Input your search keywords and press Enter.

Monthly Archives

April 2023

ആരോഗ്യ വകുപ്പ് കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

*ജിവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധം *ഒരു ആശുപത്രിയും കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുത് സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേകമായി കിടക്കകൾ സജ്ജമാക്കണം. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ…

മതില്‍ ചാടുന്നതിനിടെ റോഡിലേക്ക് വീണ മ്ലാവ് കഴുത്തൊടിഞ്ഞു ചത്തു

  മതില്‍ എടുത്തു ചാടുന്നതിനിടെ റോഡിലേക്ക് വീണ മ്ലാവ് കഴുത്തൊടിഞ്ഞ് ചികില്‍സയിലിരിക്കേ ചത്തു. വടശേരിക്കര-ചിറ്റാര്‍ റോഡില്‍ അരീക്കക്കാവിനു അരീക്കകാവ് ഡിപ്പോയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മ്ലാവ് പരുക്കേറ്റു റോഡില്‍ കിടക്കുകയായിരുന്നു. തൊട്ടടുത്ത മതില്‍ ചാടിക്കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഗുരുതരമായി പരുക്കേറ്റ മ്ലാവിനെ റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ സഹായത്തോട് ചിറ്റാര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്…

കിടപ്പുരോഗിയായ വയോധികന് രക്ഷകരായി റാന്നി ജനമൈത്രി പോലീസ്

  പത്തനംതിട്ട: കിടപ്പുരോഗിയും പാർക്കിൻസൺ ബാധിതനും,മരുന്നിനോ ആഹാരത്തിനോ നിവൃത്തിയില്ലാതെ ദുരിതത്തിൽ കഴിഞ്ഞുവന്നതുമായ വയോധികന് പോലീസ് രക്ഷകരായി. റാന്നി അങ്ങാടി പുല്ലൂപ്രം പടിഞ്ഞാറെ കൂറ്റിൽ വീട്ടിൽ വേണുകുട്ട(62)നെ റാന്നി ജനമൈത്രി പോലീസാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്. ബി എസ് എൻ എല്ലിൽ ഫീൽഡ് വർക്കർ ആയിരുന്ന ഇദ്ദേഹം രണ്ടു മാസമായി രോഗബാധിതനായി കിടപ്പിലാണ്. കൂടെ താമസിക്കുന്ന ജയശ്രീ (58)ആയിരുന്നു കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് . ആഹാരത്തിനോ മരുന്നിനോ നിവൃത്തിയില്ലാതെ നിസ്സഹായാവസ്ഥയിലായ വേണുക്കുട്ടന്റെ സ്ഥിതി മനസിലാക്കിയ റാന്നി…

കഞ്ചാവ് വലിച്ചെറിഞ്ഞശേഷം തോട്ടിൽ ചാടിയ പ്രതിയെ പിടികൂടി

  പത്തനംതിട്ട : പോലീസ് പിടിക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം, തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതിയെ ഇന്ന് പോലീസ് പിടികൂടി. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസിയാണ് ഡാൻസാഫ് സംഘത്തിന്റെയും, തിരുവല്ല പോലീസിന്റെയും സംയുക്ത തെരച്ചിലിൽ കൊട്ടാലി പാലത്തിനടുത്തുനിന്നും പിടിയിലായത്. ഇന്നലെയാണ് പോലീസ് പിന്തുടരുന്നതറിഞ്ഞ പ്രതി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച കഞ്ചാവ് വെള്ളത്തിൽ വലിച്ചെറിഞ്ഞിട്ട് രക്ഷപ്പെട്ടത്. കവറിൽ നിന്നും…

മാലിന്യ നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ച്  വെച്ചൂച്ചിറ പഞ്ചായത്ത്

  പൊതുയിടങ്ങള്‍ മാലിന്യരഹിതമാക്കുന്നതിന് തോടുകള്‍, പൊതു ജലാശയങ്ങള്‍ ,കിണറുകള്‍ എന്നിവ വൃത്തിയാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കുടക്കയില്‍ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി കക്കുടക്കതോട് ശുചീകരിച്ചു. കുടുംബശ്രീ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍  എന്നിവരുടെ  നേതൃത്വത്തിലാണ് ജലാശയങ്ങളുടെ വീണ്ടെടുപ്പുകള്‍ നടത്തുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍  വാര്‍ഡ് അംഗങ്ങളായ  ടി.കെ.രാജന്‍, പ്രസന്ന, ഹെല്‍ത്ത്…

