Input your search keywords and press Enter.

Monthly Archives

January 2023

സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് താലൂക്ക് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ബൈക്ക് റാലി സംഘടിപ്പിച്ചു. വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 നോടനുബന്ധിച്ച് സമ്മതിദായകരുടെ ദേശീയ ദിനാചരണം 2023 ന്റെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെയും 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ മുന്‍കൂറായി പേര് ചേര്‍ക്കുന്നതിന്റെ പ്രചാരണത്തിന്റെയും അന്തിമ വോട്ടര്‍ പട്ടിക…

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല കേരളോത്സവ വിജയികളെ അനുമോദിച്ചു

പാലക്കാട്: സംസ്ഥാനതല കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ ജില്ലാ ടീമിനെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ യുവജനങ്ങളെ കലാ-കായിക രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്ന കേരളോത്സവം ലോകത്തിന് തന്നെ മാതൃകയാണെന്നും വരും തലമുറയെ കൂടി വാര്‍ത്തെടുക്കുന്നതിന് ഇത്തരം പൊതു ഇടങ്ങള്‍ ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കലാ-കായിക മേഖലയില്‍…

എ.ബി.സി.ഡി പദ്ധതി: ജില്ല കലക്ടറുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തി

രേഖകളുടെ ലഭ്യമാക്കല്‍ 90 ശതമാനത്തിനടുത്ത് പാലക്കാട്: ജില്ലയിലെ എല്ലാ പട്ടികജാതി- വര്‍ഗ വിഭാഗക്കാര്‍ക്കും എല്ലാ സേവന രേഖകളും ലഭ്യമാക്കുക ലക്ഷ്യമിട്ട് ജില്ല ഭരണകൂടം വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതി പുരോഗതി ജില്ല കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ ചേംബറില്‍ യോഗം ചേര്‍ന്ന്് വിലയിരുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 90 ശതമാനത്തിനടുത്ത്് രേഖകളുടെ ലഭ്യമാക്കല്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു.…

തൊഴിൽ അവസരം (9/1/2023)

പാലക്കാട് ജില്ലാ തൊഴിൽ അവസരം ട്രസ്റ്റി നിയമനം മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777. ഗസ്റ്റ് അധ്യാപക ഒഴിവ് ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

ഒറ്റയ്ക്ക് താമസിച്ചുവന്ന രോഗബാധിതനെ സുരക്ഷിതസ്ഥാനത്തെത്തിച്ച് പോലീസ്

പത്തനംതിട്ട: രോഗിയും,വരുമാനമൊന്നുമില്ലാതെ ദുരിതത്തിൽ കഴിഞ്ഞുവന്നയാളുമായ മുതിർന്ന പൗരനെ പോലീസ് സുരക്ഷിതസ്ഥാനത്തെത്തിച്ചു.റാന്നി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ആർ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം വടശ്ശേരിക്കര കടമാംചെരുവിൽ വീട്ടിൽ,ഗോപാലകൃഷ്ണൻ (64) എന്നയാൾക്കാണ് റാന്നി പോലീസ് സുരക്ഷയൊരുക്കിയത്. വാർഡ് മെമ്പർ സാറാമ്മ അറിയിച്ചതനുസരിച്ചാണ് പോലീസ് നടപടി. വിവരം അറിഞ്ഞയുടനെ അന്വേഷിക്കുന്നതിനായി പോലീസ് ഇൻസ്‌പെക്ടർ ജനമൈത്രി ബീറ്റ് ഓഫീസറെ ചുമതലപ്പെടുത്തി. ഗോപാലകൃഷ്ണൻ ഒറ്റയ്ക്കാണ് താമസമെന്നും, ജീവിത മാർഗമൊന്നുമില്ലെന്നും ,പ്രായാധിക്യവും ശ്വാസകോശസംബന്ധമായ അസുഖങ്ങൾ പിടിപെട്ട ദുരിതത്തിലാണെന്നും, ആരും…

വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: ചീത്തവിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം, വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടി. പെരുമ്പെട്ടി കോട്ടാങ്ങൽ വായ്പ്പൂർ പാലക്കൽ പാലത്താനം മുക്കാട്ട് മേപ്പുറത്ത് വീട്ടിൽ തങ്കപ്പന്റെ മകൻ എം കെ ഗോപാലകൃഷ്ണൻ (75) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച്ച വൈകിട്ട് ആറേമുക്കാലിന് വൈക്കംകവലയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കോട്ടാങ്ങൽ വായ്പ്പൂർ ചെറുതോട്ടുവഴി പ്ലാക്കൂട്ടത്തിൽ രാഘവൻ പിള്ളയുടെ മകൻ വിനോദ് പി ആറി(50)നാണ് വെട്ടേറ്റത്. കയ്യിൽ കരുതിയ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (9/1/2023)

ഭിന്നശേഷി കലാമേള ഇന്ന് (10) പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്തല ഭിന്നശേഷി കലാമേള വര്‍ണോത്സവം ഇന്ന് (10) പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന യോഗം യാക്കോബായ സഭ നിരണം ഭദ്രാസന മെത്രോപോലിത്ത ഡോ.ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മായ അനില്‍കുമാര്‍, സി.കെ ലതാകുമാരി ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ഗ്രാമ…

ശ്വാസ് ക്ലിനിക്ക് ആരംഭിച്ചു

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ശ്വാസ് ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. ശ്വാസകോശ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ചിക്ത്‌സയ്ക്കും വേണ്ടിയാണ് ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ശ്വാസകോശ രോഗങ്ങളായ ആസ്മാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി രോഗങ്ങള്‍ എന്നിവ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടിയാണ് ആരോഗ്യ വകുപ്പ് കുടുംബാരോഗ്യ കേന്ദ്രം വഴി ശ്വാസ് ക്ലിനിക്കുകള്‍ നടത്തുന്നത്. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ അഡ്വ. മനോജ് കുമാര്‍…

കൊല്ലം ജില്ലാ വാർത്തകൾ (9/1/2023)

ലഹരി വിരുദ്ധ ബോധവത്ക്കരണം: ജില്ലാതല സമാപനം ഇന്ന് (ജനുവരി 10) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം നടത്തിവന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട ജില്ലാതല ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ സമാപനം ഇന്ന് (ജനുവരി 10) രാവിലെ 10.30ന് എഴുകോണ്‍ ശ്രീനാരായണഗുരു സെന്‍ട്രല്‍ സ്‌കൂളില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് ശിവപ്രസാദ് അധ്യക്ഷനാകുന്ന പരിപാടിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയാകും.…

ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ കൂടുതല്‍ കാര്യക്ഷമമാക്കും: ജില്ലാ കളക്ടര്‍

കൊല്ലം: ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വേ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഡിജിറ്റല്‍ ഭൂസര്‍വേയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത സര്‍വേയര്‍മാരുടെ പരിശീലനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ഡിജിറ്റല്‍ സര്‍വേ സാധ്യമാകുന്നതോടെ ഭൂമിയുടെ സര്‍വേ നടപടികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ ഒഴിവാകും. വിവിധ പദ്ധതികളുടെ വിജയത്തിനും ഡിജിറ്റല്‍ സര്‍വ്വേ അനിവാര്യമാണെന്നും കളക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ബി.ജയശ്രീ അധ്യക്ഷയായി. റീസര്‍വ്വേ അസി.ഡയറക്ടര്‍ പി.ഉണ്ണികൃഷ്ണന്‍, ജില്ലാ സര്‍വേ സുപ്രണ്ട്…

error: Content is protected !!