Input your search keywords and press Enter.

Monthly Archives

April 2023

അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം പത്തനംതിട്ടയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സംഘാടക സമിതി രൂപീകരിച്ചു

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായ അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത പ്രധാന പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനം. അതിന്റെ ഭാഗമായി ജില്ലയില്‍ സര്‍വേ സംഘടിപ്പിച്ച്…

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു

  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും മന്ത്രിസഭ രണ്ടാം വര്‍ഷികത്തിലെ ജില്ലയിലെ ആദ്യ പരിപാടി കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് രാവിലെ 10ന് നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടിയുടെ സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കോന്നി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത്. മന്ത്രിസഭ രണ്ടാം വര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ…

ജില്ലയില്‍ ആദ്യമായി ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് പ്രമാടം പഞ്ചായത്ത്

പ്രമാടം ഗ്രാമ പഞ്ചായത്ത് 2023 – 2024 ജന്‍ഡര്‍ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍ അവതരിപ്പിച്ചു. ബജറ്റില്‍ അന്‍പതു ശതമാനത്തിലധികം തുക വനിതാക്ഷേമ, വികസന പദ്ധതികള്‍ക്ക് മാറ്റിവച്ചാണ് ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചത്. 26,92,53,309( ഇരുപത്തിയാറു കോടി തൊണ്ണുറ്റി രണ്ട് ലക്ഷത്തി അന്‍പത്തി മുവായിരത്തി മൂന്നൂറ്റി ഒന്‍പത്) രൂപ വരവും, 25,69,16,691 (ഇരുപത്തി അഞ്ച് കോടി അറുപത്തി ഒന്‍പത് ലക്ഷത്തി പതിനാറായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഒന്ന്) രൂപ ചിലവും…

എലത്തൂർ ട്രെയിൻ ആക്രമണം: പ്രതി പിടിയിൽ

  എലത്തൂർ ട്രെയിൻ ആക്രമണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായതായി സൂചന . നോയിഡ നിവാസിയാണെന്ന് അറിയുന്നു . ഷാരൂഖ്‌ സെയ്ഫിയെയാണ് പോലീസ് പിടിയിലായത് എന്ന് സൂചന…

കാറ്റിനും മഴയ്ക്കും സാധ്യത

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ, മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…

മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 160 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. സംസ്ഥാനത്തെ മുന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്എച്ച്‌സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്‌സി ചന്ദനപ്പള്ളി 90 ശതമാനം സ്‌കോറും, കൊല്ലം എഫ്എച്ച്‌സി അഴീക്കൽ 93 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, എട്ട്  സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/04/2023)

കുടുംബശ്രീ ലോഗോ, ടാഗ് ലൈന്‍ ഒരുക്കാന്‍ മത്സരം:10,000 രൂപ വീതം സമ്മാനം           തിരുവനന്തപുരം: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ്ലൈനും 10,000 രൂപ വീതമാണ് സമ്മാനം. മെയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികള്‍ക്ക് ഫലകമുള്‍പ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും.ലോഗോയും ടാഗ്ലൈനും ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം.…

സംസ്ഥാനത്തെ മികച്ച സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ക്കുള്ള അവാര്‍ഡ് പ്രിയ പി. നായര്‍ക്ക്

  സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ അവാര്‍ഡിന് കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രിയ പി നായര്‍ അര്‍ഹയായി. കഴിഞ്ഞ 10 വര്‍ഷങ്ങളിലധികമായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ്. ഭിന്നശേഷിക്കുട്ടികളുടെ വീടുകളില്‍ നടപ്പാക്കിയ ജൈവ കൃഷി പദ്ധതി, പത്താം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ അനുരൂപീകരണ പാഠ പുസ്തകം, പഠന സാമഗ്രികള്‍, കോവിഡ് കാലത്ത് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ…

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തിയ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

  ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി റദ്ദാക്കി. അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി. ട്രാൻസ്ഫർ നടപടി തെറ്റായിരുന്നുവെന്നാണ് സിഎംഡി യുടെ റിപ്പോർട്ട്. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അഖിലയെ സ്ഥലംമാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി…

ട്രെയിനില്‍ തീയിട്ട പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; തിരച്ചില്‍ വ്യാപകം

  ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തു വിട്ടു .ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.ചിത്രവും താന്‍ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു.പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യവും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്…

error: Content is protected !!