Input your search keywords and press Enter.

Monthly Archives

April 2023

മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുൻപ് മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നല്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

  കോന്നി:മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുൻപു തന്നെ മെഡിക്കൽ കോളേജിനുള്ളിലെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ എച്ച്.എൽ.എൽ ന് അഡ്വ.കെ.യു.ജനീഷ് കുമാർ നിർദ്ദേശം നല്കി.മുഖ്യമന്ത്രിയുടെ മെഡിക്കൽ കോളേജ് സന്ദർശനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് എം.എൽ.എ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നല്കിയത്. ഏപ്രിൽ 24നാണ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി മെഡിക്കൽ കോളേജിലെത്തുന്നത്. നിലവിലുള്ള മെയിൻ റോഡിൻ്റെ ടാറിംഗ് അവസാനിക്കുന്നിടം മുതൽ ആശുപത്രിക്ക് മുന്നിലൂടെ അക്കാദമിക്ക് ബ്ലോക്ക് വരെയുള്ള…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/04/2023)

പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി അങ്ങാടി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പൈപ്പ് ലൈനുകള്‍ ഉടന്‍ സ്ഥാപിച്ച് വൈകാതെ തന്നെ ജലവിതരണം ഇവിടെ കാര്യക്ഷമമാക്കാനാകും. ജല്‍ ജീവന്‍ പദ്ധതി വഴിയാണ് പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള വിതരണം നടപ്പാക്കുക. 2316 ഗാര്‍ഹിക കണക്ഷനുകളാണ് പദ്ധതി വഴി…

കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ :ആദിത്യ പൊങ്കാല ഏപ്രിൽ 24 ന്

  പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ മല ആചാര അനുഷ്ടാനത്തോടെ നടക്കും ഏപ്രിൽ 15വിഷു ദിനത്തിൽ കാട്ട് വിഭവങ്ങൾ ചേർത്തുള്ള വിഷുക്കണി ദർശനത്തോടെ പത്ത് ദിന മഹോത്സവത്തിന് ആരംഭം കുറിയ്ക്കും .മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാര അനുഷ്ടാനം താംബൂല സമർപ്പണം മലയ്ക്ക് കരിക്ക് പടേനി മഞ്ഞൾപ്പറ നാണയപ്പറ നെൽപ്പറ അടയ്ക്കാപ്പറ അവിൽപ്പറ മലർപ്പറ…

കടുവയുടെ ആക്രമണത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ഉടമകള്‍ക്ക് ധനസഹായം

  കടുവയുടെ ആക്രമണത്തില്‍ പശുക്കളെ നഷ്ടപ്പെട്ട റാന്നി പെരുനാട് ക്ഷീര കര്‍ഷകരായ റജി വളവനാല്‍, ബഥനി പുതുവേല്‍ മാമ്പ്രയില്‍ രാജന്‍ എന്നിവര്‍ക്ക് മില്‍മാ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനര്‍ ഭാസുരംഗന്‍ ധനസഹായം നല്‍കി. 25000 രൂപയും പലിശരഹിതമായി 50000 രൂപയുടെ ബാങ്ക് ലോണ്‍ ചെക്കുമാണ് കൈമാറിയത്. നെടുമണ്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. മില്‍മ എംഡി…

കുട്ടനാടൻ നെൽകൃഷി കർഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നു : കേരള ഡെമോക്രറ്റിക് പാർട്ടി (കെഡിപി)

  പത്തനംതിട്ട: കുട്ടനാടൻ നെല്‍ കർഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം എന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേ പുരക്കൽ ആവശ്യപ്പെട്ടു . ഒരേക്കർ നെൽകൃഷി ചെയ്യുന്ന കുട്ടനാടൻ കർഷകർ 28 ക്വിന്റൽ നെല്ല് അളന്നു കൊടുക്കുമ്പോൾ അത് തട്ടിപ്പാണ് എന്ന് പറയുന്ന സപ്ലൈകോയുടെ നിലപാട് പ്രതിക്ഷേധാർഹമാണ് എന്നും അത്തരം പ്രസ്താവന പിൻവലിക്കണമെന്നും കേരള ജേക്കബ് തോമസ് തെക്കേ പുരക്കൽ തിരുവല്ല…

ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ്‌ ഇന്ത്യയുടെ കലാപ്രതിഭ അവാർഡ് സന്തോഷ്‌കുന്നത്തിന്

    പാലക്കാട് : ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ്‌ ഇന്ത്യ യുടെ പത്താമത് കലാപ്രതിഭഅവാർഡ് സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ്‌കുന്നത്തിന് സമ്മാനിച്ചു. സിനിമാ രംഗത്ത് വിവിധ മേഖലയിലുള്ള പ്രവർത്തന മികവിനുള്ള അംഗീകരമാണ് അവാര്‍ഡ് എന്ന് ട്രസ്റ്റ്‌ ആചാര്യനും ചെയർമാനുമായ മൂകാംബിക സജി പോറ്റി അറിയിച്ചു. ശ്രീ മൂകാംബിക മിഷൻ പാലക്കാട്‌ പിരായിരി പുല്ലുക്കോട് അയ്യപ്പ ക്ഷേത്ര മൈതാനിയിൽ ഏപ്രിൽ 5 മുതൽ…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 13/04/2023)

സ്‌കോള്‍ കേരള: യോഗ കോഴ്സിന് അപേക്ഷ ക്ഷണിച്ചു സ്‌കോള്‍-കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ഒന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ഏപ്രില്‍ 20 വരെയും 100 രൂപ പിഴയോട് കൂടി ഏപ്രില്‍ 27 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് 12500. കോഴ്സ് ഫീസ് ഒറ്റത്തവണ ആയോ രണ്ട്…

പൊതുശുചിത്വം കൂട്ടുത്തരവാദിത്തം : ഡെപ്യൂട്ടി സ്പീക്കര്‍

പൊതു ശുചിത്വം നാം ഏവരുടെയും കൂട്ടുത്തരവാദിത്തമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മ്മല ഗ്രാമം, നിര്‍മ്മല നഗരം, നിര്‍മ്മല ജില്ല കാമ്പയിന്റെ  ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്തിലെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ശുചിത്വത്തിന് നാം ഏവരും വലിയ പ്രാധാന്യം നല്‍കുന്നു. അതേപോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പൊതുശുചിത്വവും. സമൂഹത്തെ മലീമസമാകുന്ന ഒരു പ്രവര്‍ത്തനങ്ങളിലും  ഏര്‍പ്പെടില്ലെന്ന് നാം ഓരോത്തരും ദൃഢപ്രതിജ്ഞ ചെയ്യണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.…

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 2023 വർഷത്തെ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിനാണ് തുടക്കമായത് അത്‌ലറ്റിക്സ്,  ഫുട്ബോൾ,  യോഗ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, സോഫ്റ്റ് ബോൾ, ഫെൻസിംഗ്, നീന്തൽ, കരാട്ടെ, എന്നീ ഇനങ്ങളിലായി നടക്കുന്ന ക്യാമ്പ് പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ ഹോക്കി പത്തനംതിട്ടയുടെ രക്ഷാധികാരി എഴുമറ്റൂർ രവീന്ദ്രൻ  അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ

  മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നതിനെ തുടർന്ന്,ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയയാളെ പിടികൂടി. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി വാഴത്തറയിൽ വീട്ടിൽ നിന്നും, മെഴുവേലി പത്തിശ്ശേരി പ്രദീപ്‌ ഭവനം വീട്ടിൽ താമസിക്കുന്ന തങ്കപ്പന്റെ മകൻ ഉത്തമൻ വി റ്റി (56) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. 2021 സെപ്റ്റംബർ മാസത്തിലൊരു ദിവസം, കുട്ടിയുടെ അമ്മയുടെ വീടിനു സമീപമുള്ള പ്രതിയുടെ ഭാര്യാമാതാവിന്റെ കടയിൽ വച്ചാണ് സംഭവം. സോപ്പ് വാങ്ങാനെത്തിയ…

error: Content is protected !!