വനിതാ കമ്മിഷന്‍ സിറ്റിങ് :19 പരാതികള്‍ തീര്‍പ്പാക്കി പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് അയച്ചു. 39 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 64 പരാതികളാണ് അദാലത്തില്‍…
ഇന്ത്യയിൽ ആദ്യമായി, സെൽകൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാംസം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന വിപണി മൂല്യമുള്ള കടൽമത്സ്യങ്ങളായ നെയ്മീൻ, ആവോലി തുടങ്ങിയ മീനുകളിലാണ് ആദ്യഘട്ടത്തിൽ ഗവേഷണം നടത്തുന്നത്. മീനുകളിൽ നിന്നും പ്രത്യേക കോശങ്ങൾ വേരിതിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തിൽ വളർത്തിയെടുക്കുന്നതാണ് കോശ അധിഷ്ടിത വളർത്തു മത്സ്യമാംസം. മീനുകളുടെ തനത് രുചിയും പോഷകഗുണങ്ങളും ഇങ്ങനെ വളർത്തിയെടുക്കുന്ന മാംസത്തിനുണ്ടാകും. സമുദ്രഭക്ഷ്യവിഭവങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടൽമത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും…
സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന ഇറാനിയൻ കപ്പലാണ് കടൽകൊള്ളക്കാർ ബന്ദിയാക്കിയത്. ഇന്ത്യയുടെ യുദ്ധകപ്പലായ INS സുമിത്രയുടെ നേതൃത്വത്തിലുള്ള രക്ഷ ദൗത്യമാണ് വിജയിച്ചത്. കൊച്ചിയിൽ നിന്നും 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. കപ്പലിനൊപ്പം 17 ജീവനക്കാരെയും നാവിക സേന കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ചു. ഐ.എൻ.എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചു കപ്പൽ വളഞ്ഞായിരുന്നു ദൗത്യത്തിന്റെ തുടക്കം. സോമാലിയയുടെ കിഴക്കൻ തീരത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന…
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 ന് രാവിലെ ഒന്‍പതിന് റാന്നി അങ്ങാടി പിജെറ്റി ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കും. ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പ്രധാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ പങ്കെടുക്കും. 18 നും 40 നും മധ്യേ പ്രായമുളളതും പത്താംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളളവരുമായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്്, ആധാര്‍ എന്നിവയുടെ അസലും…
ആസൂത്രണസമിതി യോഗം ചേര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി, മലപ്പുഴശ്ശേരി, ആനിക്കാട്, കവിയൂര്‍, പന്തളം തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 49 ഗ്രാമപഞ്ചായത്തുകള്‍, നാല്…
ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ (ജെ എം എ ) പത്തനംതിട്ട ജില്ലാ അധ്യക്ഷനും എല്‍സ കറി മസാലകളുടെ എം ഡിയുമായ വിടി വർഗീസിന്‍റെ മാതാവും പത്തനംതിട്ട തുമ്പമണ്‍ ചക്കിട്ടടത് വാഴങ്ങാനമുട്ടത്തു വീട്ടില്‍ നിര്യാതനായ വി വൈ തോമസിന്‍റെ ഭാര്യയുമായ അന്നമ്മ തോമസ് (98)നിര്യാതയായി . സംസ്ക്കാരം നടത്തി . മക്കള്‍ : Raju,Babu,Shathamma ,Roy മരുമക്കള്‍ : CiCI,MONI,SHEEBA,John kutty കൊച്ചുമക്കള്‍ : Ajay,Ancy,Junu,Kukky,Geena,Gigi,Geno.Sumy,Reny ജേര്‍ണലിസ്റ്റ് ആന്‍ഡ്…
കർണാടകയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. രണ്ട് മലയാളികൾ അടക്കം മൂന്നുപർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും രണ്ട് മലയാളികളുണ്ട്. മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത്…
കൂടൽ ബിവറേജ് സമീപം തീപിടുത്തം വൻ ദുരന്തം ഒഴിവായി ഫയർഫോഴ്സ് എത്തി തീയണച്ചു ഒപ്പം നാട്ടുകാരുടെ നല്ല സഹകരണം കൊണ്ട് തീ അണക്കാൻ കഴിഞ്ഞു…
ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും സത്യപ്രതിജ്ഞ…
ബാലസൗഹൃദ സംസ്ഥാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ ഓമല്ലൂര്‍ അമ്പലം ജംഗ്ഷന്‍ ഐമാലി ഈസ്റ്റിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് കുറഞ്ഞതും പോഷകാഹാരം കുറവ് ഇല്ലാത്തതും ആയ സംസ്ഥാനമെന്നും ഏത് രീതിയില്‍ നോക്കിയാലും കേരളത്തിന്റെ സാമൂഹിക പുരോഗതി മികച്ച…
Recent Comments