Input your search keywords and press Enter.

Monthly Archives

April 2023

കാപ നിയമപ്രകാരം ജില്ലയിൽനിന്നും പുറത്താക്കി

  പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അറിയപ്പെടുന്ന റൗഡിയെ കാപ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് പെരുനാട് മാടമൺ കൊട്ടൂപ്പാറ ചരുവിൽ വീട്ടിൽ സത്യന്റെ മകൻ അരുൺ സത്യ(34)നാണ് ജില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടത്. കാപ നിയമം 15(1)(a) പ്രകാരമാണ് നടപടി. ഈ കാലയളവിൽ കോടതികാര്യങ്ങൾക്കായും, വളരെ അടുത്ത ബന്ധുക്കളുടെ മരണം,വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും ജില്ലാ പോലീസ് മേധാവിയുടെ…

പത്തനംതിട്ട ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു

  പത്തനംതിട്ട ജില്ലയില്‍ മിക്കയിടത്തും ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന താപനില 38.4 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം വെങ്കുറിഞ്ഞിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തില്‍ നിന്ന് വിഭിന്നമായി പകല്‍ താപനിലയോടൊപ്പം രാത്രി താപനിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ഉഷ്ണം അസഹീനമാക്കി. മിക്കയിടത്തും ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസ്…

കോന്നി പയ്യനാമൺ പത്തലുകുത്തിയിൽ വീടിനു മുകളിലേക്ക് ടിപ്പർ മറിഞ്ഞു

  കോന്നി പയ്യനാമൺ പത്തലുകുത്തിയിൽ ഇന്ന് പുലർച്ചെ ഉണ്ടായത് ടിപ്പർ അപകടം.പുലർച്ചെ അഞ്ചുമണിയോടെയാണ് ഈ വീടിനു മുകളിലേക്ക് ടിപ്പർ മറിഞ്ഞത്. വീട്ടുകാർ ഉറക്കത്തിലായതിനാൽ ആളപായമൊന്നും ഉണ്ടായില്ല. ഡ്രൈവറും ടിപ്പറിലുണ്ടായിരുന്നവരും സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. വീടിനു നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.…

217 സ്‌പെഷ്യൽ ട്രെയിനുകള്‍

  വേനൽ കാലം ആരംഭിച്ചതോടെ 217 സ്‌പെഷ്യൽ ട്രെയിനുകളിലായി 4,010 ട്രിപ്പുകളാണ് നടത്തുന്നത്. വിഷു തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തും. കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സെക്ടറിലാണ് സർവീസ്. ഈ മാസം 16ന് കൊച്ചുവേളിയിൽ നിന്ന് വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിൻ പുറപ്പെടുക. തിരിച്ചുള്ള ട്രെയിൻ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. സെൻട്രൽ റെയിൽവേ 10 സ്‌പെഷ്യൽ ട്രെയിനുകളിലായി 100 ട്രിപ്പുകളും ഈസ്റ്റ് സെൻട്രൽ റെയിൽവേ…

ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കുക : ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ സമയമായി

  പ്രാദേശിക ,ജില്ല ,സംസ്ഥാന രാജ്യ രാജ്യാന്തര ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ അധികാരികള്‍ ഇന്നും ശ്രമം തുടങ്ങിയില്ല . അവര്‍ വാരി വലിച്ചു ധൂര്‍ത്ത് തുടരുന്നു . സ്വന്തം പൈസ ,വീട്ടിലെ പൈസ , കുടുംബ സ്വത്തു ഉപയോഗിച്ചല്ല ഈ ധൂര്‍ത്ത് പകരം ജനം വിവിധ തലത്തില്‍ കരം അടയ്ക്കുന്ന തുക വകമാറ്റി ചിലവഴിക്കുന്നു . ഇത് അധികാര ദുര്‍ വിനിയോഗം ആണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു . ജനം നല്‍കിയ കര…

അംബേദ്കർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 14 ന് പാസ്‌പോർട്ട് ഓഫീസിന് അവധി

  2023 , ഏപ്രിൽ 14 ന് (വെള്ളിയാഴ്ച) അംബേദ്കർ ജയന്തി പ്രമാണിച്ച് കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, തൃശൂർ എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ , ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട്, നെന്മാറ, കവരത്തി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസർ അറിയിച്ചു Holiday for passport office on April 14 on the occasion of…

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു:തിരുവനന്തപുരം മുതൽ കണ്ണൂർ വരെ

  കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത് വന്ദേ ഭാരതിന്‍റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിന്‍റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത.…

കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രത്തിൽ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താം

  കോന്നി ചിറ്റൂർമുക്ക് ജംഗ്ഷനിൽ മുരുപ്പേൽ ബിൽഡിംഗിൽ താഴത്തെ നിലയിൽ പ്രവര്‍ത്തിക്കുന്ന PTA-146-ാം നമ്പർ അക്ഷയ കേന്ദ്രത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സുഗമമായി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്-9947344316…

തണ്ണിത്തോട് വെൽഫെയർ യു പി ,കോന്നി ഗവ. എൽ പി സ്കൂള്‍ എന്നിവയ്ക്ക് 43.58 ലക്ഷം രൂപ അനുവദിച്ചു

  കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് സർക്കാർ എൽപി സ്കൂളുകൾക്ക് കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തുന്നതിനായി 43.58 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ. യൂ.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തണ്ണിത്തോട് വെൽഫെയർ യൂ പി സ്കൂൾ പുനരുദ്ധാരണത്തിനായി 29.58 ലക്ഷം രൂപയും കോന്നി ഗവ. എൽ പി സ്കൂൾ പുനരുദ്ധാരണത്തിനായി 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി…

ദേശീയ പഞ്ചായത്ത് രാജ് അവാർഡ്: കേരളത്തിന് അഞ്ചു പുരസ്കാരങ്ങൾ

        2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡുകളിൽ കേരളത്തിന് 5 അവാർഡുകൾ ലഭിച്ചു. ദേശീയതലത്തിൽ 9 തീമുകളിൽ ആകെയുള്ള 27 തീമാറ്റിക്ക് അവാർഡുകളിൽ രണ്ട് ഒന്നാം റാങ്കുകളും ഒരു രണ്ടാം റാങ്കും ഒരു മൂന്നാം റാങ്കും കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾക്ക് ലഭിച്ചു. 2021-22 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.         ആലപ്പുഴ ജില്ലയിലെ ചെറുതന ഗ്രാമപഞ്ചായത്തിന് രാജ്യത്തെ ഏറ്റവും മികച്ച ശിശുസൗഹൃദ ഗ്രാമ പഞ്ചായത്തിനുള്ള ഒന്നാം…

error: Content is protected !!