Input your search keywords and press Enter.

Monthly Archives

June 2023

പി ചിത്രൻ നമ്പൂതിരിപ്പാട്( 103 )അന്തരിച്ചു

  പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ പണ്ഡിതനുമായ പി ചിത്രൻ നമ്പൂതിരിപ്പാട്( 103 )അന്തരിച്ചു. വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു തൃശൂർ ചെമ്പൂക്കാവിലെ വസതിയിലായിരുന്നു അന്ത്യം. വൈകിട്ട് 4:00 മണിക്ക് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ സംസ്കാരം നടക്കും 1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് പി ചിത്രൻ നമ്പൂതിരി ജനിച്ചത്. തന്റെ പതിനാലാം വയസിൽ പന്തിഭോജനത്തിൽ പങ്കെടുത്തു. തൃശ്ശൂരിലെ സെന്റ് തോമസ് കോളജിൽ നിന്നും ഇന്റർമീഡിയറ്റ്…

കോന്നി സെൻട്രൽ ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റും ഡിവയിഡറും നീക്കിയാല്‍ സമരം : കോൺഗ്രസ്‌

  കോന്നി :- സെൻട്രൽ ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റും ഡിവയിഡറും, കെ എസ് ടി പി റോഡ് പണിയുടെ മറവിൽ മാറ്റുവാനുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി ആരോപിച്ചു. 2017 ൽ അടൂർ പ്രകാശ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളും കോളേജുകളും, നിരവധി സർക്കാർ സ്ഥാപനങ്ങളും,…

‘ബലിപെരുന്നാൾ’ : സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി

  ബലിപെരുന്നാൾ സംസ്ഥാനത്ത് രണ്ട് ദിവസം അവധി. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നൽകണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28,29 തീയതികളിൽ സംസ്ഥാനത്ത്…

സൗഹൃദവേദിയുടെ നേതൃത്വത്തിൽ പ്രകാശ് ജോർജ്ജിന്റെ അനുസ്മരണം നടന്നു

  പത്തനംതിട്ട : പ്രമുഖ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന പ്രകാശ് ജോർജ്ജിന്റെ അനുസ്മരണം ശാന്തി റസിഡൻസിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ നടന്നു .   റവന്യൂജില്ലസ്കൂൾകലോൽസവത്തിൽ ഗിത്താറിന് എ.ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പ്രകാശ് ജോർജ്ജിന്റെ പേരിൽ പുരസ്ക്കാരം നൽകാൻ യോഗം തീരുമാനിച്ചു.   കൺവീനർ സലിം പി. ചാക്കോ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ചെറിയാൻ വർഗ്ഗീസ് സാരംഗ് , വർഗ്ഗീസ് ബി.…

കുമ്മണ്ണൂർ എസ്.എൻ .ഡി. പി ശാഖയുടെ നേതൃത്വത്തിൽ കുട്ടികളെ അനുമോദിച്ചു

  കുമ്മണ്ണൂർ എസ്.എൻ .ഡി. പി ശാഖയുടെ(4677) നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖയിലെ കുട്ടികളെ അനുമോദിച്ചു .പത്തനംതിട്ട എസ് എൻ ഡി. പി യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ യോഗം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് തോപ്പിൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുമ്മണ്ണൂർ സ്വാഗതം ആശംസിച്ചു . എസ് എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ.ടി.പി. സുന്ദരേശൻ…

നാടക, ചലച്ചിത്ര നടൻ സി.വി ദേവ് (83) അന്തരിച്ചു

  നാടക, ചലച്ചിത്ര നടൻ സി.വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.പ്രശസ്തമായ നാടകങ്ങളിലും നൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്. ഒരാൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരം​ഗത്ത് തുടക്കം കുറിക്കുന്നത്. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയ’ത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ”ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.…

ഓണത്തെ വരവേല്‍ക്കാന്‍ പൂ കൃഷി ആരംഭിച്ച് പന്തളം തെക്കേക്കര

  കാര്‍ഷിക ഗ്രാമമായ പന്തളം തെക്കേക്കര ഓണത്തെ വരവേല്‍ക്കാന്‍ പൂ കൃഷി ആരംഭിച്ചു. പൂക്കള്‍ നിറയും ഗ്രാമം പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. മൂന്ന് ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. വാടാമല്ലി, ജെണ്ടുമല്ലി, സീനിയ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഓണക്കാലത്തു വ്യാപകമായി ജെണ്ടുമല്ലി കൃഷി ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്തു തീരുമാനിച്ചിരുന്നു. ഈ പദ്ധതിക്കായി ഫണ്ട് വകയിരുത്തിയതായും പ്രസിഡന്റ് പറഞ്ഞു.എല്ലാ വാര്‍ഡിലെയും ജനങ്ങള്‍ ഏറ്റെടുത്ത കൃഷിക്ക് പഞ്ചായത്തിലെ…

ഏനാദിമംഗലം ഗവ. എൽ പി സ്കൂളിലെ പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്തു

  എനാദിമംഗലം ഗവ. എൽ പി സ്കൂളിനു ഇനി പുതിയ മുഖം.എനാദിമംഗലംഗവ. എൽ പി സ്കൂളിലെ പ്രീ സ്കൂൾ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.പ്രീ സ്കൂളിൽ മനോഹരമായ ചിത്രങ്ങളും, നിർമിതികളും ഉൾപെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിട്ടള്ളത്. പുതിയ പ്രീ സ്കൂൾ പാഠ്യപദ്ധതി അനുസരിച്ചു തയ്യാറാക്കിയ 13…

കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കുന്നതിന് ഉത്പാദനമേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

  സംസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കുന്നതിന് ഉത്പാദനമേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം മല്ലപ്പള്ളി ഈസ്റ്റ് ഹോളി ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആകെ വൈദ്യുതിയുടെ 30% മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉത്പാദന മേഖലയില്‍ ശ്രദ്ധേയമായ നീക്കം നടത്തി.…

കോന്നി വകയാറില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു : സ്കൂട്ടര്‍ യാത്രികന് പരിക്ക്

  കോന്നി വകയാര്‍ എട്ടാം കുറ്റിയ്ക്ക് സമീപം വളവില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു . സ്കൂട്ടര്‍ യാത്രികനായ എഴുകോണ്‍ നിവാസിയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു . കോന്നിയിലെ ഒരു വീട്ടില്‍ മരണാനന്തര കാര്യങ്ങള്‍ക്ക് വന്നിട്ട് തിരിച്ചു പോകും വഴിയാണ് അപകടം ഉണ്ടായത് . പരിക്കേറ്റ ആളിനെ പഞ്ചായത്ത് മെമ്പര്‍ അനി സാബുവിന്‍റെ നേതൃത്വത്തില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു . പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി…

error: Content is protected !!