Input your search keywords and press Enter.

Monthly Archives

April 2023

അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണം:സംസ്ഥാനതല പ്രഖ്യാപനം 24ന് പത്തനംതിട്ടയില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും

സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീ കരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് വൈകുന്നേരം 3.30ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ഭക്ഷ്യ പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി…

കോവിഡ്-19: പുതിയ വിവരങ്ങൾ:12,193 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു( 22/04/2023)

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 5,602 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 67,556 പേർ.സജീവ കേസുകൾ ഇപ്പോൾ 0.15% ആണ്. രോഗമുക്തി നിരക്ക് ഇപ്പോൾ 98.66% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,827 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,83,021 ആയി.കഴിഞ്ഞ…

ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് : കേരളത്തില്‍ 7 സ്പെഷ്യൽ സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന 25ന് നിലവിൽ തീരുമാനിച്ച 9 സ്റ്റോപ്പുകൾക്ക് പുറമേ സ്പെഷ്യലായി 7 സ്പെഷ്യൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും..…

കോന്നി മെഡിക്കല്‍ കോളേജ് അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: 40 കോടിയുടെ അക്കാഡമിക് ബ്ലോക്കില്‍ വിപുലമായ സംവിധാനങ്ങള്‍

  സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും. കോന്നി…

ഇന്ത്യയിൽ ഭീകരാക്രമണം നടത്തും:അൽ ഖ്വയ്ദ

  ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഈദ് ദിന സന്ദേശത്തിലാണ് ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്നത്. അൽ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിൽ ആണ്‌ ഭീഷണി. കൊല്ലപ്പെട്ട അതീഖിനെയും അഷ്‌റഫഫിനെയും രക്തസാക്ഷികൾ എന്നാണ് മാസികയിൽ വിശേഷിപ്പിക്കുന്നത് ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും.ഏപ്രിൽ 24 ന് രാവിലെ 11:30 ന്, മധ്യപ്രദേശിലെ രേവയിൽ ദേശീയ പഞ്ചായത്തി രാജ് ദിന ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം ഏകദേശം 19,000 കോടി രൂപയുടെ പദ്ധതികല്ലിടലും സമർപ്പണവും നിർവ്വഹിക്കും . ഏപ്രിൽ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ…

ചെങ്ങന്നൂരില്‍ സ്റ്റോപ്പില്ലെങ്കിൽ വന്ദേഭാരത് തടയും: ഇതേ അവസ്ഥ ഷൊർണൂരിലും

  വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പില്ലെങ്കിൽ ട്രയിന്‍ തടയും എന്ന് ചില സംഘടനകള്‍ അറിയിച്ചു . ശബരിമല ഉള്‍പ്പെടുന്ന പ്രധാന റെയില്‍വേ സ്റ്റോപ്പ്‌ ആണ് ചെങ്ങന്നൂര്‍ .ഇവിടെ സ്റ്റോപ്പ്‌ ഇല്ലെങ്കില്‍ എവിടെയും പ്രസക്തി ഇല്ല എന്നാണ് ജനകീയ നിലപാട് . ഇതിനു ഇടയില്‍ ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകള്‍ പ്രഖ്യാപിക്കണം. ഷൊര്‍ണൂരില്‍…

നവജാത ശിശു വില്‍പന: കുഞ്ഞിനെ കേരള പോലീസ് വീണ്ടെടുത്തു

  തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തി. പണം വാങ്ങിയാണ് കുഞ്ഞിനെ വിറ്റത്. പണം നല്‍കിയ കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് നിയമപരമായ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി വീണ്ടെടുത്തു. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം.വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.…

എം ഡി എം എ യുമായി രണ്ടുകുട്ടികൾ പിടിയിൽ

  പത്തനംതിട്ട : കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പോലീസ് പിടിയിലായി. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ്  പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം എം ഡി എം എ പിടിച്ചെടുത്തു, വിൽപ്പനക്കായി വാങ്ങികൊണ്ടുവവേയാണ് പിടിയിലായത്. പോലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച്…

കോവിഡ്-19: പുതിയ വിവരങ്ങൾ; 18,756 കോവിഡ് കേസുകളുമായി കേരളം മുന്നിൽ

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 3,647 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 66,170 പേർ. സജീവ കേസുകൾ ഇപ്പോൾ 0.15% ആണ്. രോഗമുക്തി നിരക്ക് ഇപ്പോൾ 98.67% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,780 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം…

error: Content is protected !!