Input your search keywords and press Enter.

Monthly Archives

April 2023

ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു:ജോണി നെല്ലൂർ രാജിവച്ചു; യുഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപണം

  പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. കെപിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. എങ്ങോട്ടാണ് പോകുന്നതെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ബാബു ജോർജ് പറഞ്ഞു. തന്നെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ശ്രമിച്ചുവെന്നും പി.ജെ കുര്യൻ, പഴകുളം മധു , ആന്റോ ആന്റണി, എന്നിവരുടെ നേതൃത്വത്തിൽ ഉപജാപക സംഘം പ്രവർത്തിക്കുന്നുവെന്നും ബാബു ജോർജ് ആരോപിച്ചു. ‘ഇവർ ആരെയും ഉയരാൻ സമ്മതിക്കുന്നില്ല. ജില്ലയിലെ ഉന്നത നേതാക്കളാണ് ഇതിന്…

പൊടിയാടിയില്‍ നിന്ന് 1.70 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍: അരലക്ഷത്തോളം രൂപയ്ക്ക് കള്ളുകുടിച്ചുവെന്ന് കുറ്റസമ്മതം

  1.70 ലക്ഷം രൂപ ബോക്‌സില്‍ സൂക്ഷിച്ച ശേഷം താക്കോലുമിട്ട് ബാങ്കിന് മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ അന്വേഷണ സംഘം പിടികൂടി. സ്‌കൂട്ടറും മോഷണം പോയതില്‍ 1.24 ലക്ഷം രൂപയും തിരികെ കിട്ടി. ശേഷിച്ച തുക പ്രതി കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ചു. പൊടിയാടിയില്‍ ബാങ്കിന് മുന്നില്‍ താക്കോലിട്ട് വച്ചിരുന്ന സ്‌കൂട്ടറും പണവുമായി പണവുമായി കടന്ന മാന്നാര്‍ പാവുക്കര ഇടയിലപ്പറമ്പില്‍ വീട്ടില്‍ പ്രവീണ്‍ പൊടിയനാണ് (28) അറസ്റ്റിലായത്. ഏപ്രില്‍…

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: കാല്‍ ലക്ഷം ആളുകള്‍ പങ്കെടുക്കും

  കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: കാല്‍ ലക്ഷം ആളുകള്‍ പങ്കെടുക്കും ഉദ്ഘാടന ക്രമീകരണങ്ങള്‍ വിലയിരുത്തി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു. konnivartha.com : മുഖ്യമന്ത്രി പങ്കെടുക്കുന്ന ഗവ.മെഡിക്കല്‍ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനത്തിന് കാല്‍ലക്ഷം പേരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടക സമിതി യോഗം വിലയിരുത്തി. ഇതിനാവശ്യമായ വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുന്നു.   ഏപ്രില്‍…

പെരുനാട്ടിൽ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

    കടുവ ഭീഷണി നേരിടുന്ന പെരുനാട്ടിൽ കടുവയെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം നടത്തുവാൻ തീരുമാനമായി. അഡ്വ.  പ്രമോദ് നാരായണൻ എംഎൽഎ നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. പെരുനാട് കൂനങ്കര, കോളാമല, ബഥനി പുതുവേൽ എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവങ്ങളിൽ  കടുവയുടെ  സാന്നിധ്യം ഉണ്ടായത്. അധികൃതർ നടത്തിയ പരിശോധനയിൽ കടുവ ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് പിടിക്കാൻ കൂടു വച്ചെങ്കിലും കടുവയെ കിട്ടിയില്ല. ഇതിനിടയ്ക്ക് പല ഭാഗങ്ങളിലും കടുവ സാമീപ്യം ഉള്ളതായി…

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 18/04/2023)

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ച് കടമ്പനാട് ഗ്രാമപഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ പദ്ധതിക്ക് ജില്ലയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ലഘൂകരിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്…

ഹീമോഫീലിയ രോഗാവസ്ഥയെ പറ്റി ബോധവാന്മാരാകണം: ഡിഎംഒ

  ഹീമോഫീലിയ രോഗാവസ്ഥയെ പറ്റിയും ചികിത്സ ലഭിക്കുന്ന സ്ഥലങ്ങളെപ്പറ്റിയും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡി എം ഒ. മനുഷ്യ ശരീരത്തില്‍ സാധാരണഗതിയില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ക്ലോട്ടിങ് ഘടകങ്ങളുടെ അഭാവം മൂലം രക്തം കട്ട പിടിക്കാതിരിക്കുകയും മുറിവുകളില്‍ നിന്നും അസാധാരണമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന…

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് എന്‍ഐഎ ഏറ്റെടുത്തു

  എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ്കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.പ്രതി ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു…

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ അടക്കം നാലു പോലീസുകാരെ പമ്പ സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി

  മണ്ഡലമകര വിളക്ക് കാലത്ത് കരാറുകാരിലും ഹോട്ടല്‍ നടത്തിപ്പുകാരിലും നിന്ന് പടി സ്വീകരിച്ചതിനെ തുടര്‍ന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ അടക്കം നാലു പോലീസുകാരെ പമ്പ സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണമേഖലാ ഡിഐജി ആര്‍. നിശാന്തിനിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടപടിയുമുണ്ടാകും. പടി വാങ്ങിയെന്ന് ആരോപണ വിധേയനായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് സി. മാത്യു, വിവരം…

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ താവളം ഉറപ്പിച്ച മാവോയിസ്റ്റ് നേതാവിനെ പിടികൂടി

  കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ഒരോൺ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത് 2007 ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേഖല കമാണ്ടറാണ് പിടിയിലായ അജയ് ഒരോൺ. ഝാർഖണ്ഡ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…

താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം

  സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്…

error: Content is protected !!