Input your search keywords and press Enter.

Monthly Archives

January 2023

പത്തനംതിട്ട ജില്ലാ വാർത്തകൾ (18/1/2023)

തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി പൂര്‍ത്തീകരണം വേഗമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി പൂര്‍ത്തീകരണവും തുക വിനിയോഗിക്കുന്നതും വേഗമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഘട്ടത്തിലായിരിക്കെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ ഏറ്റെടുത്ത് ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കണം. പദ്ധതി തുക വിനിയോഗം…

കൊല്ലം ജില്ലാ വാർത്തകൾ (18/1/2023)

റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കും പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട് (വയനാട്), പൈനാവ് (ഇടുക്കി) ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കുമുള്ള പ്രവേശനത്തിന് പുനലൂര്‍ പട്ടികവര്‍ഗ വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ നാലാം ക്ലാസില്‍ പഠിക്കുന്നതും 10 വയസ് കഴിയാത്തവരും കുടുംബ വാര്‍ഷികവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തതുമായ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന…

വര്‍ണാഭമായി വര്‍ണശലഭം കലോത്സവം

കൊല്ലം: ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘വര്‍ണശലഭം 2023 ‘ കലോത്സവം വര്‍ണാഭമായി. പോളച്ചിറ ഗ്രീന്‍ വേ ഗാര്‍ഡന്‍ ഹാളില്‍ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ദിജു പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മകത പ്രോത്സാഹിപ്പിച്ച് അവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയന്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമല്‍ ചന്ദ്രന്‍, സ്ഥിരം…

‘നെറ്റ് സീറോ കാര്‍ബണ്‍ കേരള ജനങ്ങളിലൂടെ’ ക്യാമ്പയിന് തുടക്കമായി

കൊല്ലം: നവകേരളം കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരള ജനങ്ങളിലൂടെ’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ക്യാമ്പയിന്റെ മാര്‍ഗരേഖ പ്രകാശനം ചെയ്തു. അന്തരീക്ഷത്തിലേക്ക് അമിതമായെത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ ആഗോളതാപനത്തിനും ഇതിലൂടെ കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകും. ഹരിതഗൃഹ വാതകങ്ങളുടെ അളവും വിവിധ മാര്‍ഗങ്ങളിലൂടെ സംഭരിക്കപ്പെടുന്ന കാര്‍ബണിന്റെ അളവും സന്തുലിതമാക്കപ്പെടുന്ന…

പാലക്കാട് ജില്ലാ വാർത്തകൾ (18/1/2023)

എ.ബി.സി.ഡി ക്യാമ്പില്‍ പങ്കെടുക്കാത്തവര്‍ ഐ.ടി.ഡി.പി ഓഫീസില്‍ ബന്ധപ്പെടണം അടിസ്ഥാന രേഖകള്‍ ഇല്ലാത്തവര്‍ക്കായി നടത്തുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അട്ടപ്പാടി നിവാസികള്‍ ജനുവരി 20 നകം ഐ.ടി.ഡി.പി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ അഗളി മിനി സിവില്‍ സ്റ്റേഷന്‍ ഐ.ടി.ഡി.പി കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാമ്പ് നടക്കുക. റേഷന്‍ കാര്‍ഡ്,…

ഉത്പാദന-തൊഴില്‍-സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത്

പാലക്കാട്: ഉത്പാദന-തൊഴില്‍-സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2023-24 കരട് പദ്ധതി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പതിനാലാം പഞ്ചവത്സര പദ്ധതി-ജനകീയസൂത്രണം 2022-23 വികസന സെമിനാറില്‍ കരട് പദ്ധതി അവതരണം നടന്നു. കൃഷിക്കും ഉത്പാദന മേഖലകള്‍ക്കും പ്രാമുഖ്യം നല്‍കികൊണ്ടുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന് കൈമാറി കിട്ടിയ ഫാമുകള്‍ കര്‍ഷകര്‍ക്ക് പുതിയ കൃഷി രീതി പഠിക്കാന്‍ സാധിക്കുന്ന ഹൈടെക് ഫാമുകളാക്കി മാറ്റാനുള്ള പദ്ധതി,…

ഡിജിറ്റല്‍ സര്‍വേ: സര്‍വേയര്‍മാര്‍ക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

പാലക്കാട്: ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച സര്‍വേയര്‍മാര്‍ക്കുള്ള പരിശീലനം ഇന്ന് (ജനുവരി 19) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ജനുവരി 20 ന് തൃത്താല വില്ലേജ് ഓഫീസിലും നടക്കുമെന്ന് ജില്ലാ റിസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. നിലവിലെ സര്‍വേ നടപടിക്രമങ്ങള്‍, സര്‍വേ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന രീതികള്‍, ഡിജിറ്റല്‍ സര്‍വേ ജോലികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, സോഫ്റ്റ്വെയര്‍ സംവിധാനം, എന്റെ ഭൂമി പോര്‍ട്ടല്‍, ലാന്‍ഡ് രജിസ്റ്റര്‍ അപ്ലോഡിങ് എന്നിവയിലാണ്പരിശീലനം…

അപരാജിത പദ്ധതി: വിധവകള്‍ക്കുള്ള മാര്‍ഗനിര്‍ദേശ സെമിനാറുകള്‍ ആരംഭിച്ചു

ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു പാലക്കാട്: ജില്ലയിലെ വിധവകള്‍ക്ക് തൊഴില്‍-വരുമാനദായക പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക, പുനരധിവസിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പാക്കുന്ന ‘അപരാജിത’ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ഗനിര്‍ദേശ സെമിനാറുകള്‍ക്ക് തുടക്കമായി. വിധവകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും തൊഴില്‍ നേടുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതിനും സംരംഭം ആരംഭിക്കുന്നതിനും സഹായിക്കുന്നതാണ് പദ്ധതി. കുടുംബശ്രീ ജില്ലാ…

ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് ഏകലവ്യ ക്രിക്കറ്റ് ക്ലബ്ബും പാലക്കാട് വിമുക്തിയും സംയുക്തമായി ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബ് ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകലവ്യ ക്ലബ്ബും കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബുമാണ് ഏറ്റുമുട്ടിയത്. എട്ട് ടീമുകളിലായി 104 കളിക്കാര്‍ പങ്കെടുത്തു. ഒന്ന് മുതല്‍ നാല് വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 22,222, 11,111, 5555, 4444 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കി. ടൂര്‍ണമെന്റ് എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം…

ദേശീയ വിരവിമുക്ത ദിന ജില്ലാതല ഉദ്ഘാടനം നടന്നു

പാലക്കാട്: ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നിര്‍മ്മാര്‍ജ്ജന ഗുളിക സൗജന്യമായി നല്‍കുന്ന ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. വിരബാധിതരായ കുട്ടികള്‍ പോഷണക്കുറവും വിളര്‍ച്ചയുംമൂലം ക്ഷീണിതരാവും. അവരുടെ പഠനമികവിനേയും കായികശേഷിയേയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് ഒന്നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലൂടെയും അങ്കണവാടികളിലൂടെയും വിര നിര്‍മ്മാര്‍ജന ഗുളികയായ ആല്‍ബന്റാസോള്‍ നല്‍കുന്നത്. പത്തിരിപ്പാല ഗവ…

error: Content is protected !!