Input your search keywords and press Enter.

Monthly Archives

January 2023

തൊഴിൽ അവസരം (17/1/2023)

പാലക്കാട് ജില്ലാ തൊഴിൽ അവസരം സ്റ്റാഫ് നിയമനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാരാകുറിശ്ശി ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് എസ്.സി വിഭാഗം വനിതാ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 21 നകം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496295293. എന്യൂമറേറ്റര്‍ ഒഴിവ് പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല ഡാറ്റാ ശേഖരണത്തിന് മുതലമട ഗ്രാമപഞ്ചായത്തിലേക്ക് എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്ലസ് ടു/തത്തുല്യ യോഗ്യതയും ആന്‍ഡ്രോയ്ഡ് ഫോണ്‍…

പത്തനംതിട്ട ജില്ലാ വാർത്തകൾ (17/1/2023)

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടി അശ്വമേധം അഞ്ചാംഘട്ടം ഇന്ന്(18) മുതല്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി കേരളസര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് ഇന്ന് (ജനുവരി 18) ജില്ലയില്‍ തുടക്കമാകും. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളെ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18 മുതല്‍ രണ്ടാഴ്ചക്കാലമാണ് അശ്വമേധം ഭവനസന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ്, പട്ടികവര്‍ഗ…

ഓമല്ലൂരില്‍ ഇനി കുടിവെള്ളം മുടങ്ങില്ല; പൈപ്പ്ലൈന്‍ നവീകരണം പൂര്‍ത്തിയായി

പത്തനംതിട്ട: ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ്‌ലൈന്‍ നവീകരിച്ചത്. പദ്ധതി നവീകരണത്തിന്റെ ഭാഗമായി ഷട്ടര്‍മുക്ക് – കൊടുന്തറ റോഡില്‍ പഴയ പൈപ്പ് ലൈന്‍മാറ്റി പുതിയവ സ്ഥാപിച്ചു. 50 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ കേടുപാട് സംഭവിച്ച് ജലവിതരണം തടസപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കിയത്.…

നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വികസനം : ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വിധം ഉള്ള വികസനമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബീന ബാബു, റോണി പാണംതുണ്ടില്‍, സിന്ധു തുളസീധരക്കുറുപ്പ്, എ. അലാവുദിന്‍ എന്നിവരും കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, അനു വസന്തന്‍, അപ്സര സനല്‍,…

ക്ഷീരകര്‍ഷകര്‍ക്ക് വീട്ടുമുറ്റത്ത് എത്തി സേവനം നല്‍കുന്ന സംവിധാനം ഉടന്‍ സജ്ജമാകും : മന്ത്രി ജെ. ചിഞ്ചുറാണി

പത്തനംതിട്ട: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഇനി രാത്രി സമയങ്ങളില്‍ അടക്കം വീട്ടുമുറ്റത്ത് മൃഗഡോക്ടറുടെ സേവനം ലഭിക്കും. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ അനുവദിച്ച വാഹനങ്ങള്‍ ഒരാഴ്ചയ്ക്കകം എത്തുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പന്തളം സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന ജില്ലാക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും…

മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഡിസീസസ് പദ്ധതിയുടെ ഭാഗമായ ‘മൃഗ ചികിത്സ വീട്ടുപടിക്കല്‍ എത്തിക്കുക’ എന്ന ലക്ഷ്യത്തിലുള്ള മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും താക്കോല്‍ ദാനവും ഫ്ളാഗ് ഓഫും മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക്സഭാ ഹാളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. 1962 കേന്ദ്രീകൃത കോള്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി നിര്‍വഹിച്ചു. പദ്ധതി…

പാലക്കാട് ജില്ലാ വാർത്തകൾ (17/1/2023)

നവീകരിച്ച പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസ് ഉദ്ഘാടനം ഇന്ന് ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള ബോധവത്ക്കരണവും നടക്കും നവീകരിച്ച പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസിന്റെയും റെയില്‍വേ പോലീസ് ജനമൈത്രി പദ്ധതിയുടെ ഭാഗമായി പാലക്കാട് സബ് ഡിവിഷന്‍ തലത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയുടെയും ഉദ്ഘാടനം ഇന്ന് (ജനുവരി 18) നടക്കും. രാവിലെ 10.30 ന് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസ് പരിസരത്ത് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി ഉദ്ഘാടനം നിര്‍വഹിക്കും.…

കൊല്ലം ജില്ലാ വാർത്തകൾ (17/1/2023)

നാട്ടാന പരിപാലനം; യോഗം ചേര്‍ന്നു ഉത്സവകാലത്തോടനുബന്ധിച്ച് നാട്ടാന പരിപാലനം ചട്ടം നടപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ജില്ലാതല സമിതി യോഗം ചേര്‍ന്നു. ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ക്ഷേത്രങ്ങള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതിയുള്ളൂ. ആനകളുടെ വിവരങ്ങളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഉത്സവത്തിനു മുന്നോടിയായി പോലീസ്, ഫോറസ്റ്റ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കണം. ആനകളുടെ ആരോഗ്യ പരിശോധനയും നടത്തിയിരിക്കണം. രാവിലെ 11…

പത്തനംതിട്ട ജില്ലാ വാർത്തകൾ (16/1/2023)

‘ലഹരിക്കെതിരേ ഒന്നിച്ച്’ സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം ആരംഭിച്ചു നാടിനെ ലഹരിമുക്തമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നാടിനെ ലഹരിമുക്തമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലഹരിക്കെതിരേ ഒന്നിച്ച്’ എന്ന സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനത്തിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ്…

കൊല്ലം ജില്ലാ വാർത്തകൾ (16/1/2023)

ചര്‍മ മുഴ രോഗം എല്ലാ പശുക്കള്‍ക്കും ഒരുമാസത്തിനകം കുത്തിവയ്പ്പ് – മന്ത്രി ജെ. ചിഞ്ചുറാണി ചര്‍മ മുഴ രോഗം ഇല്ലാതാക്കുന്നത് ലക്ഷ്യമാക്കി സംസ്ഥാനത്തുള്ള പശുക്കള്‍ക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വാക്‌സിന്‍ നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷകര്‍ക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 10 മുട്ടക്കോഴികളും കൂടും പദ്ധതിയുടെ വിതരണോദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചര്‍മ മുഴ പ്രതിരോധത്തിന് 10…

error: Content is protected !!