Input your search keywords and press Enter.

Monthly Archives

August 2023

മുന്നില്‍ വലിയ ഗര്‍ത്തം: റോവറിന്‍റെ സഞ്ചാരപാത മാറ്റി

  ചന്ദ്രയാന്‍-3 പേടകത്തിലെ വിക്രം ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തി.റോവറിന്‍റെ സഞ്ചാരപാത ഐ എസ് ആര്‍ ഒ മാറ്റി. റോവറിലെ നാവിഗേഷന്‍ ക്യാമറ വഴിയാണ് ചിത്രങ്ങള്‍ ലഭിച്ചത്. മൂന്നു മീറ്റര്‍ അകലെയാണ് ഗര്‍ത്തം കണ്ടെത്തിയത്. നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണിതെന്ന് ഐ.എസ്.ആര്‍.ഒ കണ്ടെത്തി . അടിയന്തിര സന്ദേശത്തിലൂടെ വഴി മാറി സഞ്ചരിക്കാന്‍ റോവറിന് നിര്‍ദേശം നല്‍കി . പുതിയ പാതയിലൂടെ റോവര്‍ സുരക്ഷിതമായി നീങ്ങുന്നു .…

ഗുരുമഹാത്മ അയ്യൻകാളി ജയന്തി ആഘോഷം നടന്നു

  ഗുരുമഹാത്മ അയ്യൻകാളി ജയന്തി ആഘോഷംകെ പി ഡി എം എസ് സീതത്തോട് ധർമ്മസഭാ യോഗം നേതൃത്വത്തിൽ സീതക്കുഴി കമ്യൂണിറ്റി ഹാളിൽ നടത്തി . പ്രസിഡന്റ് രാജേഷ് കെ എസ് അദ്ധ്യക്ഷനായി. കോന്നി താലൂക്ക് സെക്രട്ടറി പി ആര്‍ പുരുഷൻ യോഗം ഉത്ഘാടനം ചെയ്തു. കോന്നി താലൂക്ക് വർക്കിങ് സെക്രട്ടറി പി ആര്‍ മഹേഷ് മുഖ്യപ്രഭാഷണം നടത്തി.പ്രകാശ് പി കെ , സീതത്തോട് ധർമ്മസഭാട്രഷറർ ഉല്ലാസ് ഇ എസ് എന്നിവര്‍…

സർവീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ

  സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ. കമ്മിഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് കണ്ടെടുത്തിരുന്നു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലാണ് സംഭവം. ഇവിടുത്തെ ഡെപ്യൂട്ടി ജില്ലാ ആരോഗ്യവിദ്യാഭ്യാസ ഓഫീസറായിരുന്ന ടി.സി. ജയരാജിന്റെ സർവ്വീസ് ബുക്ക് 2000 ൽ ഏജീസ് ഓഫീസിലേക്ക് അയച്ചത് തിരിച്ചു കിട്ടിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം അദ്ദേഹത്തിന്റെ വാർഷിക…

രാഷ്ട്രത്തിന് ഉപരാഷ്ട്രപതിയുടെ ഓണ സന്ദേശം

  നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഓണത്തിന്റെ സന്തോഷകരമായ അവസരത്തിൽ ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണം.ഇത് സമൂഹത്തെ പാരമ്പര്യങ്ങളുടെ നൂലിഴകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മഹാബലി ചക്രവർത്തിയുടെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം, പരോപകാരത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. നമ്മുടെ കർഷക സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തെ ആദരിക്കുന്നതിനും പ്രകൃതി മാതാവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സന്ദർഭം കൂടിയാണിത്. ഓണത്തിന്റെ…

സൂര്യനിലേക്ക് കുതിക്കാൻ ആദിത്യ എല്‍ 1; വിക്ഷേപണം ശനിയാഴ്ച

  സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. ഈ ശനിയാഴ്ച പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.   ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടൻ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയർമാനും സൂചന നൽകിയിരുന്നു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് ശേഷം നടത്തിയ അഭിസംബോധനയിലും ഇസ്രോ ചെയർമാൻ…

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

  നീരജ് ചോപ്ര ചരിത്രം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ നേടി നീരജ്.88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്…

