ഇത്തവണ തുലാവർഷം 2023 ( ഒക്ടോബർ – ഡിസംബർ ) സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒക്ടോബർ മാസത്തിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യത. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നായിരുന്നു 2023 ലെ കാലവർഷം. ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 34% മഴകുറവാണ് രേഖപ്പെടുത്തിയത്.…
ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ട് മരണം. ഊട്ടിയിൽ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന. തെങ്കാശി ജില്ലയിലെ കടയം, ആൾവാർകുറിശ്ശി സ്വദേശികളാണ് ബസ്സിലുണ്ടായിരുന്നത്. മരപ്പാലത്തിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ബസ്സ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണ് മരിച്ച അഞ്ചുപേർ. ബസിൽ 55 പേരുണ്ടായിരുന്നു.…
രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ…
ഹൈക്കോടതിയിൽ വാച്ച്മാൻ കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയം അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ…
ജോബ് എക്‌സ്‌പോ 2023 നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായി നാളെ (2023 ഒക്ടോബർ 01) തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിൽ ജോബ് എക്‌സ്‌പോ 2023 സംഘടിപ്പിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ 10 മണിക്ക് പരിപാടി ഉദ്‌ഘാടനം ചെയ്യും. 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കും. കേന്ദ്ര ഗവൺമെന്റിന്റെ…
നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി ‘കേരളീയ’ത്തിന്റെ വമ്പൻ സംസ്‌കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള സമ്പൂർണ കലാവിരുന്ന് അരങ്ങേറുക. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വൈവിധ്യമാർന്ന സാംസ്‌കാരിക-കലാ വിരുന്നാണ് കേരളീയത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒൻപതു തീമുകളിലായായി അവതരിപ്പിക്കുന്ന കലാപരിപാടികൾ നവംബർ ഏഴിന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാഷോയോടെ സമാപിക്കും.…
അന്താരാഷ്ട്ര വയോജന ദിനാഘോഷം സമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാഘോഷം ജില്ലാതല പരിപാടികള്‍ (ഒക്ടോബര്‍ ഒന്നിന്) രാവിലെ 10 ന് കൊടുമണ്‍ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തില്‍ നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി…
പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വായിച്ചു വളരുക ക്വിസ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ പന്തളം തോട്ടക്കോണം ഗവ എച്ച്എസ്എസിലെ ദേവിക സുരേഷിനും കലഞ്ഞൂര്‍ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജനും ജില്ലാ പഞ്ചായത്തിന്റെ ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഇരുവരേയും ആദരിച്ചു. വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ.നസീര്‍, വൈസ് പ്രസിഡന്റ്…
പദ്ധതി ഡിസംബറില്‍ ആരംഭിക്കും പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പിടലിനെ തുടര്‍ന്ന് കരാറുകാരന്റെ അനാസ്ഥ മൂലം താറുമാറായ റോഡ് എത്രയും വേഗത്തില്‍ സഞ്ചാരയോഗ്യമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ അബാന്‍ വരെ പൂര്‍ത്തീകരിച്ചതായി…
തിരുവനന്തപുരം :മനുഷ്യന്‍റെ ജീവിതപ്രശ്നമായ അക്ഷയ ജനസേവന പ്രസ്ഥാനം സംരക്ഷിക്കാൻ സർക്കാർ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അക്ഷയ ക്ഷയിക്കാതെ നിലനിർത്താൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും മുൻ എം പി യും സി പി ഐ ഉന്നത നേതാവുമായ പന്ന്യൻ രവീന്ദ്രൻ . 30000 കുടുംബങ്ങളുടെ പ്രശ്നമാണ്. പൊതുസേവനത്തിന് സർക്കാരിന്റെ ഡിജിറ്റൽ മുഖമായ അക്ഷയയുടെ സംരംഭകർ നിലനില്പിനായി പൊരുതുന്നത് അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്‌സ് -ഫേസ് നേതൃത്വത്തിൽ…
Recent Comments