ്രമം ആവശ്യമെങ്കില്‍ എല്ലാ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്. ഏതുസമയത്തും സുരക്ഷിതമായി വൃത്തിയോടെ ഉപയോഗിക്കാനുള്ള വിശ്രമ മുറിയും രണ്ട് ശുചിമുറികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ലക്ഷം രൂപ വകയിരുത്തിയാണ് വഴിയാത്രക്കാര്‍ക്കായുള്ള പദ്ധതി പൂര്‍ത്തീകരിച്ചത്.  ഉദ്ഘാടനം തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ ജെ. അനില്‍ അദ്ധ്യക്ഷയായി.…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ഒ.വി വിജയന്‍ ജന്മദിനാഘോഷം: ജൂലൈ രണ്ടിന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും ഒ.വി വിജയന്റെ തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകത്തില്‍  ഇന്ന് ജൂലൈ ഒന്ന് മുതല്‍ ജൂലൈ മൂന്ന് വരെ വെക്കാനം എന്ന പേരില്‍  പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച്  ഒ.വി വിജയന്‍ സ്മാരക യുവകഥാ പുരസ്‌കാര മത്സരത്തില്‍  മികവ് പുലര്‍ത്തിയ 40 യുവകഥാകൃത്തുക്കള്‍  പങ്കെടുക്കുന്ന യുവകഥാ ശില്പശാല, അനുസ്മരണയോഗം, പ്രഭാഷണം, മുഖാമുഖം, ദൃശ്യാവിഷ്‌കാരം, ദൃശ്യശ്രവ്യ അവതരണം,…

രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 2 പേർ പിടിയിൽ

  പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസാഫ് ), അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ടു യുവാക്കൾ അറസ്റ്റിലായി.   പാലമേൽ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തിൽ വീട്ടിൽ നിസാറുദ്ദീന്റെ മകൻ അൻസൽ (27), അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ ബാസിയുടെ മകൻ…

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു

  ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചു . മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു.മന്ത്രിസഭാ വിപുലീകരണം എപ്പോഴുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന 1980 മുതല്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണ് ഏക്‌നാഥ് ഷിന്‍ഡെ. 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഷിന്‍ഡെയ്ക്ക് ബിജെപി മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ്…

ഐഎസ്ആർഒ; പിഎസ്എല്‍വി- സി 53 വിക്ഷേപണം വിജയകരം

  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന പിഎസ്എല്‍വി സി 53 (PSLV C53) റോക്കറ്റ് ഭ്രമണ പഥത്തിൽ എത്തി.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് PSLV-C53. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ച് ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്. നാല് ഘട്ടങ്ങളുള്ള…

പേ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

  പാലക്കാട് പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരു മാസം മുന്‍പ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി(19) ആണ് മരിച്ചത്. മെയ്…

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും :വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും

  അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ്…

error: Content is protected !!