Input your search keywords and press Enter.

Monthly Archives

April 2023

കോന്നി ആനകുത്തിയില്‍ മരം ഒടിഞ്ഞു വീണു :ഓട്ടോ തകര്‍ന്നു

  കോന്നി ആനകുത്തി ജങ്ക്ഷനില്‍ മരം ഒടിഞ്ഞു വീണു .ഓട്ടോ സ്റ്റാന്‍ഡില്‍ ഉള്ള ഓട്ടോ തകര്‍ന്നു .ആളപായം ഇല്ല . നിരവധി ഓട്ടോ ഉള്ള സ്ഥലം ആണ് ആളുകള്‍ നിരവധി ഉണ്ടായിരുന്നു . മരം ഒടിഞ്ഞു വരുന്നത് കണ്ടു ആളുകള്‍ ഓടി മാറി . സ്റ്റാന്‍ഡില്‍ ഉള്ള ഓട്ടോ മുകളിലേക്ക് ആണ് മരത്തിന്‍റെ ഒരു ഭാഗം നിലം പൊത്തിയത്…

കരിമാന്‍തോട് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളി പെരുന്നാള്‍ ( 2023 ഏപ്രില്‍ 8 മുതല്‍ 16 വരെ)

  കോന്നി   കരിമാന്‍തോട് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ 2023 ഏപ്രില്‍ 8 മുതല്‍ 16 വരെ നടക്കും . 2023 ഏപ്രില്‍ 13, വ്യാഴം 5.30 പി.എം. : സന്ധ്യാനമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന കാര്‍മ്മികന്‍ : റവ. ഫാ. തോമസ് ചെറുതോട് (ഇടവക വൈദികന്‍) നവീകരണധ്യാനം നയിക്കുന്നത് : ശ്രീ. സി.ജി.തോമസ് (റിട്ട. പി.എസ്.സി. ജോയിന്റ് സെക്രട്ടറി) 2023 ഏപ്രില്‍…

ബാലസാഹിത്യകാരന്‍ കെ. വി രാമനാഥന്‍(91) അന്തരിച്ചു

  പ്രമുഖ ബാലസാഹിത്യ രചയിതാവും അധ്യാപകനുമായിരുന്ന കെ. വി രാമനാഥന്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്‍, അത്ഭുത നീരാളി, മുന്തിരിക്കുല, സ്വര്‍ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വര്‍ണമുത്ത്, രാജുവും റോണിയും, അദൃശ്യ മനുഷ്യന്‍, കളിമുറ്റം, ചെകുത്താന്മാര്‍ സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോര്‍ കഥകള്‍ (ബാലസാഹിത്യം) തുടങ്ങിയവ കൃതികളാണ്. കര്‍മകാണ്ഡം, രാഗവും താളവും എന്നീ ചെറുകഥാ സമാഹാരങ്ങളും ചുവന്ന സന്ധ്യ, പ്രവാഹങ്ങള്‍ എന്നീ…

കെപ്കോയിൽ ഫിനാൻസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ www.kepco.co.in & www.kepconews.blogspot.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭ്യമാക്കണം…

ചേർത്തല മെഗാഫുഡ് പാർക്ക് ഇന്ന് (ഏപ്രിൽ 11) നാടിന് സമർപ്പിക്കും

*മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരസും ചേർന്ന് ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകർന്ന് ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഇന്ന് (ഏപ്രിൽ 11) നാടിന് സമർപ്പിക്കും. ചേർത്തല പള്ളിപ്പുറത്ത് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പരസും സംയുക്തമായി മെഗാഫുഡ് പാർക്ക്  ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വ്യവസായ മന്ത്രി പി.…

സിപിഐ,എൻസിപി, തൃണമൂൽ കോൺഗ്രസ്സ് എന്നിവയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി

  സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്.ലോക് ജനശക്തി പാർട്ടി (രാം വിലാസ്)…

വിഷുക്കണിയുമായി തീർത്ഥം മ്യൂസിക് ആൽബം പ്രേക്ഷകരിലേക്ക്

  വ്യത്യസ്തമായ ഒരു വിഷു ആൽബം ഗാനവുമായി എത്തുകയാണ് യുവ സംവിധായകൻ സൈബിൻ ലൂക്കോസ്. തീർത്ഥം എന്ന് പേരിട്ട ഈ മ്യൂസിക് ആൽബം പ്രേക്ഷകർക്ക് ഒരു മനോഹരമായ വിഷുക്കണി ഒരുക്കിക്കൊണ്ട് മുന്നേറുന്നു. ഈഡൻ മെലഡിക്രീയേഷൻ്റെ ബാനറിൽ നിർമ്മിച്ച തീർത്ഥത്തിൻ്റെ വരികൾ പ്രശസ്ത ഗാനരചയിതാവ് ചിറ്റൂർ ഗോപിയുടേതാണ്.സംഗീതം പി.ആർ.മുരളി.ജോൺ പോൾ ആണ് ഗാനം ആലപിച്ചത്. ഒരു പ്രണയ ജോഡികളുടെ വിഷുസ്മരണകളിലൂടെയാണ് സംവിധായകൻ ഗാനം അവതരിപ്പിക്കുന്നത്. വളക്കൂട്ടം കിലുങ്ങും എന്ന് തുടങ്ങുന്ന ഗാനം…

സപ്ലൈകോ വിഷു – റംസാൻ ഫെയറുകൾ 12 മുതൽ

സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള വിഷു-റംസാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 12ന് രാവിലെ 11ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിനു സമീപം സപ്ലൈകോ സൂപ്പർ മാർക്കറ്റ് പരിസരത്ത് ഭക്ഷ്യ-പൊതുവിതരണ മന്ത്രി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. 14 ജില്ലാ ആസ്ഥാനങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുക. വിഷുവിനും…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2023)

          എന്റെ കേരളം മേള: സംഘാടക സമിതി യോഗം (ഏപ്രില്‍ 11) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം (ഏപ്രില്‍ 11) രാവിലെ 9.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരും. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഏപ്രില്‍ 11ന്  …

കഞ്ചാവുമായി അതിഥിതൊഴിലാളി പിടിയിൽ

  പത്തനംതിട്ട : താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അതിഥിതൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സിലിഗുഡിസ്വദേശി ഉസ്മാന്റെ മകൻ ദുലാൽ (34) ആണ് 360 ഗ്രാം കഞ്ചാവുമായി പന്തളം പോലീസിന്റെ പിടിയിലായത്. ഇയാൾ ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞിടെ പന്തളത്ത് കഞ്ചാവുമായി പിടിയിലായ പ്രതിയിൽ നിന്നും കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സാഹസികനീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പന്തളം…

error: Content is protected !!