Input your search keywords and press Enter.

Monthly Archives

August 2023

ആദിത്യ-എൽ1: വിക്ഷേപണം 2023 സെപ്റ്റംബർ 2ന് രാവിലെ 11:50ന്

konnivartha.com: സൂര്യനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനു ഇന്ത്യയുടെ ആദ്യ വിക്ഷേപണ വാഹനം ആദിത്യ-എൽ1 സെപ്റ്റംബർ 2ന് വിക്ഷേപിക്കും , വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .ലോഞ്ച് റിഹേഴ്സൽ – വാഹനത്തിന്‍റെ ആന്തരിക പരിശോധനകൾ പൂർത്തിയായി. സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ്…

വിക്രം ലാന്‍ഡറിന്‍റെ ചിത്രം പ്രഗ്യാന്‍ റോവര്‍ പകര്‍ത്തി

  ചന്ദ്രോപരിതലത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തി പ്രഗ്യാന്‍ റോവര്‍. ബുധനാഴ്ച രാവിലെയാണ് പ്രഗ്യാന്‍ റോവറിലെ നാവിഗേഷന്‍ ക്യാമറ മാതൃപേടകമായ വിക്രം ലാന്‍ഡറിന്റെ ചിത്രമെടുത്തത്. ‘ഇമേജ് ഓഫ് ദ മിഷൻ’ എന്ന വിശേഷണത്തോടെയാണ് ഇസ്‌റോ (ISRO) ചിത്രം എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.റോവറിന്റെ ഉള്ളിലുള്ള നാവിഗേഷന്‍ ക്യാമറയാണ് ‘ദൗത്യത്തിന്റെ ചിത്രം’ ഒപ്പിയെടുത്തത്.ബെംഗളരുവിലെ ലാബോറട്ടറി ഫോര്‍ ഇലക്ട്രോ-ഒപ്ടിക്‌സ് സിസ്റ്റംസ് ആണ് ചന്ദ്രയാന്‍ 3-നുവേണ്ടി നാവിഗേഷന്‍ ക്യാമറകള്‍ വികസിപ്പിച്ചത്.…

കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ:ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും

  കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും.ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്.കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്.…

കഞ്ചാവ് കടത്താൻ ന്യൂതന മാർഗ്ഗം : ബിസ്‌കറ്റ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ്

  കഞ്ചാവ് കടത്താൻ ന്യൂതന മാർഗ്ഗം. ബിസ്‌കറ്റ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ്. പാലക്കാട് എക്സൈസ് സർക്കിൾ, ആർ.പി.എഫ് സി.ഐ.ബി എന്നീ സംഘങ്ങളുടെ സംയുക്ത പരിശോധനയിലാണ് ദൻബാദ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ടുമെൻറിൽ ലഗേജ് റാക്കിൽ ഷോൾഡർ ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്നപ്പോൾ ബിസ്കറ്റ് പാക്കറ്റുകൾ കണ്ടെത്തി. എന്നാൽ ബിസ്കറ്റ് കവറുകൾ സ്റ്റാപ്ലർ ഉപയോഗിച്ച് അടച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ സംശയം തോന്നി തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 3.9 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. എക്സൈസ്…

പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചു

  പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു .ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. രാജ്യത്തെ സാധാരണക്കാരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം…

ചന്ദ്രനിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3

  ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ഇതുവരെ ആരും എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ചന്ദ്രയാന്‍-3 സ്ഥിരീകരിച്ചു. അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി. പ്രഗ്യാന്‍ റോവറിലെ LIBS ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഓക്‌സിജന്‍, കാത്സ്യം, അയണ്‍ എന്നിവയുടെ സാന്നിധ്യവും ചന്ദ്രയാന്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്‍ ഉണ്ടായെന്ന് പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍…

116 കോടിയുടെ മദ്യ വിൽപ്പന

  ഉത്രാട ദിനത്തില്‍ കേരളത്തിൽ ബെവ്കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം 112 കോടിയുടെ മദ്യവിൽപനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിരിക്കുന്നത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്.ബെവ്കോയുടെ…

ഗൗളി ഊട്ട് നടത്തി തിരുവോണം വരവേറ്റു

അരിപ്പൊടി കലക്കി കയ്യില്‍ പതിപ്പിച്ച് വീടിന്‍റെ നാല് മൂലയിലും തൂകി പല്ലികള്‍ക്കും ,ഉറുമ്പുകള്‍ക്കും ഊട്ട് നല്‍കി മലയാളികള്‍ തിരുവോണം വരവേറ്റു . ഇത് ആചാരം അനുഷ്ടാനം . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള രീതി . അരിമാവ് കയ്യില്‍ മുക്കി വീടിന്‍റെ നാല് ചുമരിലും ഒഴുക്കും . അരിമാവ് ഭക്ഷിക്കാന്‍ ഉറുമ്പും , പല്ലിയും വരും .അവര്‍ക്ക് ഊട്ട് നല്‍കുന്ന ചടങ്ങ് ആണ് ആദ്യം . പിന്നീട് മാത്രം മനുക്ഷ്യകുലം ഓണം…

അവധി ലാക്കാക്കി അനധികൃത കെട്ടിട നിര്‍മ്മാണം തകൃതി : ഇരട്ടിക്കൂലി നല്‍കി രാത്രിയിലും നിര്‍മ്മാണം

  ഓണം അവധി ലക്ഷ്യമാക്കി കോന്നിയടക്കം കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നു . മിക്ക സ്ഥലങ്ങളിലും റോഡിനോട് അനുബന്ധിച്ചുള്ള കച്ചവട സ്ഥാപന കെട്ടിടങ്ങള്‍ ആണ് പുതുക്കി പണിയുന്നത് . പഴയ കെട്ടിടങ്ങളുടെ ഷട്ടര്‍ താഴ്ത്തി ഇട്ടു പുറകില്‍ വലിയ രീതിയില്‍ നിര്‍മ്മാണം നടക്കുന്നു . പഞ്ചായത്ത് പെര്‍മിറ്റ്‌ ഇല്ലാതെ ആണ് നിര്‍മ്മാണം . അധികാരികളുടെ മൌന അനുവാദം ഉണ്ട് . കെട്ടിടം പണി പൂര്‍ത്തിയായാല്‍ പരാതി…

error: Content is protected !!