Input your search keywords and press Enter.

Monthly Archives

April 2023

മഹാത്മ ജീവകാരുണ്യ പുരസ്കാരം പി.യു തോമസിനും ജനസേവന പുരസ്കാരം എം സി . അഭിലാഷിനും

  അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം ജീവകാരുണ്യം, ജനസേവനം മേഖലകളിലേക്ക് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയായിരുന്ന P ശ്രീനിവാസ് IPS ൻ്റെ (മുൻ ജില്ലാ പോലീസ് മേധാവി ) സ്മരണാർത്ഥം ഏർപ്പെടുത്തിയ മഹാത്മ ജനസേവന പുരസ്കാരം ചെങ്ങന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ് എം സി ക്കും മഹാത്മ ജനസേവന കേന്ദ്രം മുൻ വൈസ് ചെയർപേർസൺ പ്രിയദർശനയുടെ സമരണാർത്ഥമുള്ള മഹാത്മ ജീവകാരുണ്യ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (11/04/2023)

ഗതാഗത നിയന്ത്രണം കൂടല്‍-രാജഗിരി റോഡില്‍ ബി.സി. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  രാജഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കലഞ്ഞൂര്‍ മാങ്കോട് വഴിയും, മുറിഞ്ഞകല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് വഴിയും തിരിച്ച് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മലിനജലം ഓടയില്‍ ഒഴുക്കല്‍, ഹോട്ടല്‍ അടപ്പിച്ചു മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ ഉടമയ്ക്ക് പിഴചുമത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. മൈലപ്രയില്‍…

എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രദര്‍ശന വിപണ മേള പൊതുജനങ്ങള്‍ക്ക് ഉപകാര പ്രദമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വഴിയൊരുക്കണം.…

ശബരിമല: പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് നടപടി തുടങ്ങി- മുഖ്യമന്ത്രി

  ശബരിമലയുമായി ബന്ധപ്പെട്ട് പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരംഭമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയര്‍പ്പോര്‍ട്ട് നിര്‍മിക്കുന്നതിനു വേണ്ട അനുമതികള്‍ ലഭിച്ചു കഴിഞ്ഞു. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് നൂറുദിന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നാടിന്റെ…

നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി ചെറുക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കിഫ്ബിയെ ദുര്‍ബലപ്പെടുത്തി നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബജറ്റ് തുക കൊണ്ട് മാത്രം വികസനം യാഥാര്‍ഥ്യമാകാതെ വരുന്ന സമയത്ത് പരിഹാരമായാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വികസനപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. കോന്നി,…

വന സൗഹൃദസദസ് നിയമപരമായ പരിഹാരം കാണുന്ന വേദിയായി  മാറണം- അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

ജില്ലയിലെ വനാതിര്‍ത്തിയില്‍ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് നിയമപരമായ പരിഹാരം കാണുന്ന വേദിയായി വന സൗഹൃദസദസ് മാറണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഏപ്രില്‍ 23 ന് നടക്കുന്ന വനസൗഹൃദസദസിന് മുന്നോടിയായി പത്തനംതിട്ട റസ്റ്റ്ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുന്‍പില്ലാത്തവിധം സങ്കീര്‍ണവും സംഘര്‍ഷവും ആകുന്ന സാഹചര്യത്തിലാണ് വന സൗഹൃദസദസ് പ്രാധാന്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.…

മലയോര പ്രദേശങ്ങള്‍ക്കായി വിവിധ വികസന പദ്ധതികള്‍ നടപ്പാക്കും: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം എല്‍ എ

കോന്നിയിലെ തേക്കുതോടു പോലുള്ള മലയോര പ്രദേശങ്ങള്‍ക്കായി  വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.  കരിമാന്‍തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച തണ്ണിത്തോടുമൂഴി – കരിമാന്‍തോട് റോഡ് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ തണ്ണിത്തോടുമൂഴി – കരിമാന്‍തോട് റോഡ് ഉള്‍പ്പെടെ…

കോന്നി കുമ്മണ്ണൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവിന്‍റെ മാതാവ് അറസ്റ്റില്‍

  പത്തനംതിട്ട : യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തി(58)നെയാണ്, സംഭവത്തിൽ ആത്മഹത്യാപ്രേരണ തെളിഞ്ഞതിനെ തുടർന്ന് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ മാസം 24 ന് വൈകിട്ട് 6 നാണ് ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിം (29) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയത്. ചികിത്സയ്ക്കിടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്…

മലിനജലം ഓടയില്‍ ഒഴുക്കല്‍,ലൈസന്‍സ് ഇല്ല :മാത ഹോട്ടല്‍ അടപ്പിച്ചു

  മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ ഉടമയ്ക്ക് പിഴചുമത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ച്ച്മാസം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയിരുന്നു.ഒരാഴ്ചക്കകം പ്രശ്ന പരിഹാരം ഉണ്ടാകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോട്ടല്‍ ഉടമക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം ഹെല്‍ത്ത്…

കൂടല്‍-രാജഗിരി റോഡില്‍ ഗതാഗത നിയന്ത്രണം

  കൂടല്‍-രാജഗിരി റോഡില്‍ ബി.സി. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കലഞ്ഞൂര്‍ മാങ്കോട് വഴിയും, മുറിഞ്ഞകല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് വഴിയും തിരിച്ച് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു…

error: Content is protected !!