Input your search keywords and press Enter.

Monthly Archives

September 2023

കോന്നി പഞ്ചായത്ത് ഫെസിലിറ്റെറ്റർമാർക്കുള്ള പരിശീലനവും,നീർത്തട സമഗ്രപദ്ധതി യോഗവും, ഗ്രാമസഭയുംനടന്നു

  കോന്നി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നേതൃത്വത്തിൽ 2024-25 സാമ്പത്തിക വർഷ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഫെസിലിറ്റെറ്റർമാർക്കുള്ള പരിശീലനവും,നീർത്തട സമഗ്രപദ്ധതി യോഗവും, ഗ്രാമസഭയും നടന്നു കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. നിയമങ്ങൾ ഉൾപ്പടെ മാറി വരുന്ന സാഹചര്യത്തിൽ കേരഗ്രാമം ഉൾപ്പടെ ഫല വൃക്ഷ തൈ ഉത്പാദനവും മാലിന്യ നിർമാർജനത്തിന് ഊന്നൽ നൽകി പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു…

കോന്നി കൊക്കാത്തോട് വനത്തിൽ നിന്നും നായാട്ട് സംഘം പിടിയില്‍

    കോന്നി കൊക്കാത്തോട്ടിൽ നായാട്ടിനിറങ്ങിയ സംഘത്തെ നാടൻ തോക്കുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി . അഴകുപാറ ഉൾ വനത്തിൽ നിന്നുമാണ് അഞ്ച് അംഗ സംഘത്തിൽപ്പെട്ട മൂന്ന് പേരെ പിടികൂടിയത്.രണ്ട് പേർ ഓടി രക്ഷപ്പെട്ടു. കൊക്കാത്തോട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉൾ വനത്തിൽ രണ്ടു ദിവസത്തെ ക്യാമ്പ് നടന്നിരുന്നു.ഇതിന്‍റെ ഭാഗമായി നടന്ന പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് നായാട്ട് സംഘത്തെ കണ്ടെത്തിയത്. തേക്ക് തോട് എഴാംതല സ്വദേശികളായവരാണ് പ്രതികൾ.ഇവരിൽ നിന്നും…

വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് 9-ാം ക്ലാസുകാരൻ

  വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങളുടെ കൂടെ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിദ്യാർത്ഥി പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരൻ വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെയും സംഘത്തിന്റെയും വലയിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത കൗമാരക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കുട്ടിക്കെതിരെ ജുവനൈൽ…

മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം: ലോഗോ പ്രകാശനം നടന്നു

  മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം പത്തനംതിട്ട ഭദ്രാസനത്തിന്റെ ഭദ്രാസന യുവജന സംഗമം എപ്പിക് ഒക്ടോബര്‍ 1ന് സീതത്തോട് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പ്രോഗ്രാമിമിന്‍റെ ലോഗോ പ്രകാശനം തണ്ണിത്തോട്ടിൽ വച്ച് നടത്തപ്പെട്ടു. സീതത്തോട് വൈദിക ജില്ലാ വികാരി ഫാ. ഗീവര്‍ഗീസ് പാലമൂട്ടിൽ എം സി വൈ എ൦. ഭദ്രാസന ആനിമേറ്റ൪ സിസ്റ്റര്‍ ജോവാന്‍ എസ് ഐ സി നൽകി പ്രകാശനം ചെയ്തു.   മീറ്റിംഗിൽ ഫാ. ഫിലിപ്പോസ് ഒ.…

കേരളീയം: 233 പുസ്തക പ്രകാശനങ്ങളുമായി നിയമസഭാ പുസ്തകോത്സവം

  ഇരുനൂറ്റൻപതിലേറെ പ്രസാധകർ, 233 പുസ്തക പ്രകാശനങ്ങൾ, 260 പുസ്തക ചർച്ചകൾ, രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരടങ്ങുന്ന എണ്ണൂറോളം അതിഥികൾ, പ്രൗഢി കൂട്ടി കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്.) രണ്ടാം പതിപ്പിനുള്ള ഒരുക്കം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളെ ഉത്സവഛായയിൽ ആഘോഷിക്കാനായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയത്തിന്റെ ഭാഗമായാണ് ഇക്കുറി നിയമസഭാ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. സ്പാനിഷ് എഴുത്തുകാരനായ ഫ്രാൻസ്സെക് മിറാലെയ്സ്, പെരുമാൾ മുരുകൻ,…

വിദ്യാഭ്യാസ വാര്‍ത്തകള്‍ ( 29/09/2023)

പി.ജി നഴ്‌സിങ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു 2023-24 അധ്യയന വർഷത്തെ പി.ജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ബി.ഡി.എസ്: ഒഴിവുള്ള സീറ്റിൽ പ്രവേശനം 2023-24 അധ്യയന വർഷത്തെ ബി.ഡി.എസ് കോഴിസിലേക്കുള്ള ഒന്നാം റൗണ്ട് സ്ട്രേ വേക്കൻസി ഫില്ലിംഗിനുശേഷം ഒഴിവ് വന്ന സർക്കാർ, സ്വാശ്രയ ദന്തൽ കോളജുകളിലെ ബി.ഡി.എസ് സീറ്റുകൾ പ്രവേശന…

ട്രഷറി ഇടപാടുകൾ ഒക്ടോബർ മൂന്നിന് മാത്രം

  സെപ്റ്റംബർ 30നു സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാലും ഒക്ടോബർ 1, 2 തീയതികൾ അവധിയായതിനാലും ഒക്ടോബർ മൂന്നിനു രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ എന്നും ഇതൊരു അറിയിപ്പായി കരുതി ഇടപാടുകാർ സഹകരിക്കണമെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.…

15-ാം താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യൻ പ്രാതിനിധ്യം

  സെപ്തംബർ 29 മുതൽ ഒക്‌ടോബർ 1 വരെ നടക്കുന്ന 15-ാം താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ച‌ിത്ര മേളയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ നയിക്കും 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പങ്കാളിത്തത്തിനും അന്താരാഷ്ട്ര സഹനിർമ്മാണങ്ങൾക്കായുള്ള പങ്കാളിത്തത്തിനും TIFFEST വേദിയിൽ പ്രോത്സാഹനമേകും ഉസ്ബെക്കിസ്ഥാനിലെ മന്ത്രിമാരുമായും തുർക്കി, റഷ്യ എന്നിവിട‌ങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിനിധികളുമായും…

സെപ്റ്റംബർ 29 ലോക ഹൃദയദിനം

‘ഹൃദയസ്പർശം’- കാക്കാം ഹൃദയാരോഗ്യം: സംസ്ഥാനതല കാമ്പയിൻ: ആർദ്രം ജീവിതശൈലീ സ്‌ക്രീനിംഗ് ഒന്നര കോടിയിലേക്ക് ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ: സെപ്റ്റംബർ 29 ലോക ഹൃദയദിനം ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പർശം’ കാക്കാം ഹൃദയാരോഗ്യം എന്നപേരിൽ സംസ്ഥാനതല കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂക്ഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസിജി, ട്രോപ് ടി തുടങ്ങിയ…

കാവേരി നദീജലത്തർക്കം; കർണാടകയില്‍ ബന്ദ് തുടങ്ങി

  തമിഴ്‌നാടിന് കാവേരിജലം വിട്ടുകൊടുക്കുന്നതിനെതിരേ കന്നഡ-കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി . രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’യാണ് ബന്ദിന് നേതൃത്വം നൽകുന്നത് . ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ആയിരത്തിലധികം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു .…

error: Content is protected !!