Input your search keywords and press Enter.

Monthly Archives

April 2022

സാംക്രമികേതര രോഗങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ – സ്വകാര്യ മേഖലകളുടെ സംയുക്ത ഇടപെടല്‍ ആവശ്യം: ഗവര്‍ണര്‍

സാംക്രമികേതര രോഗങ്ങള്‍ ഫലപ്രദമായി കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ – സ്വകാര്യമേഖലകളുടെ പങ്കാളിത്തം വളരെ ആവശ്യമാണെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദേശീയ വിഭവ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) ഇന്‍ഡ്യയുമായി സഹകരിച്ചാണ്  ദേശീയ വിഭവ കേന്ദ്രം ആരംഭിച്ചത്. കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ സേവനപരമായി സമൂഹത്തില്‍ നിലകൊണ്ട പാരമ്പര്യമാണ് ബിലീവേഴ്‌സ്…

സംസ്ഥാനത്തെ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണം: മന്ത്രി പി. രാജീവ്

  സംസ്ഥാനത്ത് രൂപം കൊണ്ടിരിക്കുന്ന നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണമെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംരംഭകരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനപരിപാടികളിലൂടെ കേരളത്തിലെ വ്യവസായ മേഖലയില്‍ മാറ്റം വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓണ്‍ലൈനായി പരാതി കൈകാര്യം ചെയ്യുന്നതിനായി വികസിപ്പിച്ച…

കേരളത്തിലും വൈദ്യുതി നിയന്ത്രണം

  ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ കുറവുളളതിനാല്‍ ഇന്ന് (28.04.2022) വൈകിട്ട് 6.30 നും 11.30 നും ഇടയില്‍ 15 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെ. എസ്. ഇ. ബി അറിയിച്ചു. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകതയില്‍ ഉണ്ടായിട്ടുളള വര്‍ദ്ധനവ് കൊണ്ടും താപവൈദ്യുത ഉല്‍പാദനത്തിലുണ്ടായിട്ടുളള കുറവുകൊണ്ടും ആകെ വൈദ്യുതി ആവശ്യകതയില്‍ 10.7 ജിഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുളളത്.…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം പ്രദര്‍ശന നഗരിയില്‍ (ഏപ്രില്‍ 29) സംസ്ഥാന മന്ത്രിസഭാ  വാര്‍ഷികാഘോഷത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് (ഏപ്രില്‍ 29) ആശ്രാമം മൈതാനത്തെ തുറന്ന വേദിയില്‍ വൈകിട്ട് ആറ് മണി മുതല്‍ കുടുംബശ്രീ  അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. പ്രവേശനം സൗജന്യം. സെമിനാറുകള്‍ രാവിലെ 11 മണിക്ക് ക്ഷീര  വികസന  വകുപ്പിന്റെ ‘പാല്‍ഗുണമേ•യും ഭക്ഷ്യ സുരക്ഷാ നിയമങ്ങളും’ സെമിനാര്‍  കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക്…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു ആധുനിക സൗകര്യങ്ങളോടു കൂടിയ പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പുകള്‍, ആറ് ടണ്‍ വരെ ഭാരം വലിക്കാന്‍ സാധിക്കുന്ന വിഞ്ച്, റോഡ് അപടങ്ങളിലും കെട്ടിടതകര്‍ച്ചകളിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, കോണ്‍ക്രീറ്റ് ബ്രേക്കര്‍, വിവിധതരം ഗോവണികള്‍ തടി മുറിക്കാന്‍ ഉപയോഗിക്കുന്ന ചെയിന്‍സോകള്‍,…

കോന്നി പഞ്ചായത്ത് ചിറ്റൂര്‍ വാര്‍ഡ്‌ ഉപ തിരഞ്ഞെടുപ്പ് : പി ഗീത എൽഡിഎഫ് സ്ഥാനാർത്ഥി

കോന്നി പഞ്ചായത്ത് ചിറ്റൂര്‍ വാര്‍ഡ്‌ ഉപ തിരഞ്ഞെടുപ്പ് : പി ഗീത എൽഡിഎഫ് സ്ഥാനാർത്ഥി കോന്നി കോന്നി ഗ്രാമപ്പഞ്ചായത്ത് 18-ാം വാർഡിൽ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. മുൻ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ പി ഗീതയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികജാതി ജനറൽ മണ്ഡലമായ ചിറ്റൂർ വാർഡിൽ യു ഡി എഫ് അംഗമായിരുന്ന ബാലൻ്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം വെള്ളിയാഴ്ച 4 മണിക്ക് ചിറ്റൂർ ശ്രീ…

കിടങ്ങന്നൂര്‍ അംഗനവാടി ബഡ്സ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

    ആറന്മുള കിടങ്ങന്നൂര്‍ അംഗനവാടി ബഡ്സ് സ്‌കൂള്‍ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മായാലുമണ്‍ ഗവ. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ആശ്വാസം പകര്‍ന്നുനല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12,50,000 രൂപ അടങ്കല്‍ പദ്ധതി പ്രകാരം നിര്‍മിച്ച കെട്ടിടവും 13,84,050 രൂപ ചെലവില്‍ നിര്‍മിച്ച അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ്…

ആറന്മുള പഞ്ചായത്ത് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായി ആറന്മുള ടേക് എ ബ്രേക്ക് പദ്ധതി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള സത്രക്കടവിനു സമീപം ആറന്മുള പഞ്ചായത്ത് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള വള്ളസദ്യയ്ക്കും, ജലമേളയ്ക്കും വരുന്നവര്‍ക്കും  തീര്‍ഥാടകര്‍ക്കും  ടേക് എ ബ്രേക്ക് പദ്ധതി സഹായകമാകും. ത്രിതല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ നാം എല്ലാവരും ഒന്നിച്ചു നിന്നാല്‍ അസാധ്യമായ കാര്യങ്ങള്‍ വരെ സാധ്യമാകുമെന്നും…

ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി

  ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.കോന്നി കുരിച്ചിറ്റയിൽ പരേതനായ ബാലചന്ദ്രന്റെ മകളാണ്.ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ്…

DYFI 15-ാം സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയില്‍ തുടക്കം ; പതാക ഉയര്‍ത്തി

  DYFI 15-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക പൊതു സമ്മേളന നഗരിയായ പത്തനംതിട്ട മുനിസിപ്പല്‍ മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി ഉദയഭാനു ഉയര്‍ത്തി. ഇതോടെ പതിനഞ്ചാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി . പ്രതിനിധി സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. പുതിയ ഭാരവാഹികളെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. ദീപശിഖ- കൊടിമര -പതാക ജാഥകള്‍ സംസ്ഥാനസമ്മേളനത്തിന് വേദിയായ പത്തനംതിട്ടയുടെ നഗരാതിര്‍ത്തികളിലും തുടര്‍ന്ന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ശബരിമല ഇടത്താവളമായ പൊതുസമ്മേളന നഗരിയിലേക്ക് എത്തിച്ചു .…

error: Content is protected !!