Input your search keywords and press Enter.

Monthly Archives

May 2023

അമിതവണ്ണത്തിന് സൗജന്യ ചികിത്സ

             അമിതവണ്ണവും പോളിസിസ്റ്റിക് ഒവറി സിൻട്രം (PCOS) രോഗവുമുള്ള സ്ത്രീകൾക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ പഞ്ചകർമ്മ ഒ.പിയിൽ (ഒ.പി. നം.1) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സാ ലഭ്യമാണ്. 20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഫോൺ: 8075159391…

എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ദക്ഷിണ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി ചുമതലയേറ്റു

  എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ 2023 മെയ് 01 ന് ദക്ഷിണ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി (എഒസി-ഇൻ-സി) ചുമതലയേറ്റു. കഴക്കൂട്ടം സൈനിക് സ്‌കൂൾ,ദേശിയ ഡിഫൻസ് അക്കാദമി എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയായ എയർ മാർഷലിനെ ഇന്ത്യൻ വായുസേനയിൽ 1986 ജൂൺ 07നാണ് കമ്മീഷൻ ചെയ്തത്. വിവിധ തരം ഹെലികോപ്റ്ററുകളിലും ഫിക്‌സഡ് വിംഗ് വിമാനങ്ങളിലും അദ്ദേഹം 5,400 മണിക്കൂറിലധികം പറന്നിട്ടുണ്ട്. ഹെലികോപ്റ്റർ കോംബാറ്റ് ലീഡറും ടൈപ്പ് ക്വാളിഫൈഡ് ഫ്ലയിംഗ്…

ആധാറിനൊപ്പം ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ/ മൊബൈൽ നമ്പർ സ്ഥിരീകരിക്കാൻ യുഐഡിഎഐ അവസരം 

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), പൗരന്മാർക്ക് ആധാറിനൊപ്പം ചേർത്തിട്ടുള്ള അവരുടെ മൊബൈൽ നമ്പറുകളും ഇമെയിൽ ഐഡികളും പരിശോധിക്കാൻ അവസരം നൽകുന്നു. ഔദ്യോഗിക വെബ്‌സൈറ്റിൽ (https://myaadhaar.uidai.gov.in/) ‘വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ’ ഫീച്ചറിന് കീഴിലോ mAadhaar ആപ്പ് വഴിയോ ഈ സൗകര്യം ലഭിക്കും. പൗരൻമാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഈ  സംവിധാനം സഹായിക്കും. താമസക്കാരായ പൗരന്മാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ മാത്രമേ…

കോവിഡ്-19: പുതിയ വിവരങ്ങൾ: 6,379 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി( 02/05/2023)

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,180 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 44,175പേർ. സജീവ കേസുകൾ ഇപ്പോൾ 0.10% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,379 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി.രോഗമുക്തി നിരക്ക് ഇപ്പോൾ 98.72% ആണ്. കഴിഞ്ഞ…

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം  ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

     സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സ് 2023 ജൂൺ ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.  പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി  www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ…

കാര്‍ഷികവൃത്തിക്ക് ആവശ്യം യന്ത്രവല്‍കൃതസേന : മന്ത്രി പി. പ്രസാദ്

കാര്‍ഷികവൃത്തിയില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗം യന്ത്രവല്‍കൃത സേനയെന്ന് കൃഷി  മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പറക്കോട് ബ്ലോക്ക്/അടൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച  കൃഷിശ്രീ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്റര്‍ ആണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക ഇടങ്ങളില്‍  കാണുന്ന ചെല്ലി പോലെയുള്ള ജീവികളുടെ  ശല്യം, കൃഷിക്ക് ആവശ്യമായ ജോലി ചെയ്യാന്‍ ആളെ കിട്ടതാകുക തുടങ്ങി…

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: ഇന്ന് ഓറഞ്ച് അലേർട്ട് ,നാളെ മഞ്ഞ അലേർട്ട്

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 02-05-2023: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 02-05-2023: തിരുവനന്തപുരം,…

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഐരവൺ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും കോന്നി കുമ്മണ്ണൂർ മുളന്തറയിൽനടന്നു. പരിപാടികളുടെ ഉത്ഘാടനം കോന്നി എസ് എച്ച് ഒ സി. ദേവരാജൻ നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് റഷീദ് മുളന്തറ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സാമൂഹിക പ്രവർത്തക ഡോക്ടർ എം എസ് സുനിൽ മുഖ്യാഥിയായി പങ്കെടുത്തു. ജില്ലാ സെക്രട്ടറി പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി മഹിളാ വിങ്ങ് താലൂക്ക് പ്രസിഡണ്ട് ഉഷ എസ് നായർ ,…

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

  തിരൂർ : മലയാളസർവകലാശാലയിൽ 2023-24 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈത്യക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ-വിവർത്തനപഠനം എന്നീ എം.എ. കോഴ്സുകളിലേക്കും, എം.എ./ എം.എസ്സി പരിസ്ഥിതിപഠനം കോഴ്സുകളിലേക്കും മെയ് 31 ന് അകം അപേക്ഷ സമർപ്പിക്കണം. തിരൂർ മലയാളസർവകലാശാല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽവെച്ച് പ്രവേശന…

കോന്നി ആനക്കൂടിന് ബലക്ഷയം ഉണ്ട് : പുതുക്കി പണിയണം

  കോന്നി ആനക്കൂടിന് ബലക്ഷയം സംഭവിക്കാന്‍ സാഹചര്യം ഉണ്ടെന്നും പുതുക്കി പണിയാന്‍ ഉള്ള നടപടി ആവശ്യം ആണ് എന്നും വനം വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ അക്കം ഇട്ടു നിരത്തി പറയുന്നു .   അരിക്കൊമ്പന്‍ എന്ന ആനയെ മയക്കു വെടി വെച്ച് പിടിച്ചാല്‍ ആദ്യം കൊണ്ട് വരേണ്ട സ്ഥലം ആയിരുന്നു കോന്നി ആനക്കൂട് . അതിനു മുന്നേ വനം വകുപ്പ് കൂടിന്‍റെ ബലം നോക്കി .പക്ഷെ ബലക്ഷയം ഉണ്ടെന്നു…

error: Content is protected !!