പരാതി പരിഹാരമാണ് ലക്ഷ്യം : ജില്ലാ കളക്ടര്‍

    സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന അദാലത്തിലൂടെ പരാതി പരിഹാരമാണ് ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വകുപ്പ് മേധാവികളുടെ പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അദാലത്തിന്റെ ലക്ഷ്യം പരാതി ശേഖരണം അല്ല. അദാലത്ത് ദിവസം കൃത്യമായ പരിഹാര നടപടി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കണം. ഏപ്രില്‍ 15 വരെ…

മാലിന്യ ശേഖരണ ബോധവത്ക്കരണത്തിനായി ജില്ലാകളക്ടര്‍ നേരിട്ടിറങ്ങി

ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കൊപ്പം മാലിന്യശേഖരണത്തിന് എത്തിയ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ വീട്ടുകാര്‍ ആദ്യമൊന്ന് ഞെട്ടി. ശനിയാഴ്ച മൈലപ്ര ആറാം വാര്‍ഡിലാണ് മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയത്. തങ്ങളുടെ കൂട്ടത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയപ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും ആവേശമായി. കേരളത്തിലെ ഖരമാലിന്യ സംസ്‌കരണരംഗത്ത് നിര്‍ണായക സാന്നിധ്യമാണ് ഹരിത കര്‍മ്മ സേന. ഉറവിടത്തില്‍ തരം തിരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം,…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 01/04/2023)

പുനര്‍ ലേലം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് പുതുവല്‍, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം എന്നീ സ്ഥലങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തുന്നതിനുള്ള അവകാശം ഏപ്രില്‍  13 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ നിന്നും  https://tender.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍:04734 246031   ആട്ടിന്‍കുട്ടികളെ വിതരണം ചെയ്തു 2022-23 വാര്‍ഷിക പദ്ധതി പ്രകാരം…

ശബരി റെയിൽ പാത പുനലൂർ വഴി നെടുമങ്ങാട് വരെ നീട്ടുവാന്‍ പരിശോധന നടത്തും

  മലയോരറെയിൽവേ കഴക്കൂട്ടം, നെടുമങ്ങാട്, പുനലൂർ, കോന്നി, എരുമേലി മലയോര റെയിൽ പാത ആവശ്യമാണെന്ന് ആറ്റിങ്ങല്‍ എം പി അഡ്വ അടൂര്‍ പ്രകാശ്‌ . ഈ ആവശ്യം ഉന്നയിച്ചു അടൂര്‍ പ്രകാശ് കേന്ദ്ര റയില്‍വേ മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു അങ്കമാലി – എരുമേലി ശബരി റെയിൽ പാത പുനലൂർ വഴി നെടുമങ്ങാട് വരെ നീട്ടണമെന്ന അടൂര്‍ പ്രകാശ്‌ എം പിയുടെ ആവശ്യത്തിന്മേൽ പരിശോധന നടത്താൻ നിർദേശം നൽകിയതായി കേന്ദ്ര റെയിൽ…

നവീകരിച്ച സൈക്യാട്രി വിഭാഗം ഉത്‌ഘാടനവും ബൈപോളാർ ദിനാചരണവും നടന്നു

  കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ നവീകരിച്ച സൈക്യാട്രി വിഭാഗം ഉത്‌ഘാടനവും ബൈപോളാർ ദിനാചരണവും നടന്നു. പ്രശസ്ത ബോഡി ബിൽഡറും മിസ്റ്റർ യൂണിവേഴ്സും ആയ ചിറ്റരേഷ് നടേശൻ നവീകരിച്ച സൈക്യാറ്ററി വിഭാഗം ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആശുപത്രി സിഇഒ ഡോക്ടർ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സൈക്യാറ്ററി വിഭാഗം മുൻ സീനിയർ റസിഡന്റ് ഡോക്ടർ എയ്ൻജൽ ജോൺസൻ പ്രശസ്ത സൈക്കോളജിസ്റ് ജോംസി, അനൂപ് രാജ്…

error: Content is protected !!