Input your search keywords and press Enter.

Monthly Archives

December 2022

സര്‍ക്കാര്‍ പദ്ധതികളെ വൈകിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും

പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ സമഗ്ര അവലോകനം നടത്തി. മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഏറ്റെടുത്ത റോഡ് നിര്‍മ്മാണം കരാറുകാര്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാത്തത് മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.…

വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു

പത്തനംതിട്ട: മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധമായ വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴമുട്ടത്ത് കരിമ്പു കൃഷി വിളവ് എടുത്തു തുടങ്ങി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവിയും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കേരളകര്‍ഷകസംഘം പത്തനംതിട്ട ഏരിയ പ്രസിഡന്റും ഓമല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ അഡ്വ. മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കരിമ്പു കൃഷി ആരംഭിച്ചത്.…

ബാലനിധി പദ്ധതി : കളക്ടര്‍ ക്യു ആര്‍ കോഡ് പ്രകാശനം ചെയ്തു

പത്തനംതിട്ട: സംസ്ഥാനത്തെ പൂര്‍ണമായും ബാല സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബാലനിധി പദ്ധതിയുടെ ക്യു ആര്‍ കോഡ് പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്‌കാന്‍ ചെയ്ത് നിര്‍വഹിച്ചു. വനിതാ ശിശു വികസന വകുപ്പും സംയോജിത ശിശു സംരക്ഷണ പദ്ധതിയും മുഖേന പൊതുജന പങ്കാളിത്തത്തോടുകൂടി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടപ്പാക്കുന്ന ധനസമാഹരണ – ധനസഹായ പദ്ധതിയാണ് ബാലനിധി. കുരുന്നുകള്‍ക്ക് കരുതലാവാന്‍ ഒരു കുഞ്ഞുപങ്കെന്നതാണ് ബാലനിധി മുന്നോട്ട് വയ്ക്കുന്ന ആശയം.…

കൊല്ലം ജില്ലാ വാർത്തകൾ (19/12/2022)

കുളിര്‍മ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് കൊല്ലം ക്യു.ആര്‍.എസ് കോളനിയിലെ മത്സ്യത്തൊഴിലാളികള്‍ അല്ലാത്ത 65 കുടുംബങ്ങള്‍ക്കായി ലൈഫ് പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 48 വീടുകള്‍ ഉള്‍പ്പെടുന്ന കുളിര്‍മ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും ഇന്ന് (ഡിസംബര്‍ 20) വൈകിട്ട് അഞ്ചിന് പള്ളിത്തോട്ടം കുളിര്‍മ ഫ്‌ളാറ്റ് അങ്കണത്തില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.…

പ്രകൃതിക്ഷോഭം നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടത് അനിവാര്യം: മന്ത്രി കെ. രാജന്‍

കൊല്ലം: പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണെന്ന് റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.ഡി.ആര്‍.എഫ് ജോയിന്റ് അഡൈ്വസറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ അവയെ ധൈര്യത്തോടെ നേരിടാന്‍ മോക്ക്ഡ്രില്‍ പോലുള്ള പരിശീലനങ്ങള്‍ക്ക് സാധിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഡിസംബര്‍ 29ന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കും. പാലക്കാട്, കോട്ടയം, ഇടുക്കി,…

കൊല്ലം കോര്‍പ്പറേഷന്‍ ഏകദിന വ്യവസായ ബോധവത്കരണം സംഘടിപ്പിച്ചൂ

കൊല്ലം: കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സംരംഭകര്‍ക്കായി ടൗണ്‍ ഹാള്‍ അനെക്‌സില്‍ സംഘടിപ്പിച്ച ഏകദിന വ്യവസായ ബോധവത്കരണ പരിപാടി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ക്ഷേമകാര്യസ്റ്റാന്‍ഡിങ്ങ് ചെയര്‍മാന്‍ ജയന്‍, താലൂക്ക് വ്യവസായ ഓഫീസര്‍ ആര്‍.എസ്.അന്‍ജിത്ത്, വ്യവസായ വികസന ഓഫീസര്‍ നജീം. ഇന്റേണ്‍സുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍,…

ഭരണഘടന സാക്ഷരത കൈവരിച്ച് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്

കൊല്ലം: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിനെ ദി സിറ്റസണ്‍ 2022 ഭരണഘടന സാക്ഷരതാ പഞ്ചായത്തായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ സുമലാല്‍ സെനറ്റര്‍മാരെ ആദരിച്ചു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി എന്‍ മനോജ്, സന്തോഷ്‌കുമാര്‍ ജി, വാസു.പി, സി എസ് നിവാസ്, സ്മിത പി, സുജാതഅമ്മ.എസ്, രജനി ആര്‍, ബൈജു കുമാര്‍, രമാദേവി.കെ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെറിയാന്‍ ജോര്‍ജ്ജ്,…

ക്രിസ്തുമസ്-പുതുവത്സര ഖാദി മേളക്ക് ജില്ലയില്‍ തുടക്കം

കൊല്ലം: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ക്രിസ്തുമസ്-പുതുവത്സര മേളക്ക് തുടക്കമായി. ഖാദി ഗ്രാമ വ്യവസായ ജില്ലാ ഓഫിസ് അങ്കണത്തില്‍ നടന്ന പരിപാടി കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.സവാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനുവരി അഞ്ച് വരെ നടക്കുന്ന മേളയില്‍ കോട്ടണ്‍, സില്‍ക്ക് തുണികള്‍ക്ക് 30 ശതമാനം വരെയും വൂള്ളന്‍ തുണികള്‍ക്ക് 20 ശതമാനം വരെ റിബേറ്റും ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.…

പാലക്കാട് ജില്ലാ വാർത്തകൾ (19/12/2022)

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ കഞ്ചിക്കോട് യാത്ര 26 ന് കേരള വ്യവസായ വകുപ്പ്, കേരള ഇന്‍ഡസ്ട്രീസ് ഫോറം, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ‘സംരംഭത്തിലേയ്ക്ക് ഒരു ചുവട്’ എന്ന പേരില്‍ ഡിസംബര്‍ 26 ന് കേരളത്തിന്റെ വ്യാവസായിക ഇടനാഴിയായ കഞ്ചിക്കോട്ടേക്ക് യാത്ര സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. 40 പേര്‍ക്കാണ് അവസരം. സ്വന്തമായി…

ഡി.ഡി.യു.ജി.കെ.വൈ-യുവകേരളം ഉദ്യോഗാര്‍ത്ഥികളുടെ അലുമിനി മീറ്റ് സംഘടിപ്പിച്ചു

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഡി.ഡി.യു.ജി.കെ.വൈ-യുവകേരളം സെക്യോയ 2022(SEQUIOIA2022) അലുമിനി മീറ്റ് സംഘടിപ്പിച്ചു. ജില്ലയില്‍ ഡി.ഡി.യു.ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്യ യോജന)-യുവകേരളം പദ്ധതികളിലായി ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് അലുമിനി മീറ്റ് സംഘടിപ്പിച്ചത്. പാലക്കാട് സൂര്യരശ്മി ഹാളില്‍ നടന്ന പരിപാടി പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ്വ…

error: Content is protected !!