സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി . നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്താൻ കഴിഞ്ഞില്ല . ഈ സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. അരുണിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് കോതനല്ലൂർ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ആതിരയ്ക്കെതിരെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്…
കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്ട്രേഷൻ ആരംഭിച്ചു. www.kasumavukrishi.org മുഖേനയും, അപേക്ഷ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തും ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസറിൽ നിന്ന് അപേക്ഷ നേരിട്ട് സ്വീകരിച്ച് പൂരിപ്പിച്ചും അയയ്ക്കാം. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും. അയയ്ക്കേണ്ട വിലാസം: ചെയർമാൻ, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്സ്, മുണ്ടയ്ക്കൽ വെസ്റ്റ്,…
ഒൻപത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 30 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം മെയ് 4 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 11 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 15 വരെ പിൻവലിക്കാം. വോട്ടെണ്ണൽ 31 ന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയിൽ അതാത് വാർഡുകളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും അവ ബാധകമാണ്. തിരുവനന്തപുരം, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഓരോ വാർഡിലും…
വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി…
കോന്നി :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം…
കോന്നി മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ 8 വയസുകാരിയെയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസമായി പൂട്ടിയിട്ടു.സിപിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു.പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി കൊണ്ടിരുന്ന ശോഭന എന്ന സ്ത്രീയാണ് ഈ ക്രൂര കൃത്യം നടത്തിയത്. ശോഭനയുടെ ഭർത്താവ് ഉണ്ണികൃഷ്ണനൊപ്പം ജയിലിൽ കിടന്ന പത്തനാപുരം സ്വദേശി അനീഷീൻ്റ ഭാര്യ ശുഭ (34) 8 വയസുള്ള മകളെയും അമ്മ എസ്തറിനെയും ആണ് കഴിഞ്ഞ…
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,459 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 40,177 പേർ.സജീവ കേസുകൾ ഇപ്പോൾ 0.09% ആണ്. മെയ് 3, 2023, രാവിലെ 8 മണിയുടെ കണക്കുകൾ പ്രകാരം, 9,014 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട്…
എന്റെ കേരളം മേള: പോസ്റ്റര്‍ പ്രകാശനം ചെയ്തു സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന സേവന മേളയുടെ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന് നല്‍കി പ്രകാശനം ചെയ്തു. 200 ശീതീകരിച്ച സ്റ്റാളുകളും ഭക്ഷ്യമേളയും സെമിനാറുകളും കലാ-സാംസ്‌കാരിക പരിപാടികളും…
ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ (എന്‍എഫ്എസ്എ) ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോന്നി/ കോഴഞ്ചേരി താലൂക്കുകള്‍ക്കായി കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്(സിഎഫ്ആര്‍ഡി) അങ്കണത്തില്‍ നിര്‍മിക്കുന്ന ഗോഡൗണിന്റെ ശിലാസ്ഥാപനം മേയ് അഞ്ചിന് രാവിലെ 10ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,…
ഗോ ഫസ്റ്റ് എയർലൈൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അഞ്ച് സർവ്വീസുകളാണ് റദ്ദാക്കിയത്. അബുദാബി, ദുബായ്, മുംബൈ സർവ്വീസുകളാണ് റദ്ദാക്കിയത്. നാളെയും മറ്റന്നാളുമുള്ള മുഴുവൻ വിമാന സർവ്വീസുകളും റദ്ദാക്കി.രണ്ട് ദിവസത്തേക്ക് സർവ്വീസുകൾ നിർത്തി.അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആണ് ഗോ ഫസ്റ്റ് എയർലൈൻ.ഇതാണോ പ്രതിസന്ധിയ്ക്ക് കാരണം എന്ന് ജനം അന്വേഷിക്കുന്നു .…
Recent Comments