Input your search keywords and press Enter.

Monthly Archives

February 2024

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 28/02/2024 )

ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ജോലി നല്‍കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ആറുമാസത്തിനകം ജോലി നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും വിജ്ഞാന സദസും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യോഗ്യതയ്ക്കും, അഭിരുചിക്കും, വൈദഗ്ദ്യത്തിനും…

അടൂര്‍ – അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ആരംഭിച്ചു

അടൂര്‍ ഡിപ്പോയില്‍ നിന്നും പുതിയതായി ആരംഭിക്കുന്ന അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോഷന്‍ ജേക്കബ്, നഗരസഭ കൗണ്‍സിലര്‍ മഹേഷ് കുമാര്‍, എ ടി ഒ നിസാര്‍, ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, യൂണിയന്‍ പ്രതിനിധികളായ ടി കെ അരവിന്ദ്, ഡി പ്രശാന്ത്, ടി ആര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.…

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും: പ്രധാനമന്ത്രി പ്രഖ്യാപിച്ചു

  ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഘത്തിൽ നാല് പേരാണ് ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അം​ഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. VSSC വേദിയിലാണ് അഭിമാന ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. സംഘത്തെ കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി…

തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണം

  തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അതേ പാർലമെന്റ് മണ്ഡലത്തിലേക്കാകരുത് ലോക സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോൾ ജോലി ചെയ്തിരുന്ന അതേ പാർലമെന്റ് മണ്ഡലത്തിനു പരിധിയിൽത്തന്നെ നിയമിക്കരുതെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. സ്വന്തം ജില്ലയിലുള്ളവരോ ഒരേ സ്ഥലത്തു മൂന്നു വർഷം പൂർത്തിയാക്കിയവരോ ആയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റി നിയമിക്കണമെന്നു കമ്മിഷൻ നേരത്തേ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊട്ടടുത്ത…

വോട്ടിന്‍റെ പേരിൽ കേരളത്തോട് വിവേചനമില്ല:പ്രധാനമന്ത്രി

  കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് അർഹതപ്പെട്ടത്‌ എല്ലാം നൽകി. കേരളം രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകണം. കേരളത്തിൽ ഇത്തവണ ബിജെപി മുന്നേറ്റമുണ്ടാക്കും. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു. വോട്ടിന്റെ പേരിൽ കേരളത്തോട് വിവേചനമില്ല. കേരളത്തിന്റെ പ്രതീക്ഷ സഫലീകരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള…

മലബാര്‍ വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 27/02/2024 )

ആശാനിലൂടെ ഗുരുവിനെ പഠിക്കണം: സ്വാമി പ്രബോധ തീർത്ഥ തലശ്ശേരി: ഗുരുവിനെ പോലെ തന്നെ ജന മനസ്സിൽ ഇടം നേടിയ മഹാത്മാവാണ് കുമാരനാശാനെന്ന് ശിവഗിരി മഠം ട്രസ്റ്റ് അംഗം സ്വാമി പ്രബോധ തീർത്ഥ അഭിപ്രായപ്പെട്ടു. കുഞ്ഞുനാളിലേ മനസ്സിൽ കൊണ്ടു നടന്ന ദുഃഖത്തിൻ്റെ നിവാരണമായി ആശാൻ കണ്ടത് ഗുരുവിനെ ശിഷ്യപ്പെട്ട് ജീവിക്കുകയെന്നതാണ്.ബോധാനന്ദ സ്വാമികളും, സത്യവ്രത സ്വാമികളും സ്വയം പ്രകാശിത മഹത്തുക്കളാണെങ്കിലും, ഇരുവരും ഗുരുവിൽ ലയിക്കുകയായിരുന്നു. പദ്യത്തേക്കാൾ ഗദ്യ കൃതികളിലും പ്രാവീണ്യം സിദ്ധിച്ച ആശാൻ,…

കൂറുമാറ്റം: അഞ്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

  കരുംകുളം, രാമപുരം, റാന്നി, എഴുമറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് അംഗങ്ങളെ സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യരാക്കി. സോളമൻ. എസ് (കരുംകുളം ഗ്രാമപഞ്ചായത്ത്), ഷൈനി സന്തോഷ് (രാമപുരം ഗ്രാമപഞ്ചായത്ത്), എം.പി.രവീന്ദ്രൻ, എ.എസ്. വിനോദ് (റാന്നി ഗ്രാമപഞ്ചായത്ത്), ലീലാമ്മ സാബു (എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്) എന്നിവരെ കൂറുമാറ്റ നിരോധനനിയമപ്രകാരമാണ് അയോഗ്യരാക്കിയത്. നിലവിൽ അംഗമായി തുടരുന്നതിനും 2024 ഫെബ്രുവരി 22 മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയത്. 2020 ഡിസംബറിലെ…

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂൺ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനു നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ്…

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45 ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര…

പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ പരാതി അറിയിക്കാം

  പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഏപ്രില്‍ 16, 30 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഏപ്രില്‍ 16ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് എട്ട്. എസ്.എ.പി, കെ.എ.പി മൂന്ന്, നാല്, അഞ്ച്, ആറ് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ…

error: Content is protected !!