Input your search keywords and press Enter.

Monthly Archives

January 2023

ഉജ്ജ്വലം : പദ്ധതി പഠനസഹായികള്‍ വിതരണം ചെയ്തു

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ‘ഉജ്ജ്വലം’ പദ്ധതിയുടെ ഭാഗമായി പഠന സഹായികളുടെ വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠ്യവിഷയങ്ങള്‍ ലളിതമാക്കി വിദ്യാര്‍ഥികളെ ഭയരഹിതമായി വാര്‍ഷിക പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ മാനസികസമ്മര്‍ദ്ദം കുറച്ച് പഠനസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി…

പാലക്കാട് ജില്ലാ വാർത്തകൾ (9/1/2023)

ശില്‍പശാല സംഘടിപ്പിച്ചു സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.എന്‍.എ.സി, എല്‍.എല്‍.സി പാലക്കാട് സംയുക്തമായി ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ.ഡി.എം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പവിത്രന്‍ തൈക്കണ്ടി അധ്യക്ഷനായി. നാഷണല്‍ ട്രസ്റ്റ് ആക്ട്, എന്‍.ജി.ഒ രജിസ്ട്രേഷന്‍ എന്നിവയെക്കുറിച്ച് എസ്.എന്‍.എ.സി ചെയര്‍മാന്‍ ഡി. ജേക്കബ് ക്ലാസെടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷെരീഫ്…

പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ കാമ്പയിന്‍ ബോധവല്‍ക്കരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു: ഡി.എം.ഒ

പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ വാഹനം ആരോഗ്യവും, വനിതാശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. വീടും, പരിസരവും ശുചിയായി സംരക്ഷിക്കുന്നതിലൂടെ ആരോഗ്യ സുരക്ഷ വലിയൊരളവുവരെ ഉറപ്പാക്കാനാകുമെന്നും ഇക്കാര്യം സ്വന്തം ഉത്തരവാദിത്തമായി എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകള്‍ എല്ലാവരും…

മാലിന്യനീക്കം ത്വരിതപ്പെടുത്താൻ ശേഖരണ വാഹനങ്ങൾ ഒരുക്കി പത്തനംതിട്ട നഗരസഭ

പത്തനംതിട്ട: ഖരമാലിന്യ ശേഖരണത്തിനായി വാങ്ങിയ നഗരസഭയുടെ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ നിർവഹിച്ചു. പകർച്ചവ്യാധികളുടെ സാഹചര്യത്തിൽ ആരോഗ്യ മേഖലയ്ക്കും ശുചിത്വത്തിനും നഗരസഭ ഭരണസമിതി പ്രത്യേക പരിഗണനയാണ് നൽകുന്നത്. മാലിന്യ സംസ്കരണം നമ്മുടെ ശീലവും ജീവിതരീതിയുമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്ത്കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി…

ഹെബ്രോൺഹിൽസ് റിട്ടയർമെന്റ് ഹോമിന്റെ പത്താം വാർഷികത്തിൽ ആറോളം വീടുകളുടെ താക്കോൽദാനo

മെഴുവേലി – ഡോ. മത്തായിയച്ചൻ പറയുന്നു, നിങ്ങളീ കാണുന്ന എല്ലാ ജോലികളും കര്‍ത്താവാണ് ചെയ്യുന്നത്. അതിനര്‍ത്ഥം നാം ഒന്നിനും ഉടമകളല്ല, നാം എല്ലാം കർത്താവിൽ നിന്ന് ദാനമായി സ്വീകരിക്കുകയാണ്. അതെല്ലാം അർഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന കടമയാണ് ഈ ഞാനും ചെയ്യുന്നത്. വാർദ്ധക്യത്തിലേക്ക് പ്രവേശിച്ചവർക്ക് ഒരു അഭയകേന്ദ്രമായ ഹെബ്രോൺഹിൽസ് റിട്ടയർമെന്റ് ഹോമിന്റെ പത്താം വാർഷികത്തിൽ ഈ അഭയകേന്ദ്രത്തിനൊപ്പം പണികഴിപ്പിച്ച കെട്ടിടത്തിൽ ആറോളം കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ ഭവനങ്ങളും ഒരുക്കി നൽകുകയാണ്. തനിക്ക് കിട്ടിയ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (7/1/2023)

ഭവന നിര്‍മാണത്തിനുള്ള ആനുകൂല്യം നല്‍കി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണ ആനുകൂല്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ നല്‍കി. ഭവന നിര്‍മാണത്തിന്റെ അഡ്വാന്‍സ് തുകയായ 40000 രൂപയുടെ ചെക്ക് ഗുണഭോക്താക്കള്‍ക്ക് കൈമാറി. രണ്ട് ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് സ്‌നേഹനിധിയില്‍ ഉള്‍പ്പെടുത്തി 10000 രൂപ വീതം ചികിത്സാ സഹായവും നല്‍കി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത്…

കൊല്ലം ജില്ലാ വാർത്തകൾ (7/1/2023)

കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നല്‍കുന്നതിന് പദ്ധതി നടപ്പിലാക്കണം – ബാലാവകാശ കമ്മീഷന്‍ ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ സാമൂഹിക മാധ്യമങ്ങള്‍ എന്നിവ സുരക്ഷിതവും വിജ്ഞാനപ്രദവുമായി ഉപയോഗിക്കാന്‍ കഴിയും വിധം എല്ലാ കുട്ടികള്‍ക്കും സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നല്‍കുന്നതിനു പദ്ധതി നടപ്പിലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെങ്കിലും ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ സ്‌കൂള്‍ സമയം കഴിയുന്നതുവരെ ഓഫാക്കി…

അനധികൃത കൈയേറ്റങ്ങള്‍ അവസാനിപ്പിക്കും: താലൂക്ക് വികസന സമിതി

കൊല്ലം: ജില്ലയിലെ നീര്‍ത്തടങ്ങളുടെയും, വയലുകളുടെയും കൈയേറ്റം അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വകരിക്കുമെന്ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗം. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ വട്ടക്കായല്‍, കട്ടക്ക കായല്‍, പെരുംകുളം ഏലാ എന്നിവയുടെ കൈയേറ്റം സംബന്ധിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കാവനാട് ബൈപ്പാസിന് സമീപത്തുള്ള ദേശീയപാതയോരത്തെ കൈയേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് സമിതിയില്‍ ആവശ്യമുയര്‍ന്നു. ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറിലെ ഓട വൃത്തിയാക്കാനും, അനധികൃത ചീനവലകള്‍ നിയന്ത്രിക്കാനും നടപടികള്‍ക്ക് ശിപാര്‍ശ നല്‍കി.…

പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊല്ലം: സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി പഞ്ചിംഗ് സംബന്ധമായ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ പഞ്ചിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കിയത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതും പഞ്ചിംഗ് ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും വിശദീകരിച്ചു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി സിവില്‍ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി…

പാലക്കാട് ജില്ലാ വാർത്തകൾ (7/1/2023)

ലൈന്‍ ട്രാഫിക്കില്‍ ബോധവത്ക്കരണം സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ലൈന്‍ ട്രാഫിക്കിന്റെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ദേശീയപാതയില്‍ നാല് വരിപ്പാതയിലും ആറ് വരിപ്പാതയിലും വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ചുള്ള ലൈന്‍ ട്രാഫിക് ലഘുലേഖകള്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്താണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്നലെ (ജനുവരി ഏഴ്) പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം ആരംഭിച്ചത്. ജില്ലയില്‍ ദേശീയപാത വാളയാര്‍…

error: Content is protected !!