ചന്ദ്രോപരിതലത്തിലെ ആദ്യ പരിശോധനാഫലം ഐ എസ് ആര്‍ ഒ പുറത്തുവിട്ടു

ചന്ദ്രോപരിതലത്തിലെ ആദ്യ പരിശോധനാഫലം ഐ എസ് ആര്‍ ഒ പുറത്തുവിട്ടുഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ നടത്തിയ ആദ്യ പരിശോധനാഫലംഐ എസ് ആര്‍ ഒ പുറത്തുവിട്ടു . ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാന്‍ വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച പേലോഡായ ചാസ്‌തെ (ChaSTE) നടത്തിയ ആദ്യ നിരീക്ഷണഫലങ്ങളാണ് ലഭിച്ചുതുടങ്ങിയത്. ചന്ദ്രന്റെ ഉപരിതലത്തിലും 80 മില്ലിമീറ്റര്‍ വരെ ആഴത്തിലും താപനിലയില്‍ വലിയ വ്യത്യാസമുള്ളതായി ചന്ദ്രോപരിതലം കുഴിച്ച് ചാസ്‌തെ നടത്തിയ പഠനത്തില്‍ പറയുന്നു . ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍നിന്ന്…

എസ്.എന്‍.എം.സി വാഷിംഗ്‌ടൺ ഡിസി, ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി

  വാഷിംഗ്‌ടൺ ഡി.സി: വാഷിംഗ്‌ടൺ ഡി.സിയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ, 169 -മത് ഗുരുദേവ ജയന്തിയും, ഈ വർഷത്തെ ഓണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു. വെർജീനിയയിലെ പ്രസിദ്ധമായ ദുർഗ്ഗ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകളിൽ, ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരുന്നു. മിനി അനിരുദ്ധൻ ഭക്തിനിർഭരമായി ആലപിച്ച ദൈവദശകം പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടികൾ, സ്വാമിജിയുടെ വിജ്ഞാനപ്രദമായ പ്രഭാഷണം, കുടുംബാംഗങ്ങൾ…

ഇരവിപേരൂർ ദേശത്തിന്റെ പൂരാടം കൊടുക്കൽ ഇന്നായിരുന്നു

  ഇരവിപേരൂർ : ദേശത്തെ അതിപ്രാചീന ഇല്ലമായ വള്ളംകുളം പച്ചംകുളത്തില്ലത്ത് പൂരാടം കൊടുക്കൽ ചടങ്ങിനായി ഇന്ന് അതിരാവിലെ മുതൽ തന്നെ ഒരുക്കങ്ങളായി.മുറ്റമടിച്ചു വൃത്തിയാക്കി അത്തപ്പൂക്കളം ഒരുക്കുന്ന തിരക്കിലായി സ്ത്രീജനങ്ങളായ കുടുംബാംഗങ്ങൾ. അതോടൊപ്പം തന്നെ പുരാതന ഇല്ലം പൊളിച്ചു പണിതപ്പോൾ നിലനിർത്തിയ അറയും, നിലവറക്കും മുന്നിൽ ശിവ പൂജകൾ അർപ്പിക്കുന്നതിനും തുടക്കമായി. ദാനധർമത്തിന് പ്രധാന്യം നൽകി ഈ നാട്ടിൽ ഓണക്കാലത്ത് നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ചടങ്ങാണ് പൂരാടം കൊടുക്കൽ . ഈ ദേശത്ത്…

കല്ലേലി കാവില്‍ ഉത്രാടപ്പൂയലും തിരുവോണ സദ്യയും നടക്കും

  കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ( 2023 ആഗസ്റ്റ്‌ 28 തിങ്കള്‍) ഉത്രാടപ്പൂയല്‍ ,അപ്പൂപ്പന് തിരു : അമൃതേത്ത് ,ഉത്രാട സദ്യ എന്നിവ നടക്കും . തിരുവോണ സദ്യയും ഉണ്ടാകും . ( 2023 ആഗസ്റ്റ്‌ 28 തിങ്കള്‍) രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം രാവിലെ 7 മണിയ്ക്ക് പ്രകൃതി സംരക്ഷണ പൂജയും മലയ്ക്ക് കരിക്ക്…

error: Content is protected !!