Input your search keywords and press Enter.

Monthly Archives

January 2023

പത്തനംതിട്ട ജില്ലാ വാർത്തകൾ (31/12/2022)

അപേക്ഷ ക്ഷണിച്ചു ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവന്‍ പദ്ധതിയുടെ ഐ.എസ്.എജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് പരിചയമുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി ഡിസംബര്‍ ഒന്നിന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം. ഒഴിവുള്ള…

ജില്ലാ വികസന സമിതി യോഗം കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ ജില്ലയിലുള്ള സ്ഥലങ്ങള്‍ കൈയേറുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം കൈയേറ്റങ്ങള്‍ നാടിന്റെ വികസനത്തെയാണ് തടസപ്പെടുത്തുന്നത്. ജില്ലയിലെ സ്ഥിതി പരിശോധിക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് സൗജന്യമായി ജനങ്ങള്‍ നല്‍കിയ സ്ഥലങ്ങള്‍ പോലും കൈയേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും അഡ്വ.…

ഒളികല്ല് വന സംരക്ഷണസമതിയില്‍ ദൃശ്യകലാ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട: റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഒളികല്ല് വനസംരക്ഷണ സമിതിയില്‍ കേരള വനം വകുപ്പ് കുട്ടികള്‍ക്കായി ദൃശ്യ-കലാ ക്യാമ്പ് മുന്തില്‍ സംഘടിപ്പിച്ചു. സംസ്ഥാന വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ റാന്നി എഫ്ഡിഎ സംഘടിപ്പിച്ച ക്യാമ്പ് കലാകാരന്‍മാരുടെ കൂട്ടായ്മയായ ട്രസ് പാസേഴ്സ് നയിച്ചു. റാന്നി ഡിവിഷനിലെ വിവിധ വന സംരക്ഷണ സമതികളില്‍ നിന്നായി 75 കുട്ടികള്‍ അഞ്ച് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു. പ്രകൃതിയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന നിറങ്ങളും , ചായങ്ങളും ഉപയോഗിച്ചുള്ള ചിത്രകല, ശില്പകല,…

പാലക്കാട് ജില്ലാ വാർത്തകൾ (31/12/2022)

ആനമൂളിക്കും മുക്കാലിക്കും ഇടയിലുള്ള ഗതാഗതം ഇന്ന് വൈകീട്ട് 6 മുതല്‍ പുന:സ്ഥാപിക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും മണ്ണാര്‍ക്കാട് – ചിന്നതടാകം റോഡില്‍ ആനമുളിക്കും മുക്കാലിക്കും ഇടയില്‍ ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകുന്ന പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന വാഹന ഗതാഗത നിയന്ത്രണം ഇന്ന് (ഡിസംബര്‍ 31) വൈകിട്ട് ആറ് മുതല്‍ പുന:സ്ഥാപിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഇതുവഴിയുള്ള മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള ഗതാഗത നിയന്ത്രണം…

കൃഷി അറിവ് പകര്‍ന്ന് വയല്‍ വിദ്യാലയം

പാലക്കാട്: ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വയല്‍ വിദ്യാലയം പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 ല്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന നൂതന പദ്ധതിയാണ് വയല്‍ വിദ്യാലയം. കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനോടൊപ്പം കൃഷിയറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും ആധുനിക കാര്‍ഷിക വിള പരിപാലന രീതികള്‍ പരിചയപ്പെടുക, പ്രായോഗികാനുഭവങ്ങളിലൂടെ കാര്‍ഷിക രംഗത്തെ സാധ്യതകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയില്‍ നെല്ല്,…

കൗതുകമായി മുതിര്‍ന്നവരുടെ വായനാമത്സരം

പാലക്കാട്: പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച മുതിര്‍ന്നവരുടെ വായനമത്സരം കൗതുകകരമായി. 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന മത്സരത്തില്‍ 79 കാരനായ ആര്‍. കുട്ടി (ആലത്തൂര്‍), 76 കാരായ എസ്.എസ് കണ്ടമുത്തന്‍ (പാലക്കാട്), കെ. ഭാസ്‌കരന്‍ (മുണ്ടൂര്‍) എന്നിവര്‍ പങ്കെടുത്തത് യുവാക്കളില്‍ ആവേശമുണര്‍ത്തി. തങ്ങളും അവരെപ്പോലെ നല്ല വായനക്കാരാകും എന്ന് ഉറപ്പുകൊടുത്താണ് യുവാക്കള്‍ അവരോട് യാത്രപറഞ്ഞത്. ഫോട്ടോ: പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ച വായനാമത്സരത്തില്‍…

കൊല്ലം ജില്ലാ വാർത്തകൾ (31/12/2022)

അപേക്ഷ ക്ഷണിച്ചു കുണ്ടറ ഐ.എച്ച്.ആര്‍.ഡിയുടെ എക്സ്റ്റക്ഷന്‍ സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (അംഗീകൃത സര്‍വകലാശാല ബിരുദം), ആറ് മാസ കോഴ്‌സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ്.ടു) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്.സി, എസ്.റ്റി. ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ…

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം സ്വന്തമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ‘ദി സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചാത്തന്നൂര്‍, കല്ലുവാതുക്കള്‍, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 10 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. ആര്‍.പിമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെനറ്റമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.…

പൊളിക്കുന്ന റോഡുകള്‍പൂര്‍വസ്ഥിതിയിലാക്കണം: ജില്ലാ വികസന സമിതി യോഗം

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ വാട്ടര്‍ അതോറിറ്റി എടുത്ത കുഴികള്‍ നികത്തി റോഡ് പൂര്‍വസ്ഥിതിയില്‍ ആക്കുന്നത് ത്വരിതപ്പെടുത്തണമെന്ന് ജില്ലാ വികസനസമിതി യോഗം. ഇതു സംബന്ധിച്ച പ്രമേയവും അവതരിപ്പിച്ചു. എല്‍.എസ്.ജി.ഡി വിഭാഗത്തെ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന് ചുമതല നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ജില്ലാകളക്ടര്‍ അഫ്‌സാന പര്‍വീണ്‍ അധ്യക്ഷയായ യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. കല്‍ച്ചിറ കുടിവെള്ള പദ്ധതിയും വെളിയം ഐ.ടി.ഐ, എഴുകോണ്‍ സബ് രജിസ്ട്രാര്‍ ഓഫിസ്, കൊട്ടാരക്കര എക്സൈസ്…

ജില്ലയില്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ ഉടന്‍

കൊല്ലം: പുതുവര്‍ഷത്തില്‍ കൊല്ലം കോര്‍പറേഷന്‍ പരിധിയിലുള്ള വിവിധ ഡിവിഷനുകളില്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ നടന്ന ധനസഹായവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ 2022 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുത്ത 109 രോഗബാധിതര്‍ക്ക് മേയര്‍ ഫണ്ടില്‍ നിന്നും ധനസഹായം കൈമാറി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. കോര്‍പ്പറേഷന്‍ സെക്രട്ടറി, കൗണ്‍സിലര്‍മാര്‍,…

error: Content is protected !!