Input your search keywords and press Enter.

Monthly Archives

October 2023

വനം വകുപ്പ് ജീവനക്കാരനെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചു

  കോന്നി ഡിവിഷൻ പരിധിയിലെ അനധികൃത മരം മുറിയില്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ബിലാലിനെ സ്ഥലം മാറ്റിയ നടപടി വനം വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് പിൻവലിച്ചു.പ്രതികാര നടപടിയായി ഉദ്യോഗസ്ഥനെ ഗവിയിലേക്ക് സ്ഥലം മാറ്റിയതിൽ പരാതി ഉയർന്നിരുന്നു. കോന്നി ഡിവിഷനിലെ നടുവത്ത്മൂഴി റേഞ്ച് പരിധിയിലെ പാടം സ്റ്റേഷൻ പരിധിയിൽ അനുമതി ഇല്ലാതെ അനധികൃതമായി മരം മുറി…

നിലയ്ക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളും കൂടിയ ആശുപത്രി നിര്‍മിക്കും : മന്ത്രി കെ രാധാകൃഷ്ണന്‍

ആദിവാസി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. നിലയ്ക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിലയ്ക്കലില്‍ പുതുതായി നിര്‍മിക്കുന്ന ഡോര്‍മെറ്ററികളുടെ ആദ്യഘട്ടനിര്‍മാണത്തിന്റെയും ദേവസ്വം ക്ലോക്ക് റൂമിന്റെയും നവീകരിച്ച നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന്റെയും ഉദ്ഘാടനം നിലക്കല്‍ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

കേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 31/10/2023 )

  കേരളീയത്തിന്റെ ആവേശം നിറച്ച് നഗരത്തിൽ പുലികളിറങ്ങി അനന്തപുരിയുടെ നഗരവീഥികളിൽ കേരളീയത്തിന്റെ ആവേശം നിറച്ച് പുലികളിറങ്ങി.കേരളീയം 2023 ന്റെ അവസാന വട്ട വിളംബരത്തിന്റെ ഭാഗമായി അരങ്ങേറിയ പുലികളിയുടെ ഉദ്ഘാടനം  കനകക്കുന്ന് പാലസിനു സമീപത്തെ പുൽത്തകിടിയിൽ കേരളീയം കാബിനറ്റ് ഉപസമിതി കൺവീനറും ധനകാര്യ വകുപ്പു മന്ത്രിയുമായ കെ.എൻ.ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി വി.ശിവൻ കുട്ടി,മന്ത്രിമാരായ ജി.ആർ. അനിൽ,ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു. കനകക്കുന്നിൽ നിന്ന് ചെണ്ട മേളത്തിനൊപ്പം…

നിലയ്ക്കൽ: 37 -മത് നിലക്കൽ പരുമല തീർഥാടന പദയാത്ര

നിലയ്ക്കൽ: 37 -മത് നിലക്കൽ പരുമല തീർഥാടന പദയാത്ര ഒക്ടോബർ 31, നവംബർ 1, 2 തീയതികളിലായി നടക്കും. ഇന്ത്യയിലേക്ക് കടന്നുവന്ന ക്രിസ്തുവി ൻറെ അരുമശിഷ്യൻ വി മാർത്തോമാ ശ്ളീഹായാൽ സ്ഥാപിതമായ നിലക്കൽ സെൻറ് തോമസ് എക്യുമിനിക്കൽ ദേവാലയത്തിൽ നിന്നുമാണ് പദയാത്ര ആരം ഭിക്കുന്നത് . ഒക്ടോബർ 31 ചൊവ്വാഴ്ച്ച രാവിലെ 6 .30 നു നിലക്കൽ സെൻറ് തോമസ് എക്യുമിനിക്കൽ ദേവാലയത്തിൽ പ്രഭാത നമസ്കാരം നടക്കും. 7 മണിക്ക്…

പന്തളം ബ്ലോക്ക് കേരളോത്സവം സമാപിച്ചു

  പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവ സമാപനസമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 1000 മത്സരാര്‍ഥികള്‍ പങ്കെടുത്തു. കലാ മത്സരങ്ങളും ഗെയിംസ് കായിക ഇനങ്ങളും സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി…

പരുമല പെരുന്നാളിനോടനുബന്ധിച്ച് ടിപ്പര്‍ ലോറി നിരോധനം

  പരുമല പെരുന്നാളിനോടനുബന്ധിച്ച് നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ എല്ലാതരത്തിലുമുള്ള ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലെ റോഡുകളില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി.…

ശബരിമല : വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വര്‍ധിപ്പിച്ചു: മന്ത്രി കെ രാജന്‍

  ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വര്‍ധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 450 ആയിരുന്ന വേതനം 550 രൂപയായി വര്‍ധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരേയും പമ്പയില്‍ 200 പേരേയും നിലയ്ക്കലില്‍ 450…

പത്തനംതിട്ടയിലെ ശിശുദിനം : കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു

  നെഹ്സിന കെ. നദീർ പ്രധാനമന്ത്രി . ശ്രാവണ വി. മനോജ് . പ്രസിഡന്റ് . അനാമിക ഷിജു സ്പീക്കർ . പത്തനംതിട്ട : ശിശുദിനത്തോടനുബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതി നവംബർ പതിനാലിന് പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന ശിശുദിനറാലിയും പൊതുസമ്മേളനവും നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയായി നെഹ്സിന കെ. നദീർ ( നാലാം ക്ലാസ് – പഴകുളം ഗവ. എൽ.പി. എസ് ) , പ്രസിഡന്റായി ശ്രാവണ വി. മനോജ്…

കളമശ്ശേരി ബോംബ് സ്ഫോടനം :ഫേസ്ബുക്കിൽ വിദ്വേഷപോസ്റ്റ്‌ ഇട്ടയാൾ പിടിയിൽ

  പത്തനംതിട്ട : കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന്  ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷപ്രചാരണം നടത്തിയയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂർ ഫിലിപ്പ് ആണ് അറസ്റ്റിലായത്. ഒരു പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കളമശ്ശേരി യഹോവ സാക്ഷികളുടെ പള്ളിയിൽ അവർ ബോംബ് പൊട്ടിച്ചുവെന്നും, ഒരാൾ മരിച്ചു, നൂറുകണക്കിന് ആളുകൾക്ക് പരിക്കറ്റു എന്നുമായിരുന്നു ഫേസ്ബുക്ക്‌ സന്ദേശത്തിന്റെ ഉള്ളടക്കം. സാമൂഹികമാധ്യമത്തിലൂടെ സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനും, സംഘടനയെ സമൂഹത്തിൽ മോശമായി…

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പ്രണയം നടിച്ച്, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം  പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ്  വീട്ടിൽ സുജിത് (24) ആണ് പെരുനാട് പോലീസിന്റെ  പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായിരുന്നു, സ്കൂളിലേക്ക്  പോയ കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. തട്ടിക്കൊണ്ടുപോകലിനും  ബലാൽസംഗത്തിനും പോക്സോ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഇൻസ്‌പെക്ടർ യു രാജിവ് കുമാറിന്റെ…

error: Content is protected !!