Input your search keywords and press Enter.

Monthly Archives

January 2023

പാലക്കാട് ജില്ലാ വാർത്തകൾ (16/1/2023)

ദേശീയ യുവജന വാരഘോഷത്തിന് തുടക്കമായി പാലക്കാട് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന വാരാഘോഷത്തിന് തുടക്കമായി. ജനുവരി 12 മുതല്‍ 19 വരെയാണ് വാരാഘോഷം പരിപാടികള്‍ നടക്കുന്നത്. വാരാഘോഷ പരിപാടികളുടെ ഭാഗമായി യുവജന സംഘടനകള്‍ വഴി ജില്ലയിലുടനീളം രക്തദാന ക്യാമ്പ്, ക്വിസ് മത്സരം, സെമിനാറുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പാലക്കാട് നെഹ്‌റു യുവകേന്ദ്ര ദേശീയ യുവജന ദിനത്തിന്റെയും യുവജന വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം പാലക്കാട് നെഹ്‌റു യുവകേന്ദ്ര ഹാളില്‍…

യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങള്‍ തുടങ്ങും അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ അധ്യയനം ഓണത്തിന്: മന്ത്രി കെ. രാധാകൃഷ്ണന്‍

പത്തനംതിട്ട: അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഓണത്തോട് അനുബന്ധിച്ച് അധ്യയനം ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങള്‍ക്ക് മുന്‍പ് തറക്കല്ലിട്ട സ്‌കൂളിന്റെ നിര്‍മാണം വേഗത്തിലാണ് നടക്കുന്നത്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍യുടേയും ജില്ലാ കളക്ടറുടെയും വാര്‍ഡ് അംഗത്തിന്റെയും മികച്ച ഏകോപനം ഇക്കാര്യത്തിലുണ്ട്. നിര്‍മാണപ്രവര്‍ത്തനം…

തൊഴിൽ അവസരം (14/1/2023)

പത്തനംതിട്ട ജില്ലാ തൊഴിൽ അവസരം യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ് പന്തളം തെക്കേക്കര ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്. നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസിനു താഴെ പ്രായമുള്ള ആളെയാകും നിയമിക്കുക. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള യോഗ പിജി സര്‍ട്ടിഫിക്കറ്റോ, ബിഎന്‍വൈഎസ്/…

പത്തനംതിട്ട ജില്ലാ വാർത്തകൾ (14/1/2023)

മല്ലപ്പള്ളിയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനം 16ന് ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഡിസീസസ് പദ്ധതി പ്രകാരം അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനം ജനുവരി 16ന് ഉച്ചക്ക് 12 ന് മല്ലപ്പള്ളി താലൂക്ക് സഭാഹാളില്‍ ആന്റോആന്റണി എംപി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് താക്കോല്‍ കൈമാറും. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. 1962 എന്ന കേന്ദ്രീകൃത 24 മണിക്കൂര്‍ ടോള്‍ഫ്രീ സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്…

ലോഗോ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു വര്‍ണ്ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 20 മുതല്‍

പത്തനംതിട്ട: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സര്‍ഗവാസന പ്രോല്‍സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വര്‍ണചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 20 മുതല്‍ 22 വരെ തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളജില്‍ നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വര്‍ണചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയ ഇടവേളയ്ക്കു ശേഷമുള്ള ഫെസ്റ്റായതിനാല്‍…

ശാരീരിക പരിമിതി ഉള്ളവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് പ്രവര്‍ത്തിക്കണം : ഡെപ്യുട്ടി സ്പീക്കര്‍

പത്തനംതിട്ട: ശാരീരിക പരിമിതികള്‍ ഉള്ളവരെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നാം ഏവരും ഏറ്റെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപ്തി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപകന്‍ മാത്യു സി വര്‍ഗീസ് അധ്യക്ഷനായിരുന്നു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി മുഖ്യാതിഥി ആയിരുന്നു. ബിനോയ് മാത്യു,…

തൊഴിൽ അവസരം (13/1/2023)

പാലക്കാട് ജില്ലാ തൊഴിൽ അവസരം ഫെസിലിറ്റേറ്റര്‍ നിയമനം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലെ കാഞ്ഞിരപ്പുഴ-വെറ്റിലച്ചോല, മലമ്പുഴ-അയ്യപ്പന്‍പൊറ്റ, പുതുശ്ശേരി-ചെല്ലങ്കാവ്, മംഗലത്താന്‍ചള്ള, പുതുപ്പരിയാരം-മുല്ലക്കര, കടമ്പഴിപ്പുറം-പാളമല, പെരുമാട്ടി-മല്ലന്‍ചള്ള, വടകരപതി-മല്ലമ്പതി, മുതലമട-ചപ്പക്കാട് എന്നീ കോളനികളില്‍ പുതുതായി ആരംഭിക്കുന്ന സാമൂഹ്യ പഠനമുറികളില്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.എഡ്/ടി.ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ പ്ലസ് ടു വിജയിച്ചവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (13/1/2023)

ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള ആഘോഷമാകും സംഘടിപ്പിക്കുകയെന്ന് എഡിഎം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരനായിരിക്കും…

എംഎല്‍എയുടെ അടിയന്തിര ഇടപെടല്‍; തിരുവാഭരണ പാതയില്‍ പാലവും വെളിച്ചവും

പത്തനംതിട്ട: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അടിയന്തര ഇടപെടലില്‍ തിരുവാഭരണ ഘോഷയാത്ര സുഗമമാക്കി വെളിച്ചവും പാലവും. കീക്കൊഴൂര്‍ പേരുച്ചാല്‍ പാലത്തിന് സമീപം തിരുവാഭരണപാതയില്‍ തകര്‍ന്ന പാലത്തിനു പകരം പുതിയ പാലവും പേരുച്ചാല്‍ പാലത്തിന്റെ അയിരൂര്‍ കരയില്‍ മിനി മാസ്റ്റ് ലൈറ്റും അടിയന്തരമായി നല്‍കിയതാണ് തിരുവാഭരണ ഘോഷയാത്ര സുഗമമാക്കിയത്. പമ്പാ നദിയോട് ചേര്‍ന്നുള്ള തിരുവാഭരണ പാതയില്‍ തോടിന് കുറുകെയുണ്ടായിരുന്ന പാലം 2018ലെ മഹാപ്രളയത്തിലാണ് ഒലിച്ചു പോയത്. തുടര്‍ന്ന് പഞ്ചായത്ത് താല്‍ക്കാലിക പാലം…

തൊഴില്‍ പരീശീലന പരിപാടി യുവാക്കള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പരിപാടികള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കുള്ള തൊഴില്‍ പരിശീലനപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പരിശീലന പരിപാടിയിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് വിജ്ഞാനം വര്‍ധിപ്പിക്കാനും കഴിവ് തെളിയിച്ച് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനും സാധിക്കും. സാങ്കേതിക പരിജ്ഞാനം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത്…

error: Content is protected !!