മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക, ഉത്തരവാദികളെ നിയമ നടപടിക്ക് വിധേയരാക്കുക, നിക്ഷേപകരുടെ പണം മടക്കി നല്‍കുവാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും, ബാങ്ക് ഉപരോധവും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽഉദ്ഘാടനം ചെയ്തു…
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കൽ; കേരളത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്ര നിലപാട് നിരാശാജനകം: മന്ത്രി എ.കെ.ശശിന്ദ്രൻ കാട്ടുപന്നികൾ ആവാസ വ്യവസ്ഥയിലെ അഭിവാജ്യഘടകമാണെന്നും അതിനാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നികൾ കടുവകൾക്കും പുലികൾക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാൽ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയുടെ കത്തിൽ…
പത്തനംതിട്ട ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ പ്രചരണാര്‍ഥം കേരള ഗെയിംസിലെ ഭാഗ്യചിഹ്നമായ നീരജിന്റെ ബലൂണ്‍ രൂപം സ്ഥാപിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം, എസ്. ഷീന, റോബിന്‍ വിളവിനാല്‍, ആര്‍. ബിജു മുഹമ്മദ് ഷാ, കെ.ബി റിജിന്‍, സുരേന്ദ്രന്‍…
കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത തുടരും : മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ…
വന്യമൃഗ ആക്രമണങ്ങളിൽ നിന്നും കൃഷിയും, കർഷകനെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡിഎഫ് ഒ ഓഫീസലേക്ക് മാർച്ച് നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് ബാബു കോയിക്കലേത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പത്മകുമാർ, പി ബി ഹർഷകുമാർ, കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ…
ജില്ലയിലെ വനഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല യോഗം ചേരും: മന്ത്രി കെ. രാജന്‍ ജില്ലയിലെ വനഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉന്നതതലയോഗം ജൂണില്‍ ചേരുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെയും രണ്ടാമത് നൂറുദിന കര്‍മ്മ പരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനഭൂമിയുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അത്തരം പ്രശ്നങ്ങളുടെ…
മലയാലപ്പുഴ : കോൺഗ്രസ് ജനപ്രതിനിധികളോടുള്ള അവഗണനയ്ക്കെതിരെയും , വികസനപ്രവർത്തനങ്ങളിൽ അനാസ്ഥയ്ക്കെതിരെയും, മലയാലപ്പുഴയിലെ ബഡ്സ് സ്കൂൾ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി മലയാലപ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാടിന്റെ അധ്യക്ഷതയിൽ കൂടിയ ധർണ്ണയിൽ DCC വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽDCC ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഡിസിസി സെക്രട്ടറി…
പ്രതീക്ഷഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്സാൽമിയ ബെറ്റർ ബുക്ക്സ് ഹാളിൽ പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ്റെ ലോഗോപ്രകാശനവും അതിനോടനുബന്ധിച്ച് ഇഫ്താർ സംഗമം നടത്തി. രമേശ് ചന്ദ്രൻ്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നസീർ കൊച്ചി സ്വാഗതം പറഞ്ഞു . ബിജു സ്റ്റീഫൻ ,സുധ പ്രസാദ് അബാസിയാ കൺവീനർ സുരേഷ്, സാൽമിയാ കണ്‍വീനര്‍ വി ബിജു കുഞ്ഞുമോൻ മുബാറക് കാമ്പ്രത് ,സാമുഹൃപ്രവർത്തകൻ സമിർ, സിറജ് കടക്കൽ, നൗഷാദ് വിതുര, ജോർജ് പൈസ്, അജിത്ത് എന്നിവർ ആശംസകൾ നേര്‍ന്നു…
മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായാണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ റീത്ത് സമര്‍പ്പിച്ചു അന്തരിച്ച മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ വസതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വേണ്ടി ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി റീത്ത് സമര്‍പ്പിച്ചു. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരും റീത്ത്…
കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന ആഫ്രിക്കയിലെ സുഡാനിലേക്ക് ഫിനാൻഷ്യൽ കൺട്രോളർ, ചീഫ് ടെക്‌നോളജി ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് ലീഡ്, അഗ്രികൾചർ പ്രൊഫസർ, എഫ്.ആർ.പി/ജി.ആർ.പി പ്ലാന്റ് മാനേജർ/ മോൾഡ് മേക്കർ, പ്ലാന്റ് മാനേജർ (കോൺ & വീറ്റ് മില്ലിംഗ് യൂണിറ്റ്) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഓരോ തസ്തികയിലും ആവശ്യമായ യോഗ്യതയും 10-15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ വിശദമായ ബയോഡേറ്റ,…
Recent Comments