Input your search keywords and press Enter.

Monthly Archives

April 2022

ലോക ഹീമോഫീലിയ ദിനാചരണം സംഘടിപ്പിച്ചു

ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി നിര്‍വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹീമോഫീലിയ രോഗികള്‍ക്കുള്ള ആശാധാര പദ്ധതി പ്രകാരം വികേന്ദ്രീകൃത ചികിത്സാ മാര്‍ഗരേഖ തയാറാക്കി ജനിതക രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ, തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നിവയുടെ ജില്ലാ നോഡല്‍ സെന്റര്‍ ആയി പത്തനംതിട്ട…

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

    കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗീകാതിക്രമം കാട്ടിയ കേസിൽ ഡ്രൈവർക്ക് സസ്‌പെൻഷൻ. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശമായ സമീപനം ഉണ്ടായെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഷൻ. ഡ്രൈവർ ഷാജഹാനെയാണ് സസ്‌പെൻഡ് ചെയ്തത്. കെഎസ്ആർടിസി എംഡിയാണ് സസ്‌പെൻഷൻ ഉത്തരവ് ഇറക്കിയത് പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്‌സ് ബസിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിലെ ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.…

പത്താമുദയ മഹോത്സവം : കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും ദ്രാവിഡ കലകളും കൊട്ടികയറും

  പത്തനംതിട്ട : 999 മലകള്‍ക്ക് മൂല സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂല സ്ഥാനം ) പത്താമുദയ മഹോത്സവം ഏപ്രില്‍ 23 നു ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായി കല്ലേലി അപ്പൂപ്പന്‍റെ ജന്മ ദിനമായി ആഘോഷിക്കുന്നു . ഏപ്രില്‍ 14 നു തുടക്കം കുറിച്ച ഉത്സവ ദിനം പത്ത് നാള്‍ നീണ്ടു നില്‍ക്കും . ആചാരം കൊണ്ടും പഴമ കൊണ്ടും പ്രകൃതി സംരക്ഷണ…

ജാഗ്രതാ നിര്‍ദേശം:മൂഴിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തും

  കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ വേനല്‍ മഴ ഉള്ളതിനാലും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉത്പാദനം നടത്തുന്നതിനാലും മൂഴിയാര്‍ അണക്കെട്ടിലെ ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുത ഉത്പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിലെ അധികജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 മീറ്റര്‍ എത്തുമ്പോള്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 45 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 50 കുമെക്‌സ് എന്ന…

മഴയാത്ര ശ്രദ്ധേയമാകുന്നു

  മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില്‍ പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്‍ത്തുന്നു .     നന്മകളുടെയും സ്‌നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത്…

സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകൾ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. സീനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവുകളുണ്ട്. നെറ്റ് യോഗ്യതയോട് കൂടി അപ്ലൈഡ് ഫിഷറീസ്, അക്വാകൾച്ചർ, സോഷ്യൽ സയൻസ്, ഫിഷറീസ് സയൻസ്, അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ, ഫിഷ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. രണ്ട്…

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്കും 2022-23 അദ്ധ്യയന വർഷം താൽക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും 2022-23 അദ്ധ്യായന വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (പി.എസ്.സി നിയമനത്തിനായി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ) അപേക്ഷകൾ ക്ഷണിച്ചു. അതാതു സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി.…

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള ആർ.പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ താൽക്കാലിക സെക്യൂരിറ്റി സ്റ്റാഫിനെ (എക്‌സ് സർവീസ്‌മെൻ) നിയമിക്കുന്നു. 23ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9443607001.…

കുക്ക് ഒഴിവ്:ചൈനീസ്/തന്തൂർ/അറബിക്

കെപ്‌കോയ്ക്ക് കീഴിൽ പേട്ടയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ താത്കാലിക അടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് ചൈനീസ്/തന്തൂർ/അറബിക് പാചകത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത മുൻപരിചയം ഉണ്ടായിരിക്കണം. അപേക്ഷകൾ ബയോഡാറ്റ സഹിതം 30 ന് മുൻപ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: [email protected].…

നായ ശല്യം കാരണം കയ്യിൽകരുതിയ കമ്പിവടി കണ്ട് തെറ്റിദ്ധരിച്ച് ആക്രമണം : അടിയേറ്റ ഗൃഹനാഥൻ മരിച്ചു

  പത്തനംതിട്ട : പ്രദേശത്തെ നായ്ശല്യം കാരണം കയ്യിൽ കരുതിയ കമ്പിവടി കണ്ട് തന്നെ ആക്രമിക്കാനാണെന്ന് തെറ്റിദ്ധരിച്ച്, ആക്രമിച്ചതിനെ തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. എരുമക്കാട് കളരിക്കോട് സ്വദേശി സജി (46) ആണ് കൊല്ലപ്പെട്ടത്.   സംഭവത്തിൽ പ്രതിയായ അയൽവാസി ഇടയാറന്മുള കളരിക്കോട് വടക്കേതിൽ റോബിൻ എബ്രഹാം (26) ആറന്മുള പോലീസിന്റെ പിടിയിലായി. ഇന്നലെ (18.04.2022) രാത്രി എട്ടുമണിക്ക് കളരിക്കോട് പരുത്തുംപാറയിലാണ് സംഭവം. നായകളുടെ ശല്യം കാരണം…

error: Content is protected !!