Input your search keywords and press Enter.

Monthly Archives

May 2023

മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ്

  സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും.  വോട്ടെണ്ണൽ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. 9 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. …

കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന് പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36 ഇനം സ്റ്റേജ് പരിപാടികളിലും 19 ല്‍ പരം സ്റ്റേജ് ഇതര പരിപാടികളിലും 300 ഓളം കാലാകാരികള്‍ മാറ്റുരച്ചു. ജില്ലയിലെ 58…

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

  പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ ദര്‍ശനം ചെയ്യുന്ന നന്ദിയോട് കൂടിയ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നേരത്തെ സ്ഥാപിച്ചു. അദ്ദേഹം വിളക്കില്‍ ദീപം തെളിക്കുകയും ചെങ്കോലില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തില്‍ അനശ്വരമായ ചില നിമിഷങ്ങള്‍ ഉണ്ടാകുമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചില തീയതികള്‍ കാലത്തിന്റെ മുഖത്ത് അനശ്വരമായ ഒപ്പായി മാറുമെന്ന് ചൂണ്ടിക്കാട്ടിയ…

അച്ചന്‍കോവിലാറ്റിലെ കോന്നി വെട്ടൂര്‍ കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

അച്ചന്‍കോവിലാറ്റിലെ വെട്ടൂര്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിരാജ്, ഋഷി അജിത്ത്  എന്നിവരാണ് മുങ്ങിമരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് ആറ്റില്‍  കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍.   നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി .തുടര്‍ന്ന് ഫയർഫോഴ്സ് സ്കൂബാ ടീം കുട്ടികളെ മുങ്ങി എടുത്തു . കോന്നി മെഡിക്കെയര്‍ ആംബുലന്‍സിലും  ഫയർഫോഴ്സ് ആംബുലന്‍സിലും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും    ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു മഹാ വിഷ്ണു  ക്ഷേത്രത്തിന് താഴെ അച്ചന്‍…

പുതിയ പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

  970 കോടി രൂപ ചെലവിലാണ് നാലുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് ആണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്, ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഇന്നത്തെ കെട്ടിടം 1927 ൽ പൂർത്തിയായി, ഇത് ഏകദേശം 100 വർഷം പഴക്കമുള്ളതാണ്. സ്ഥലമില്ലായ്മയും നവീകരിക്കേണ്ടതിന്റെ ആവശ്യകതയുമാണ് പുതിയ പാർലമെന്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന കാരണമായി പ്രസ്താവിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന…

വള്ളിക്കോട്:തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചു

  വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമ പദ്ധതി പ്രകാരമുള്ള തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സോജി.പി.ജോണ്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍. എം.പി. ജോസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ എസ്. ഗീതാകുമാരി, വാര്‍ഡ് അംഗങ്ങളായ പത്മാ ബാലന്‍, എ.വി.സുധാകരന്‍, ആന്‍സി വര്‍ഗീസ്, ജെ.ജയശ്രീ, ജി.ലക്ഷ്മി, ലിസ്റ്റി ജോണ്‍സണ്‍,…

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

  നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണം: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളിലേക്ക് നടപ്പാലം അനുവദിച്ചു നെല്‍കര്‍ഷകര്‍ക്കുള്ള നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. തുക വിതരണം ചെയ്യുന്ന കാര്യത്തില്‍ കാലതാമസം നേരിടാന്‍…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/05/2023)

  പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ ആറിന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. ഗതാഗത നിയന്ത്രണം കുരമ്പാല-പൂഴിക്കാട്-മുട്ടാര്‍-വലക്കടവ് റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍…

എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

  കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും 2023-24 സാമ്പത്തിക വര്‍ഷം ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്പെഷ്യാലിറ്റി സേവനങ്ങള്‍ താലൂക്ക് തലം മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ക്കായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കേരളത്തെ ഹെല്‍ത്ത്…

കോന്നിയില്‍ എന്‍ട്രി ഹോമിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു

ഏത് സമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീ ശാക്തീകരണം: മന്ത്രി വീണാ ജോര്‍ജ് ഏതു സമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീകളുടെ മുന്നേറ്റവും സ്ത്രീ ശാക്തീകരണവുമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ടി.വി.എം ആശുപത്രി…

error: Content is protected !!