Input your search keywords and press Enter.

Monthly Archives

May 2022

പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ അവസരം

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ,…

എന്‍റെ  കേരളം പ്രദര്‍ശന വിപണന മേള:പത്തനംതിട്ട ജില്ലയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്

  രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 10,51,590 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 9,60,725 രൂപയും ഉള്‍പ്പെടെ ആകെ 20,12,315 രൂപ വരുമാനം ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 33,13,090 രൂപ വരുമാനം നേടി.പ്രധാന സ്റ്റാളുകളും…

ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും; 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും

സ്കൂളുകള്‍ ഒരുങ്ങി : കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ അധ്യാപകരും കാത്തിരിക്കുന്നു : ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആറന്മുളയില്‍ കേരളം നാളെ അക്ഷരത്തെ പൂജിക്കും . കുഞ്ഞുങ്ങള്‍ പുത്തന്‍ ഉടുപ്പുമിട്ട്‌ വിദ്യാലയ മുറ്റത്ത്‌ കാല്‍ വെയ്ക്കും . കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി . മഹാമാരി രണ്ടു വര്‍ഷം തിമിര്‍ത്തു . ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും; 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം…

സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും

കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും.: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി: കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ‌.എ അറിയിച്ചു.ടാലൻറ് ഡെവലപ്മെൻറ് കോഴ്സും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണ് ആരംഭിക്കുന്നത്. അക്കാദമി യുടെ ഉപകേന്ദ്രത്തിൽ എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസുകൾ നടത്തുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലൻറ് ഡെവലപ്മെൻറ് കോഴ്സിനും…

മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്

  മനുഷ്യർക്കുള്ള ആധാർ നമ്പർ പോലെ മൃഗങ്ങൾക്കും ഒറ്റത്തവണ തിരിച്ചറിയൽ കാർഡ് നമ്പർ പ്രാബല്യത്തിൽ വന്നു. നിലവിൽ മൃഗങ്ങളുടെ കാതുകളിൽ കമ്മൽ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്. മൃഗങ്ങളുടെ തൊലിക്കടിയിൽ ഉപയോഗിക്കുന്ന RFID (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകൾ, ആരോഗ്യപുരോഗതി, ഇൻഷുറൻസ് എന്നീ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമാകും. റീ ബിൽഡ്…

2021ലെ സിവിൽ സർവീസ്സ് പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു

2022 ജനുവരിയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ 2021 ലെ സിവിൽ സർവീസസ് എഴുത്തു പരീക്ഷയുടെ ഫലത്തിന്റെയും 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ പേഴ്സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ, മെറിറ്റ് ക്രമത്തിൽ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്; ഇന്ത്യൻ ഫോറിൻ സർവീസ്; ഇന്ത്യൻ പോലീസ് സർവീസ്; ഒപ്പം സെൻട്രൽ സർവീസസ്, ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’ എന്നിവയിലേക്കായി നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു 2. മൊത്തം 685 ഉദ്യോഗാർത്ഥികളെ…

തൃക്കാക്കര ഇന്ന്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ്‌ രാവിലെ 7 മുതൽ വൈകിട്ട്‌ 6 വരെ

  രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയുള്ള വോട്ടെടുപ്പിൽ രണ്ടുലക്ഷത്തോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്നു മുന്നണികളുടെ ഉൾപ്പെടെ എട്ട്‌ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്‌. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി തൃക്കാക്കര മണ്ഡലം മാറിയിരുന്നു. പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്‌ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികൾ. വ്യക്തികളെ നേരിൽ കണ്ടും ഫോണിലും വോട്ട്‌ ഉറപ്പിച്ച്‌ സ്ഥാനാർഥികൾ തിരക്കിലായിരുന്നു. തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷന്റെ 22 ഡിവിഷനുകളും ഉൾപ്പെട്ടതാണ്‌ മണ്ഡലം. ആകെ…

വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക്

  വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക്. ഡോ പ്രദീപ് കുമാർ, ബന്ധു എൻ രമേശ് എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്. സമ്മാനം ലഭിച്ച വിവരം രണ്ട്…

കോന്നി ചന്തയില്‍ മാലിന്യം വലിച്ചെറിയുന്നത്‌ തടഞ്ഞ നൈറ്റ് വാച്ചറെ ആക്രമിച്ചു

  കോന്നി നാരായണപുരം മാർക്കറ്റിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു.ഹോട്ടല്‍ ,ബേക്കറി എന്നിവിടെ  നിന്നും ഉള്ള മാലിന്യം രാത്രി കാലങ്ങളില്‍ ചന്തയില്‍ ആണ് നിക്ഷേപിക്കുന്നത് . ഇങ്ങനെ നിക്ഷേപിച്ച മാലിന്യം കഴിഞ്ഞ ആഴ്ച എം എല്‍ എയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് നീക്കം ചെയ്തിരുന്നു . വീണ്ടും മാലിന്യം തള്ളുന്നത് തടയാന്‍ നൈറ്റ് വാച്ചറെ ഡ്യൂട്ടിക്ക് ഇട്ടു…

കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം

കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബാലസംഘം കോന്നി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.ചിറ്റാർ സ്വദേശി സൂര്യ (15) ആണ് കഴിഞ്ഞ ദിവസം ബാലിക സദനത്തിൽ തൂങ്ങി മരിച്ചത്. നിർന്ധന കുടുംബാംഗമായ കുട്ടി 2011 മുതൽ ബാലിക സദനത്തിൽ താമസിച്ചു വരികയാണ് .സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബാലസംഘം കോന്നി…

error: Content is protected !!