Input your search keywords and press Enter.

Monthly Archives

April 2023

സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

  ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പേയ്സ് എക്സ് വിക്ഷേപിച്ച സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്റെ ആദ്യ പരീക്ഷണവിക്ഷേപണം പരാജയം. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റ് പെട്ടിത്തെറിക്കുകയായിരുന്നു…

ചെറിയ പെരുന്നാൾ ശനിയാഴ്ച

  സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ തങ്ങൾ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു.ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

ക്വാറി സമരം ജനങ്ങളോടുള്ള വെല്ലുവിളി

  സംസ്ഥാനത്ത് കെട്ടിട നിർമാണ വസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടാൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാൻ കഴിയുമോ എന്ന് സർക്കാർ ആലോചിക്കുമെന്ന് വ്യവസായ, ഖനന മന്ത്രി പി. രാജീവ് വ്യക്തമാക്കി. സംസ്ഥാനത്തെ ക്വാറി ഉടമകൾ പ്രഖ്യാപിച്ച ക്വാറി അടച്ചിടൽ സമരം ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. അടിസ്ഥാനരഹിതമായ കാരണങ്ങളാണ് സമരത്തിനായി ഉന്നയിച്ചിട്ടുള്ളത്. 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ 2023 ൽ കാലാനുസൃതമായി ഭേദഗതി ചെയ്തിരുന്നു.…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/04/2023)

  വനസൗഹൃദസദസ് ഏപ്രില്‍ 23 ന് ചിറ്റാറില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കെടുക്കും വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ വനസൗഹൃദസദസില്‍ ചര്‍ച്ച ചെയ്യും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ഏപ്രില്‍ 23 ന് രാവിലെ 10ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ വനസൗഹൃദ ചര്‍ച്ച സംഘടിപ്പിക്കും. ഇതിനൊപ്പം നിവേദനങ്ങളും…

തിരുവല്ല സബ് കളക്ടറായി സഫ്‌ന നസറുദീന്‍ ചുമതലയേറ്റു

തിരുവല്ല സബ് കളക്ടറായി സഫ്‌ന നസറുദീന്‍ ചുമതലയേറ്റു. തിരുവനന്തപുരം പേയാട് സ്വദേശിനിയായ സഫ്‌ന 2020 കേരള കേഡര്‍ ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ടതാണ്. കോട്ടയം സബ് കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ സഫ്‌ന സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ സബ് കളക്ടറെ ജില്ലയിലേക്ക് സ്വാഗതം ചെയ്തു.…

അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണം: സംസ്ഥാനതല പ്രഖ്യാപനം 24ന്   മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ടയില്‍ നിര്‍വഹിക്കും    

സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീ കരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തികരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. തദ്ദേശ സ്വയം ഭരണ,…

കോന്നി മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ലോക്ക് ഏപ്രിൽ 24 തിങ്കളാഴ്ച 10 മണിക്ക് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

  കോന്നി: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ലോക്ക് ഏപ്രിൽ 24 തിങ്കളാഴ്ച 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും, ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യരും അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സ്വാഗതം ആശംസിക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ വിദ്യാഭ്യാസ…

കിണറ്റിൽ വീണ കരടിയേ മയക്ക് വെടി വെച്ചു: വെള്ളത്തില്‍ വീണ് കരടി ചത്തു

  തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. കിണറിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്ന കരടി മയക്കുവെടിയേറ്റതോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് കരടിയെ കണ്ടെത്തിയത്.തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടറാണ് കരടിയെ മയക്കുവെടി വച്ചത്. കരടിയെ പിടിച്ച് കോട്ടൂർ ഉൾവനത്തിൽ വിടാനായിരുന്നു തീരുമാനം. എന്നാൽ വെള്ളത്തിൽ മയങ്ങി വീണ കരടിക്ക് മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കരടിയെ കിണറിൽ കണ്ടെത്തുന്നത്. കരടി കിണറ്റിൽ വീഴുന്നത് ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണെന്നാണ് വിവരം.…

സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന്:മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലം

    ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.…

726 ആർട്ടിഫിഷ്യൽ ക്യാമറ : എവിടെയൊക്കെ

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ ഈ മാസം 20ന് മിഴി തുറക്കും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാനവ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന് വൈകിട്ട് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ദേശീയ,സംസ്ഥാന പാതകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ…

error: Content is protected !!