Input your search keywords and press Enter.

Monthly Archives

April 2022

സുഭിക്ഷാ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പരിഗണനയില്‍: മന്ത്രി ജി.ആര്‍. അനില്‍

  സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ജനകീയ, സുഭിക്ഷാ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. അടൂര്‍ ആനന്ദപ്പള്ളിയില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നത്. ഉച്ചയൂണിന് ഒപ്പം മറ്റ് ഭക്ഷണസാധനങ്ങളും കളക്ടറുടെ കമ്മിറ്റി നിശ്ചയിക്കുന്ന വിലയ്ക്ക് സുഭിക്ഷ ഹോട്ടലില്‍ നല്‍കാം. സാധാരണക്കാര്‍ക്ക്…

ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യം ഒരുക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

    ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യമൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയുടെ സഹായത്തോടെ നിലയ്ക്കല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി നിര്‍മിക്കുന്ന ഇടത്താവളങ്ങള്‍ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായി മാറും. മനുഷ്യന് നന്മ ചെയ്യാന്‍ കഴിയുന്നതാവണം മതം.…

ജാഗ്രതാ പദ്ധതി:കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

  ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പൊതു വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍, വിലവിവര പട്ടിക പ്രദര്‍ശിപ്പാക്കാതിരിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ജാഗ്രതാ പദ്ധതിയുടെ തുടര്‍ച്ചയായാണ് പരിശോധന നടത്തിയത്. മുന്‍ പരിശോധനയില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പാക്കറ്റുകളില്‍ പായ്ക്കിംഗ് സ്ലിപ്പ്…

റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

  ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനസേവനരംഗത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ ഊര്‍ജം പകരുന്നതാണ് ഈ കലോല്‍സവമെന്നും, പേരിനെ അന്വര്‍ഥമാക്കും വിധം മത്സരത്തേക്കാളുപരി ഇതൊരു ഉത്സവമാകണമെന്നും കളക്ടര്‍ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ മികച്ച പങ്കാളിത്തം തന്നെയാണ് വലിയ കാര്യം. കായികപരമായും കലാപരമായുമുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന വലിയ അവസരമാണിതെന്നും കളക്ടര്‍ പറഞ്ഞു. കോവിഡിനും രണ്ട് പ്രളയത്തിനും ശേഷം…

രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി കുട്ടികള്‍ മുന്നോട്ടു പോകണം: ഡെപ്യൂട്ടി സ്പീക്കര്‍

    രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി വേണം കുട്ടികള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ആത്മസംതൃപ്തിയും സന്തോഷവും ക്യാമ്പിലൂടെ ലഭിക്കും. സംഗീതം, കല, സാഹിത്യം എന്നിവയില്‍ അഭിരുചി ലഭിക്കാന്‍ ക്യാമ്പ് സഹായിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി ജില്ലാ വൈസ്പ്രസിഡന്റ് പ്രൊഫ.…

മാനിട്ടോബ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാനിട്ടോബ: മാനിട്ടോബ മലയാളി അസോസിയേഷൻ 2022 -2024 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഷീനാ ജോസ് പ്രസിഡൻ്റും, ജെഫി ജോയ്‌സ് സെക്രട്ടറിയും ആയ 15 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. സന്തോഷ് തോമസ് ( ട്രഷറർ ), ജോണി സ്റ്റീഫൻ ( കമ്മ്യൂണിക്കേഷൻ ), നിർമൽ ശശിധരൻ (ഫണ്ട് റൈസിംഗ്), ജയകൃഷ്ണൻ ജയചന്ദ്രൻ (ചാരിറ്റി & കമ്മ്യൂണിറ്റി ), രാഹുൽ രാജ് പണ്ടാരത്തിൽ ( മെമ്പർഷിപ് കോഓർഡിനേറ്റർ), മനീഷാ ജോസ് (കൾച്ചറൽ…

കലഞ്ഞൂരില്‍ കാട്ടു പന്നികള്‍ : കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ

  പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പരാതി.പഞ്ചായത്തിലെ കൂടുതൽ ആൾക്കാരും കൃഷി ഉപജീവനമാക്കിയവരാണ് .ഇവിടങ്ങളിൽ ആണ് കാട്ടുപന്നികൾ സ്വൈര്യവിഹാരം നടത്തുന്നത് . ഭൂരിപക്ഷം ആൾക്കാരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശശവാസികൾ പറഞ്ഞു. പത്താം വാർഡിലെ ഗോപിനാഥൻ നായരുടെ കൃഷിയിടത്തിലെ നിരവധി ഏത്തവാഴകളാണ് പന്നികൾ നശിപ്പിച്ചത്.ടിൻ ഷീറ്റ് വെച്ച് താത്കാലികമായി സംഭരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടങ്കിലും അത് തകർത്തുകൊണ്ടാണ് കാട്ടുപന്നികൾ കൃഷിവിളകൾ നശിപ്പിച്ചത്.അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ്…

ഗവിയിലേക്കുള്ള മൂഴിയാർ- കക്കി റോഡിലേക്ക് മരവും,കല്ലും വീണു

  കഴിഞ്ഞ രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് മൂഴിയാറിൽ റോഡിന് കുറുകെ മരവും കല്ലും വീണ് ഗതാഗത തടസം ഉണ്ടായി.സീതത്തോട് നിന്നും ഗവിയിലേക്കുള്ള മൂഴിയാർ- കക്കി റോഡിലേക്കാണ് മരവും,കല്ലും വീണത്. കെഎസ്ആർടിസി ബസും വിനോദസഞ്ചാരികളും കുടുങ്ങി.കെഎസ്ഇബി അധികൃതരും , യാത്രക്കാരും ചേർന്ന് മരങ്ങള്‍ എടുത്തു മാറ്റുകയും കല്ലും മണ്ണും നീക്കം ചെയ്യുകയും ചെയ്തതോടെ ഗതാഗതം പുനസ്ഥാപിച്ചു. മേഖലയില്‍ കനത്ത മഴയാണ് . റോഡിനോട് ചേര്‍ന്നുള്ള മരങ്ങള്‍ ഏതു നിമിഷവും…

മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന

  മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതുമായ സംഭവത്തെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. നെടുങ്കണ്ടത്തെ 6 പോയിന്റുകളില്‍ നിന്നും ശേഖരിച്ച 8 സാംപിളുകള്‍ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും…

പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

  പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര പാടില്ലെന്ന് എഡിഎം ഉത്തരവ്. ഈ മാസം 20വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നു   ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. കൊലപാതകം നടത്തിയ രീതി, തെര ഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവര്‍ത്തനമാണ്…

error: Content is protected !!