Input your search keywords and press Enter.

Monthly Archives

December 2022

മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ ബയോബിന്‍ വിതരണം ചെയ്തു

പാലക്കാട്: മലമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ വീടുകളിലെ അജൈവമാലിന്യം ജൈവവളമാക്കി അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ബയോബിന്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ ജൈവപച്ചക്കറി കൃഷി ചെയ്യുന്ന 145 വീടുകളിലേക്കാണ് ബയോബിന്‍ നല്‍കിയത്. 2000 രൂപ വിലയുള്ള ബയോബിന്‍ 1800 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഇതോടൊപ്പം ആവശ്യക്കാര്‍ക്ക് ജൈവവളവും നല്‍കുകയും എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണം ഉറപ്പാക്കി മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു. മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക്…

ജില്ലാ ക്ഷീരകര്‍ഷക സംഗമം: വിളംബരജാഥ-വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി കേരളശ്ശേരിയില്‍ വിളംബര ജാഥയും വ്യക്തിത്വ വികസന പരിപാടിയും സംഘടിപ്പിച്ചു. ക്ഷീരകര്‍ഷക സംഗമത്തിന്റെ സംഘടിപ്പിച്ച വ്യക്തിത്വ വികസന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി ദേവീകൃപ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് അധ്യക്ഷനായി. ധോണി ലീഡ് കോളെജ് ചെയര്‍മാന്‍ ഡോ. തോമസ് ജോര്‍ജ്ജ്, ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍…

തരൂരില്‍ ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് വാഹനം

പാലക്കാട്: തരൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് പുതിയ വാഹനമായി. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ പിക്കപ്പ് വാന്‍ നവീകരിച്ചാണ് പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വാര്‍ഡുകളില്‍ നിന്ന് അജൈവമാലിന്യ ശേഖരണത്തിന് 32 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 16 വാര്‍ഡുകളിലും ഓരോ മിനി എം.സി.എഫുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2019 മുതലാണ് ഗ്രാമപഞ്ചായത്തില്‍ സേനാംഗങ്ങള്‍ മാലിന്യ ശേഖരണം ആരംഭിച്ചത്. മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഹരിതകര്‍മ്മ…

എ.ബി.സി.ഡി ക്യാമ്പയിന്‍ സംഘടിപ്പിച്ചു: പുതുശേരി ഗ്രാമപഞ്ചായത്ത്

പാലക്കാട്: ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി മിഷന്റെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ രണ്ടാംഘട്ട എ.ബി.സി.ഡി ക്യാമ്പയിന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 59-റേഷന്‍ കാര്‍ഡ്, 37-ആധാര്‍ കാര്‍ഡ്, 40-വോട്ടര്‍ ഐഡി, 45-ബാങ്ക് അക്കൗണ്ട്, 20 ആളുകള്‍ക്ക് ഡിജിറ്റല്‍ ലോക്കര്‍ സേവനവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) ക്യാമ്പയിനില്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐ.ഡി-ഡിജിറ്റലൈസ്ഡ് റേഷന്‍ കാര്‍ഡ്,…

തൊഴിൽ അവസരം (13/12/2022)

കൊല്ലം ജില്ലാ തൊഴിൽ അവസരങ്ങൾ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ തേവലക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ താത്ക്കാലിക ഒഴിവുണ്ട്. ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി കൂടാതെ പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 19ന് രാവിലെ 10.30ന് തേവലക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 0476 2877933. വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന നിയമിക്കുന്ന നഴ്‌സ് തസ്തികയില്‍ ഒഴിവുണ്ട്. ഡയറക്ടര്‍ ഓഫ് ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകൃത…

കൊല്ലം ജില്ലാ വാർത്തകൾ (13/12/2022)

ജലജീവന്‍ മിഷന്‍; അവലോകനയോഗം ഡിസംബര്‍ 19ന് ജലജീവന്‍ മിഷന്‍, അനുബന്ധ കുടിവെള്ള വിതരണ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ഡിസംബര്‍ 19ന് വൈകിട്ട് 3.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേരും.   ഐ.എച്ച്.ആര്‍.ഡി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഐ.എച്ച്.ആര്‍.ഡി 2022 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഒന്ന്, രണ്ട് സെമസ്റ്റര്‍…

ജനാധിപത്യപ്രക്രിയയില്‍ യുവാക്കളുടെ പങ്കാളിത്തം അനിവാര്യം: കൊല്ലം ജില്ലാ കളക്ടര്‍

കൊല്ലം: ജനാധിപത്യപ്രക്രിയയുടെ തുടര്‍ച്ചയ്ക്ക് യുവതലമുറയുടെ പങ്കാളിത്തം അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും രൂപീകരിച്ച ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച പരിശീലന പരിപാടി കരിക്കോട് ടി.കെ.എം. എഞ്ചിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍.അഹമ്മദ് കബീര്‍ അധ്യക്ഷനായി. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ യുവതലമുറയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കി തിരഞ്ഞെടുപ്പ് സാക്ഷരത…

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്: അഞ്ച് പരാതികള്‍ തീര്‍പ്പാക്കി

കൊല്ലം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ 21 പരാതികള്‍ പരിഗണിച്ചു. അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. തുടര്‍നടപടികള്‍ക്കും റിപ്പോര്‍ട്ട് തേടുന്നതിനുമുള്ള 16 പരാതികള്‍ പരിഗണിക്കുന്നതിന് വകുപ്പ്തല മേധാവികളെ ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ ചുമതലപ്പെടുത്തി. ഫോട്ടോ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗ്…

കൊല്ലം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനയോഗം

കൊല്ലം: ജില്ലാ വനിതാ ശിശു വികസന ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, എസ്.പി.സി, എസ്.എച്ച് പ്രതിനിധികള്‍ എന്നിവര്‍ക്കായി ഗാര്‍ഹിക പീഡന കേസുകള്‍ സംബന്ധിച്ച് അവലോകനയോഗം സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ അഞ്ചുമീര ബിര്‍ള ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.ബിജി അധ്യക്ഷയായി. എം.എ.സി.ടി ജഡ്ജ് സുലേഖ, വനിതാ സംരക്ഷണ ഓഫീസര്‍ ജി പ്രസന്നകുമാരി,…

പാലക്കാട് ജില്ലാ വാർത്തകൾ (13/12/2022)

കുടിവെള്ള പദ്ധതി അവലോകനയോഗം 16 ന് തൃത്താല നിയോജകമണ്ഡലത്തിലെ ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളുടെ അവലോകനയോഗം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 16 ന് വൈകിട്ട് മൂന്നിന് കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.   സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിക്രമം 2022 പ്രകാരം ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്,…

error: Content is protected !!