Input your search keywords and press Enter.

Monthly Archives

April 2023

കോവിഡ്-19: പുതിയ വിവരങ്ങൾ: അശ്രദ്ധകൂടി ,കോവിഡ് വീണ്ടും കുതിച്ചുയരുന്നു : 10,753 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

      രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 397 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 53,720 പേർ സജീവ കേസുകൾ ഇപ്പോൾ 0.12% ആണ് രോഗമുക്തി നിരക്ക് ഇപ്പോൾ 98.69% ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,628 പേർ സുഖം പ്രാപിച്ചതോടെ…

കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

  കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രദേശിക ഭാഷകളിലും നടത്തും. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്.അടുത്തവര്‍ഷം പ്രാബല്യത്തില്‍വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കോൺസ്റ്റബിൾ (ജിഡി) സിഎപിഎഫ് പരീക്ഷകൾ 13 പ്രാദേശിക ഭാഷകളിൽ നടത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ ‘പാത്ത് ബ്രേക്കിംഗ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റിന്…

സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിൻതള്ളപ്പെട്ട് പോകരുത്: മന്ത്രി വീണാ ജോർജ്

  സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിൻതള്ളപ്പെട്ട് പോകരുതെന്ന് ആരോഗ്യ, വനിതാ , ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട കണ്ണങ്കരയില്‍ ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെയും ഡേ കെയര്‍ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ സംബന്ധമായി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് വനിതാ മിത്ര പദ്ധതിയിലൂടെ സുരക്ഷിതമായ താമസ സൗകര്യമാണ് സർക്കാർ ലക്ഷ്യമിടുന്നത്.…

നാല് പിഎച്ച്സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നു

ജില്ലയിലെ  നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു. നെടുംമ്പ്രം, കുറ്റൂർ, സീതത്തോട്, പ്രമാടം ഗ്രാമ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഏപ്രിൽ 17 ന് രാവിലെ 11.30 ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ പിഎച്ച്സികൾ കുടുംബരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിക്കും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യവും വനിത ശിശു വികസനവും  വകുപ്പ് മന്ത്രി…

ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

  പത്തനംതിട്ട : 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ആർപ്പുവിളി ഉയര്‍ന്നു . പത്താമുദയ മഹോത്സവത്തിന് തുടക്കം…

“പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക” : വിഷു ദിനാശംസകള്‍

  എന്തിനാണ് നാം വിഷു ആഘോഷിക്കുന്നത് ? ഇത് പലർക്കും അറിയില്ലായിരിക്കും. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം…

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി വിജയൻ അന്തരിച്ചു

അടൂർ: തല ചായ്ക്കുവാൻ ഇടമില്ലാതെയും, സംരക്ഷിക്കുവാൻ ആളില്ലാതെയും വടശ്ശേരിക്കര പേഴുംപാറയിലെ വെയിറ്റിംഗ് ഷെഡിൽ അന്തിയുറങ്ങിയിരുന്ന പേഴുംപാറ വെള്ളിലാങ്ങൽ വീട്ടിൽ രാഘവൻ മകൻ വിജയ ( 71 ) നെ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 2020 ഏപ്രിൽ 25ന് അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്ത് സംരക്ഷിച്ച് വന്നിരുന്നത്.   വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയ ഇദ്ദേഹം മടങ്ങി വന്നപ്പോൾ ഇവർ വീടും സ്ഥലവുമൊക്കെ വിറ്റ് മറ്റേതോ…

കലഞ്ഞൂർ പാടം- ഇരുട്ടുതറ ലക്ഷംവീട് കോളനി:  ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു

    കലഞ്ഞൂർ പാടം- ഇരുട്ടുതറ ലക്ഷംവീട് കോളനിയുടെ ഒരു കോടി രൂപയുടെ  വികസന പ്രവർത്തികൾ  അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന വികസന സൗകര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കോളനിയിലെ റോഡുകളും വീടുകളും പൊതു കിണറും പുനരുദ്ധാരണം നടത്തുകയും ശൗചാലയ നിർമ്മാണവും  സോളാർ…

വികസനം പഠിക്കാൻ ഇരവിപേരൂരിൽ അതിഥികൾ എത്തി

വാരാണസിയിൽ നിന്ന് ഇരവിപേരൂരേക്ക്‌ ഒരു സമൃദ്ധി യാത്ര. പ്രാദേശിക വികസന മാതൃകകൾ കണ്ടുപഠിക്കാനായി ചെന്നൈ ആസ്ഥാനമായുള്ള സമൃദ്ധി മിഷൻ ആണ്‌ സംഘാടകർ. ഇതിന് മുൻപ് കാശ്മീരിൽ നിന്നുള്ള നാല്പത് അംഗങ്ങൾ ഉള്ള ടീമുമായി 2019 ൽ ഇരവിപേരൂരിൽ വന്നതായിരുന്നു ആദ്യ യാത്ര. ഇത്തവണ ഉത്തർപ്രാദേശിൽ സോഭദ്ര ജില്ലയിൽ പ്രവർത്തിക്കുന്ന ബൻവാസി സേവ ആശ്രമം ആണ്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ , മറ്റ് ജനപ്രതിനിധികൾ സന്നദ്ധ സേവകർ അടക്കം 70 അംഗങ്ങൾ ഉള്ള…

ആറ് കുടുംബങ്ങൾക്ക് ഭൂമി ദാനം നൽകിക്കൊണ്ട് ഡോ.എം.എസ്. സുനിലിന്റെ ഈ വർഷത്തെ വിഷുക്കൈനീട്ടം

  പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ വിഷുക്കൈനീട്ടമായി 6 നിർധന കുടുംബങ്ങൾക്ക് ഭൂമി ദാനമായി നൽകി. ആധാര കൈമാറ്റം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഡോ. എം. എസ്.സുനിൽ നിർവഹിച്ചു. ആറു വർഷങ്ങൾക്കു മുമ്പ് ഏലിയാമ്മ ജേക്കബ് പത്തനംതിട്ട ജില്ലയിൽ ചിറ്റാറിൽ ടീച്ചറിന് നൽകിയ 50 സെന്റ് സ്ഥലം , വീടും സ്ഥലവും ഇല്ലാതിരുന്ന 6 കുടുംബങ്ങൾക്കായി വീതിച്ച് നൽകുകയായിരുന്നു. അകാലത്തിൽ നിര്യാതനായ മാധ്യമപ്രവർത്തകൻ സുരേഷ് മല്ലശ്ശേരിയുടെ…

error: Content is protected !!