ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ എംബിഎ ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റവന്യൂ വകുപ്പിന്റെ സ്വയംഭരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് മാനേജ്മെന്റിലാകും കോഴ്സുകൾ. ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ്…
കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും ഇന്ന് (ജൂണ്‍ 1) രാവിലെ 10ന് നടക്കും. സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. കെട്ടിട സമര്‍പ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സ്കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം…
കൊച്ചി; ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് അദീബ് അഹമ്മദിനെ ചെയർമാനായി തിരഞ്ഞെടുത്തത്. യോഗത്തിൽ FICCI സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയൻ…
മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ…
എറണാകുളം: എൻ ബി പ്രൊഡക്ഷൻസിന്റെ ബാനറിൽനബിൻ നജീബ് നിര്‍മ്മിച്ച് വിഷ്ണു രാംദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് മ്യൂസിക്ക് വീഡിയോ ആണ് “ലൈഫ് ഓഫ് മെൻ”. ഇതിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. തികച്ചും വ്യത്യസ്തമായ രീതിയിൽ ആണ് ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. അനന്തകൃഷ്ണ, അനീഷ് നിലക്കാമുക്ക്, നബിൻ നജീബ്, പ്രദീപ് ചന്ദ്രൻ, ജിജിത്ത്, അരുൺ, ഷബീർ കുളമുട്ടം, ശരത്ത് എന്നിവരാണ് ഈ മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.…
സ്വകാര്യബസും സ്കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല് പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന് ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ ആയിരുന്നു ആയിരുന്നു അപകടം. പത്തനംതിട്ട-പുനലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തൂഫാന് ബസും ആരോമല്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചു വീണ യുവാവിന് മുകളിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറയുന്നു. ബസ് നിര്‍ത്തി ജീവനക്കാര്‍ നോക്കിയെങ്കിലും…
എം.ജി. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24) കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280, 8547005074), മല്ലപ്പള്ളി (8547005033), മറയൂർ (8547005072), നെടുകണ്ടം (8547005067), പയ്യപ്പാടി (പുതുപ്പള്ളി 8547005040), പീരുമേട് (04869-299373, 8547005041), തൊടുപുഴ (04862-257447,257811 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069), അയിരൂർ (04735-296833, 8921379224) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ ഡിഗ്രി…
സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം, മലയിൻകീഴ് ജി എൽ പി ബി സ്കൂളിൽ നിർവഹിക്കും. നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കുകയും ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 2023 -24 അദ്ധ്യയന വർഷത്തെ കലണ്ടർ ഗതാഗത വകുപ്പ് മന്ത്രി ആന്റണി…
ലോക പുകയില രഹിത പക്ഷാചരണം, ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. പുകയിലയുടെ ഉപഭോഗം കൊണ്ട് നേരിടേണ്ടിവരുന്ന ആരോഗ്യ പ്രത്യാഘാതങ്ങള്‍, നിഷ്ക്രിയ ധൂമപാനം, കോട്പ നിയമത്തിന്റെ പ്രസക്തി എന്നിവയെക്കുറിച്ച് ഡി.എം.ഒ സംസാരിച്ചു. നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല എന്നതാണ് ഈ വര്‍ഷത്തെ പുകയില രഹിത പക്ഷാചരണ സന്ദേശം. ജൂണ്‍ 13 വരെയാണ് പക്ഷാചരണം നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ സാമൂഹീകാരോഗ്യ…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 4 വരെ കനത്ത മഴ സാധ്യത : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു 31-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം 01-06-2023: പത്തനംതിട്ട, ഇടുക്കി 02-06-2023: പത്തനംതിട്ട, ഇടുക്കി 03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി 04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Recent Comments