പത്തനംതിട്ട: ദേശീയ ഊര്‍ജ സംരക്ഷണദിന ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ഭൂമിയുടെ താപം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഊര്‍ജ സ്രോതസുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലും നാളെയ്ക്ക് വേണ്ടിയുളള കരുതല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ സംരക്ഷണത്തില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുമെന്നും ഊര്‍ജ ഉപയോഗം നിയന്ത്രിച്ചാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഇഎംസി, അനര്‍ട്ട്…
പാഠ്യപദ്ധതി പരിഷ്‌കരണ വിഷയത്തില്‍ എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കും- മന്ത്രി വി. ശിവന്‍കുട്ടി
പത്തനംതിട്ട: എല്ലാവരുമായും ആലോചിച്ചു മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചെറിയ തീരുമാനം പോലും എടുക്കുകയുള്ളവെന്നും അത് പുരോഗമനപരമായ തീരുമാനമാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആഞ്ഞിലിത്താനം ഗവ. മോഡല്‍ ന്യൂ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുക എന്നുതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആധുനിക സങ്കേതങ്ങള്‍ വിദ്യാഭ്യാസ രംഗത്തും നടപ്പാക്കേണ്ടതുണ്ട്. അത് പഠന ബോധപ്രവര്‍ത്തനങ്ങള്‍ ആയാലും ലിംഗനീതിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍…
തിരിച്ചറിയല്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നല്‍കണം: ബാലാവകാശ കമ്മീഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ അര്‍ഹമായ കണ്‍സഷന്‍ ടിക്കറ്റ് അനുവദിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. അടിമാലി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്‍കി.…
കൊല്ലം: മലയാള സാഹിത്യവിമര്‍ശന കലയ്ക്ക് പുതിയ മാനങ്ങള്‍ പകര്‍ന്ന കെ. പി. അപ്പന്റെ ഓര്‍മ്മകളുമായി സ്മൃതി സംഗമം. മികച്ച ലൈബ്രറിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ സാഹിത്യപ്രേമികളും കെ.പി. അപ്പന്റെ ശിഷ്യസമൂഹവും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന പരിപാടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതാണ് കെ.പി അപ്പന്‍ എഴുത്തുകളുടെ മൗലികത. നിരൂപണ സാഹിത്യത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന എഴുത്തുകാരന്‍. ഇരുട്ടിലേക്ക്…
കൊല്ലം: സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേട്ടവുമായി വെട്ടിക്കവല ബ്ലോക്കിലെ ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്. ‘ദി സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ 10 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. പ്രഖ്യാപനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. ചടങ്ങില്‍ സെനറ്റര്‍മാരെയും ആദരിച്ചു. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
കൊല്ലം: നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് മീനാട് ഏലായില്‍ ‘നീര്‍ത്തട നടത്തം’ സംഘടിപ്പിച്ചു. നീര്‍ച്ചാലുകള്‍ വൃത്തിയാക്കി പരിപാലിക്കുന്നതിനൊപ്പം വൃഷ്ടിപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. മീനാട് നിന്ന് ആരംഭിച്ച പ്രചരണജാഥ പോളച്ചിറ ഏലായില്‍ അവസാനിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, ബീന…
കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് രണ്ട് ദിവസത്തിനകം സര്‍വേ പൂര്‍ത്തീകരിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കടയ്ക്കല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ താലൂക്ക് ആശുപത്രിയുടെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കടയ്ക്കല്‍ പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന ഭൂമി, പഞ്ചായത്തിനോട് അനുബന്ധിച്ചുള്ള ഭൂമി, ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള ഒരു ഏക്കറിന്റെ സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ആശുപത്രി വികസനത്തിന് 20 സെന്റ്…
കൊല്ലം: സംസ്ഥാന കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്‌സില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കേരളോത്സവത്തിന്റെ സംസ്ഥാനതല കായിക മത്സരങ്ങള്‍ ജില്ലയിലെ കായിക മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ഡിസംബര്‍ 27 മുതല്‍ 30 വരെയാണ് സംസ്ഥാനതല കായിക മത്സരങ്ങള്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍…
ഊര്‍ജ്ജകിരണ്‍ ഉദ്ഘാടനം ഇന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ സില്‍കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണ്‍ ഇന്ന് (ഡിസംബര്‍ 16) രാവിലെ 10 ന് കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍. എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
പാലക്കാട്: ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീ സുരക്ഷ’ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക, ശാരീരിക-മാനസിക കരുത്ത് ആര്‍ജ്ജിക്കുന്നതിന് പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് കേരള പോലീസ് സെല്‍ഫ് ഡിഫന്‍സ് ടീമിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ പരിശീലനം വിലയിരുത്തി.…
Recent Comments