Input your search keywords and press Enter.

Monthly Archives

April 2022

കൊല്ലം ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

മന്ത്രിസഭാ വാര്‍ഷികാഘോഷം ലഹരി തടയാന്‍ ഊഷ്മളമായ കുടുംബ ബന്ധങ്ങള്‍ വേണം : വിമുക്തി ലഹരി വിരുദ്ധ സെമിനാര്‍ ലഹരിയുടെ ഉപയോഗം തടയാന്‍ ഊഷ്മളമായ കുടുംബബന്ധങ്ങള്‍ അനിവാര്യമാണെന്ന് വിമുക്തി ലഹരി വിരുദ്ധ സെമിനാര്‍. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനത്ത്  നടന്ന സെമിനാര്‍ ജില്ലാ സ്പോഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് . ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ‘ലഹരിവിരുദ്ധ ആശയവും പ്രചാരണവും’ എന്ന സെമിനാറില്‍…

ഡി വൈ എഫ് ഐയുടെ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു

    കോന്നി “വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ജീവന് രക്തം വിശപ്പിന് ഭക്ഷ്ണം ” ഡി വൈ എഫ് ഐ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷ്ണം എല്ലാ ദിവസവും നൽകും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകൾ കയറി പൊതിച്ചോറുകൾ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത് . പൊതിച്ചോർ വിതരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ…

റോഡരുകിൽ പ്രസവിച്ച യുവതിയ്ക്ക് കരുതലായി നിന്ന ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി അഭിനന്ദിച്ചു

  പത്തനംതിട്ട ചിറ്റാറില്‍ റോഡരുകിൽ പ്രസവിച്ച യുവതിയ്ക്ക് കരുതലായി നിന്ന ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകള്‍, ആംബുലന്‍സ് ജീവനക്കാരായ സുജിത്ത്, ജയേഷ്‌കുമാര്‍ എന്നിവരേയും അഭിനന്ദിച്ചു . ഇങ്ങനെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണ്. അവര്‍ക്ക് എല്ലാ ആശംസകളും അറിയിക്കുന്നതായി മന്ത്രി പറഞ്ഞു ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സീതത്തോട് കൊടുമുടി കുന്നേല്‍പടിക്കല്‍ റോഡരികില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഒന്നര വയസുള്ള…

ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡ്‌ സജിപോറ്റി ഏറ്റുവാങ്ങി

  ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡും പുരസ്ക്കാരവും മലയാലപുഴ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയുടെ ആചാര്യന്‍ & ചെയര്‍മാനുമായ മൂകാംബിക സജിപോറ്റിക്ക് ലഭിച്ചു . നൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹ ദൂത് ഇന്ത്യ സംഘടനയുടെ രജതജൂബിലി സമ്മേളനത്തില്‍ വച്ച് തോമസ് ചാഴിക്കാടന്‍ എം .പി അവാര്‍ഡും സ്നേഹദൂത് ഇന്ത്യ പുരസ്ക്കാരവും സമ്മാനിച്ചു. താന്ത്രിക പൂജാകര്‍മ്മങ്ങളിലെ പാര്യമ്പരവും ഭക്തജനങ്ങളുടെ വിശ്വാസതിയിലും…

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മേളയില്‍ ശീതികരിച്ച 150 ഏറെ സ്റ്റാളുകള്‍ വിവിധ  വകുപ്പുകളുടെ 50 ല്‍ ഏറെ തീം സ്റ്റാളുകളും 100 കൊമേഴ്‌സ്യല്‍ സ്റ്റാളുകളും കുടുംബശ്രീ, കെ.ടി.ഡി.സി സംയുക്തമായൊരുക്കുന്ന വിപുലമായ ഫുഡ് സ്റ്റാള്‍ നിറസന്ധ്യ പകര്‍ന്ന് തരുന്ന  കലാ- സാംസ്‌കാരിക പരിപാടികള്‍ ജനോപകാര പ്രദമായ സെമിനാറുകള്‍…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

മികവ് 2021 അവാര്‍ഡ് വിതരണം മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള മികവ് 2021 ന്റെ ഭാഗമായുള്ള ജില്ലാതല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാനായ കാലഘട്ടമാണിത്. നവീകരിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതലായി കുട്ടികളെത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാലയങ്ങള്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…

മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി കാവും

  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്ക്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു . കോന്നി : മനുക്ഷ്യരേ ഒന്ന് പോലെ കാണുന്ന മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമെന്നു നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപ കുമാര്‍ പറഞ്ഞു . കല്ലേലി കാവിലെ പത്താമുദയ സാംസ്ക്കാരിക സദസ്സ് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം…

അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിഞ്ഞു

പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ നദിയിൽ  കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു  .  അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ പുണ്യ നദിയിൽ ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി…

കഞ്ചാവ് വില്പനക്ക് ശ്രമിച്ചതിന് 4 യുവാക്കളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു

  കഞ്ചാവ് വില്പനക്ക് ശ്രമിച്ചതിന് 4 യുവാക്കളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു ഇന്ന് രാവിലെ കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ കഞ്ചാവ് വിലപ്പനക്കായി നിന്ന 4 യുവാക്കളെ പിടികൂടി. ഇലവുംതിട്ട സ്വദേശി ഗോകുൽ (23), നെടുമൺകാവ് സ്വദേശി ചിക്കു (32), കൂടൽ സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന അജേഷ് (25), കുറ്റപ്പുഴയിലുള്ള ജസ്റ്റിൻ (24) എന്നിവരെയാണ് പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.പോലീസ് സംഘത്തിൽ എസ് ഐ ദിജേഷ്, എ…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ജില്ലയില്‍ വ്യവസായമന്ത്രിയുടെ അദാലത്ത് ഏപ്രില്‍ 28ന് വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാത്തവര്‍ക്കും, സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍  തടസങ്ങള്‍ നേരിടുന്നവര്‍ക്കുമായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് നേരിട്ട് അദാലത്ത് നടത്തുന്നു. ഏപ്രില്‍ 28ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടക്കുക. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തി തടസങ്ങള്‍ നേരിട്ടവര്‍ക്ക് തങ്ങളുടെ പരാതികള്‍ രേഖാമൂലം ഈ…

error: Content is protected !!