അക്കൗണ്ടിങ് നിയമനം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടിങ് തസ്തികയില്‍ നിയമനത്തിന് അയല്‍ക്കൂട്ടം അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, അക്കൗണ്ടിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായം 20 നും 35 നും മധ്യേ. അപേക്ഷ ഫോറം www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് വിലാസത്തില്‍ മാറാവുന്ന…
കെ.എസ്.ഇ.ബി മാധ്യമ അവാര്‍ഡ് വിതരണവും നോ ടു ഡ്രഗ്സ് പോസ്റ്റര്‍ പ്രകാശനവും ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും കെ.എസ്.ഇ.ബി മാധ്യമ അവാര്‍ഡ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് (നവംബര്‍ ഒന്ന്) വിതരണം ചെയ്യും. ഹോട്ടല്‍ ഗസാലയില്‍ നടക്കുന്ന പുരസ്‌കാര വിതരണച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘നോ ടു ഡ്രഗ്സ് ‘കാമ്പെയ്നിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പോസ്റ്റര്‍ വൈദ്യുതി വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും.…
അരുവാപ്പുലം: കണ്ണനേത്ത് കുടുംബാംഗം പടപ്പയ്ക്കൽ വലിയപുരയിൽ ശ്രീ. സി. എസ്. ജോർജ്ജ് നിര്യാതനായി. ഭാര്യ വകയാർ ഉതളകുഴിയിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ ജിജി പടപ്പയ്ക്കൽ ( പർച്ചേസ് ഓഫീസർ, കോന്നി പമ്പാ റബ്ബേഴ്സ്, വകയാർ ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഇൻസ്പെക്ടർ ) സിജി, ബിജി ( ഇരുവരും മസ്കറ്റ് ) മരുമക്കൾ സുജ (കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് വലിയപറമ്പിൽ) എലിസബത്ത്, ജോത്സ്നാ ( ഇരുവരും മസ്കറ്റ് ) സംസ്കാരം നവംബർ 3 വ്യാഴാഴ്ച രാവിലെ…
അടൂർ വിളംബരം – ലഹരി വിരുദ്ധ ശ്യംഖലയുടെ പ്രചാരണാർഥം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നടത്തിയ വിളംബര ജാഥ. പത്തനംതിട്ട: ലഹരി വിമുക്ത കേരളം കാമ്പയിൻ്റെ ഭാഗമായി ഇന്ന് (നവംബർ 1 ) നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചരണാർഥം അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. അടൂർ നഗരസഭ ചെയർമാൻ ഡി. സജി, വൈ’. ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്,…
ഏഴംകുളം- കൊടുമണ്‍ ഏഴംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു. പത്തനംതിട്ട: നാടിന്റെ അഭിമാനമായ സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഏഴംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1897ല്‍ ലോവര്‍ ഗ്രേഡ് എലിമന്ററി സ്‌കൂളായി ആരംഭിച്ച വിദ്യാലയമായിരുന്നു ഏഴംകുളം ഗവണ്‍മെന്റ്…
ടാസ്‌ക് ഫോഴ്സ് : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴില്‍ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു. ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. സുരാജ് സമീപം. പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ഭിക്ഷാടനവും കണ്ടെത്തുന്നതിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഏകീകൃതമായും കാര്യക്ഷമമായും നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.…
പുളിക്കീഴ് : പുളിക്കീഴ് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു. പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
പ്ലഡ്ജ്- ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍ ദേശീയ ഏകതാ ദിന പ്രതിജ്ഞയെടുക്കുന്നു. പത്തനംതിട്ട: കളക്ടറേറ്റ് ജീവനക്കാര്‍ ദേശീയ ഏകതാ ദിന പ്രതിജ്ഞ എടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ജീവനക്കാര്‍ക്ക് ഏറ്റുചൊല്ലി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമാണ് (ഒക്ടോബര്‍ 31) രാഷ്ട്രീയ ഏകതാ ദിവസം (ദേശീയ ഏകതാ ദിവസം)…
ലഹരി വിരുദ്ധ കാമ്പയിൻ : മനുഷ്യ മഹാ ശൃംഖല നവംബർ ഒന്നിന് ; എല്ലാവരും പങ്കാളിയാകണം – ഡെപ്യൂട്ടി സ്പീക്കർ സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് അടൂർ നഗരത്തിന് ചുറ്റും മനുഷ്യശൃംഖല തീർക്കുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന…
ജാഗ്രത: മഞ്ഞ അലർട് (ഒക്ടോബർ 30 – നവംബർ 02) പത്തനംതിട്ട: ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ…
Recent Comments