മെഡിസെപ്പ് വഴി ഇതുവരെ 592 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കി സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ്വെയർ ഡിവിഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മേയ് ഒന്നിന് നടക്കും. വൈകുന്നേരം 6ന് തിരുവനന്തപുരം ഐ.എം.ജി. യിലെ ‘പദ്മം’ ഹാളിൽ മുഖ്യമന്ത്രി…
ഹോം മാനേജർ, ഫീൽഡ് വർക്കർ ഒഴിവ് വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.…
കോന്നി മേഖലയില്‍ വൈകിട്ട് തുടങ്ങിയ മഴ തുടരുന്നു . മഴയ്ക്ക് ഒപ്പം ഉള്ള കാറ്റ് മൂലം കൃഷി നാശം നേരിടുന്നു . കപ്പയും വാഴയും ഒടിഞ്ഞു . മഴ മേഖലയില്‍ ശക്തമായി പെയ്യുന്നു . ഇടയ്ക്ക് ഉള്ള ഇടി ഉണ്ട് . വൈകിട്ട് മുതല്‍ മഴ പെയ്യുന്നു . രണ്ട് ദിവസം കൂടി ശക്തമായ മഴ പ്രവചനം ഉണ്ട് .…
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 3,167 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 49,015 പേർ. സജീവ കേസുകൾ ഇപ്പോൾ 0.11% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,148 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,64,841ആയി. രോഗമുക്തി നിരക്ക് ഇപ്പോൾ 98.71% ആണ്.…
ആറൻമുള ഗ്രാമ പഞ്ചായത്തിലെ പത്തു, പതിനൊന്ന് വാർഡുകളിൽ ഉൾപ്പെട്ട കിടങ്ങന്നൂർ മുടിമല -ഉറുമ്പുമല നിവാസികൾക്കായുള്ള പ്രത്യേക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായിരുന്നു. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി, പന്തളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ലീന കമൽ, പഞ്ചായത്ത് അംഗം…
മൈലപ്രാ: ഓരോ മനുഷ്യന്റെ ജീവിതവും ഒരു തീർത്ഥാടനമാണ്. സത്യം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ജീവിതത്തിന്റെ അന്വേഷണമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഈശ്വര സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പ്രയാണമാണ് ഓരോ ജീവിതവും. ജീവിതമാകുന്ന തീർത്ഥാടനത്തെ ഓർമ്മിപ്പിക്കുന്നതും അതേ കുറിച്ചുള്ള ധ്യാനത്തിന് പ്രേരിപ്പിക്കുന്നതും നവീകരണത്തിന്റെ അനുഭവം നമുക്ക് സമ്മാനിക്കുന്നതുമാവണം ഈ തീർത്ഥാടനവാരമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു മൈലപ്രാ വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടനവാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്ജ്. ഇടവക വികാരി ഫാ.…
ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (30 ഏപ്രിൽ) നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ…
കെ 83 ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു; ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നി കെ 83 ഫുട്ബോള്‍ പരിശീലന സെലക്ഷന് ക്യാമ്പ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ചുറുചുറുക്കുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍ കെ 83 എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായ ഫുട്ബോള്‍ പരിശീലനം പ്രമാടം പഞ്ചായത്തില്‍ ശനിയാഴ്ച ആരംഭിച്ചു. അഡ്വ.കെയു ജനീഷ്…
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ…
പിന്മാറില്ലെന്ന് എനിക്കറിയാമായിരുന്നു.കാരണം നീ വാശിക്കാരനാണല്ലോ?നിന്നെ ബാലപാഠം പഠിപ്പിച്ച സ്വാമി നിന്റെ വാശികൾ സാധിച്ചു തന്നിട്ടുണ്ടല്ലോ? കേരളം മുഴുവൻ നീയാണ് താരം.കാട്ടിൽ നിന്നും നിന്നെ പിടിക്കുന്ന കാലത്തും നീ ഒരു താരമായിരുന്നു.20 വർഷങ്ങൾക്ക് മുമ്പ് ശബരിമല റോഡിലെ രാജാമ്പാറയിൽ നിന്നും അമ്മയുപേക്ഷിച്ചു പോയ ഒരു വയസുള്ള കുട്ടി കുറുമ്പനായിരുന്നു സുരേന്ദ്രൻ. ടി.വി ചാനലോ – വീഡിയോ ക്യാമറകളോ ഇല്ലാതിരുന്ന കാലം.വനം വകുപ്പിലെ ഒരു സുഹൃത്ത് പത്തനംതിട്ട നഗരത്തിൽ വച്ച്…
Recent Comments